India

കാരിത്താസ് ഇന്ത്യ സംഘടിപ്പിച്ച രൂപതാതല സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്റ്റേഴ്‌സിന്റെ ദ്വിദിന ദേശീയ അസംബ്ലി സമാപിച്ചു

കാരിത്താസ് ഇന്ത്യ സംഘടിപ്പിച്ച രൂപതാതല സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്റ്റേഴ്‌സിന്റെ ദ്വിദിന ദേശീയ അസംബ്ലി സമാപിച്ചു

ഫാ.രാഹുൽ ബി.ആന്റോ

ബാംഗ്ലൂർ: കാരിത്താസ് ഇന്ത്യ സംഘടിപ്പിച്ച രൂപതാതല സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്റ്റേഴ്‌സിന്റെ ദ്വിദിന ദേശീയ അസംബ്ലി ഇന്നലെ സമാപിച്ചു. “Unfolding the transformation agenda” എന്ന ചിന്താവിഷയത്തെ ആസ്പദമാക്കിയായിരുന്നു അസംബ്ലി സംഘടിപ്പിച്ചത്.

രണ്ടു ദിനങ്ങളിലായി ഏഴു പ്രധാന സെഷനുകളായാണ് അസംബ്ലി ക്രമീകരിച്ചിരുന്നത്. ഒക്ടോബർ 17-ന് രാവിലെ തുടങ്ങി ഒക്ടോബർ 18- ന് വൈകുന്നേരത്തോടുകൂടിയാണ് സമാപിച്ചത്.

സി.ബി.സി.ഐ. യുടെ വൈസ് പ്രഡിഡന്റ് ജോഷ്വ മാർ ഇഗ്നാത്തിയോസാണ് കാരിത്താസ് ഇന്ത്യ സംഘടിപ്പിച്ച രൂപതാതല സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്റ്റേഴ്‌സിന്റെ ദ്വിദിന ദേശീയ അസംബ്ലി ഉദ്‌ഘാടനം ചെയ്തത്. മനുഷ്യന്റെ വളർച്ചയ്ക്ക് രൂപതാതല സോഷ്യൽ സർവീസ് സൊസൈറ്റികൾക്ക് ധാരാളം കാര്യങ്ങൾ ചെയ്യുവാൻ സാധിക്കുമെന്ന് ബിഷപ്പ് ഓർമ്മിപ്പിച്ചു.

ഇന്ത്യയുടെ പലഭാഗങ്ങളിലായുള്ള 200 – ലധികം പേർ പങ്കെടുത്തു. കേരളത്തിൽ നിന്ന് 29 ഡയറക്ടേഴ്സ് ഈ അസംബ്ലിയിൽ പങ്കെടുത്തു.

ചർച്ചകളും ക്ലാസ് അവതരണങ്ങളും പ്രധാനമായും സോഷ്യൽ സർവീസ് സൊസൈറ്റികളുടെ തൂണുകളെന്ന് വിശേഷിപ്പിക്കുന്ന “ആനിമേഷൻ ശക്തിപ്പെടുത്തുക, സംവാദം, സന്നദ്ധ പ്രവർത്തനങ്ങൾ, സാമൂഹ്യമായ പങ്കുവെക്കൽ” എന്നിവയെ മുൻനിറുത്തിയായിരുന്നു. ഇവയെ അടിസ്ഥാനമാക്കി നമ്മുടെ സാമൂഹിക, സമുദായ വളർച്ച എങ്ങനെയായിരിക്കണമെന്നതിന്, മുൻതൂക്കം നൽകിയായിരുന്നു ഗ്രൂപ്പ്‌ ചർച്ചകൾ.
അഞ്ചു വർഷം നീണ്ടു നിൽക്കുന്ന ഒരു പദ്ധതിയായിട്ടാണ്, അതായത് 2018 മുതൽ 2023 വരെ നീണ്ടു നിൽക്കുന്ന സാമുദായിക ഉന്നമനം ലക്ഷ്യം വയ്ക്കുന്ന ഒരു പദ്ധതിയുടെ രൂപപ്പെടുത്തലായിരുന്നു ഈ ദേശീയ അസംബ്ലിയുടെ ലക്ഷ്യം.

കാരിത്താസ് ഇന്ത്യ സംഘടിപ്പിച്ച രൂപതാതല സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്റ്റേഴ്‌സിന്റെ ദ്വിദിന ദേശീയ അസംബ്ലിയുടെ സമാപന സമ്മേളനത്തിന്റെ അതിഥി ബംഗളുരു ആർച്ച് ബിഷപ്പ് പീറ്റർ മച്ചാഡോയായിരുന്നു. ഈ ദ്വിദിന ദേശീയ അസംബ്ലിയിലൂടെ ലഭ്യമായ ചിന്തകളും പ്രവർത്തന സാധ്യതകളും പൂർണ്ണമായും ഫലപ്രാപ്തിയിലെത്തിക്കാൻ എല്ലാപേർക്കും സാധിക്കട്ടെയെന്ന് ആർച്ച് ബിഷപ്പ് ആശംസിച്ചു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker