Public Opinion

ഇങ്ങനെയും ഉണ്ടോ കന്യാസ്ത്രികള്‍… (ഒരനുഭവക്കുറിപ്പ്)

ഇങ്ങനെയും ഉണ്ടോ കന്യാസ്ത്രികള്‍... (ഒരനുഭവക്കുറിപ്പ്)

ജോസ് മാർട്ടിൻ

ഈയിടെ ജോലി സംബന്ധമായി പെരുവന്താനത്തിനു (കോട്ടയം ജില്ല) അടുത്തുള്ള നല്ലതണ്ണി എന്ന സ്ഥലത്ത് പോകാനിടയായി. പ്രശാന്ത സുന്ദരമായ പ്രകൃതി,  പല ഇടങ്ങളിലായി ഇവിടെ കുറെ ആശ്രമങ്ങളു ചില ധ്യാന കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്.

സമയം ഏകദേശം മൂന്നുമണി. തലയില്‍ പുല്ലു കെട്ടുകളുമായി കുറച്ചു സ്ത്രീകള്‍ നടന്നുവരുന്നുണ്ട്. നാട്ടിന്‍പുറങ്ങളിലെ സാധാരണ കാഴ്ച്ച. അടുത്ത് വന്നപ്പോഴാണ് അവരുടെ വേഷം ശ്രദ്ധയില്‍പ്പെട്ടത്. കന്യാസ്ത്രീകളുടെ പോലത്തെ
ബ്രൌണ്‍ നിറത്തിലുള്ള വസ്ത്രം. കഴുത്തില്‍ കുരിശു മാലയും, തലയില്‍ ശിരോവസ്ത്രവും. സന്ന്യാസിനികളാണെന്ന് അടുത്തു കണ്ടപ്പോള്‍ മനസിലായി…

ഇവരെ കുറിച്ച് കുടുതല്‍ അറിയാന്‍ താല്‍പ്പര്യം തോന്നി. ഇവര്‍ കയറിപോയ തൊട്ടടുത്തുള്ള ആശ്രമത്തിലേക്ക് ചെന്നു.

ബെനഡിക്റ്റന്‍ സന്യാസിനീ സമൂഹത്തിലെ അംഗങ്ങളാണ്. ഏതാണ്ട് മുപ്പതോളം അംഗങ്ങള്‍ ഉണ്ട് ആശ്രമത്തില്‍. കൃഷിചെയ്തും, കന്നുകാലി വളര്‍ത്തിയും ആശ്രമത്തില്‍ സ്വയം അധ്വാനിച്ചു ഉണ്ടാക്കുന്ന വിഭവങ്ങളില്‍ നിന്നു ഭക്ഷിച്ച്, കഠിനാധ്വാനത്തിന്‍റെ പരുക്കന്‍ തഴമ്പുകള്‍ ഉള്ള കൈകളില്‍ ജപമാലയുമേന്തി ലോക നന്മക്കായി സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ ഒന്നുമില്ലാതെ പ്രാര്‍ത്ഥനാ ജപങ്ങള്‍ ഉരുവിടുന്ന അവരുടെ ചെറിയ പ്രാര്‍ത്ഥനാ മുറിയില്‍ കുറച്ചു നേരം അവരോടൊപ്പം ഇരിക്കുവാൻ സാധിച്ചു. അവിടെ നിന്ന് കിട്ടിയ പ്രാര്‍ത്ഥനാ അനുഭവം എത്ര വലിയ ധ്യാനം കൂടിയാലും ഒരിക്കലും കിട്ടില്ല….

അവരോടു യാത്ര പറഞ്ഞിറങ്ങിയപ്പോള്‍ മനസ്സില്‍ തെളിഞ്ഞത്, നീതി ലഭിക്കാന്‍ തെരുവില്‍ സമരം നടത്തിയ ഒരുകൂട്ടം സന്യാസിനികളുടെ മുഖങ്ങളാണ്. വീണ്ടും അവര്‍ തെരുവിലിറങ്ങാന്‍ പോകുന്നു എന്ന് കേൾക്കുന്നു…

സകലതും ത്യജിച്ച്, എല്ലാം സര്‍വശക്തനില്‍ അര്‍പ്പിച്ച്, സന്ന്യാസ ജീവിതം തിരഞ്ഞെടുത്തവര്‍. അവര്‍
വിശ്വസിക്കുന്നതില്‍ വിശ്വാസം നഷ്ട്ടപ്പെട്ടാല്‍, പിന്നെ അവിടെ നില്‍ക്കുന്നതില്‍ എന്തർത്ഥം?

ആരുടെയൊക്കെയോ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി, തെരുവില്‍ പാവകൂത്തു നടത്തിയ – വീണ്ടും നടത്താന്‍ പോകുന്ന നിങ്ങളെ പോലുള്ള വലിയ സമൂഹത്തിനേക്കാള്‍, ഒരു ഫോട്ടോ എടുക്കുവാന്‍ പോലും അനുവദിക്കാതിരുന്ന ബെനഡിക്റ്റന്‍ സന്യാസിനീ സമൂഹത്തിലെ ഒരാള്‍ മാത്രം മതി ഞങ്ങള്‍ക്ക്…

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker