Parish

ചാമവിള തിരുകുടുംബ ദേവാലയ തിരുനാളിന് തുടക്കമായി

ചാമവിള തിരുകുടുംബ ദേവാലയ തിരുനാളിന് തുടക്കമായി

സ്വന്തം ലേഖകന്‍

വെളളറട: ചാമവിള തിരുകുടുംബ ദേവാലയ തിരുനാളിന് തുടക്കമായി, 6 -ന് സമാപിക്കും. ഇടവക വികാരി ഫാ.കിരണ്‍രാജ് കൊടിയേറ്റി തിരുനാളിന് തുടക്കം കുറിച്ചു.

തിരുനാള്‍ ആരംഭ ദിവ്യബലിക്ക് ആലുവ പൊന്തിഫിക്കല്‍ സെമിനാരി പ്രൊഫസര്‍ ഡോ.ഗ്രിഗറി ആര്‍.ബി. മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ഫാ.അജീഷ് ക്രിസ്തുദാസ് വചന സന്ദേശം നല്‍കി.

തിരുനാള്‍ ദിനങ്ങളില്‍ ഫാ.എം.കെ. ക്രിസ്തുദാസ്, ഫാ.പ്രദീപ് ആന്‍റോ, ഫാ.ബിനുവര്‍ഗ്ഗീസ്, ഫാ.ലിജു, ഫാ.ഷാജുസെബാസ്റ്റ്യന്‍, ഫാ.അനീഷ്, ഫാ.ഷാജി ഡി സവിയോ, ഫാ.ജോയി മത്യാസ്, ഫാ.ജോഷി, ഫാ.അജി അലോഷ്യസ്, ഫാ.റോബിന്‍ സി പീറ്റര്‍, ഫാ.ജസ്റ്റിന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

6 -ന് നടക്കുന്ന സമാപന സമൂഹ ദിവ്യബലിക്ക് മറനല്ലൂര്‍ സെന്‍റ് വിന്‍സെന്‍റ് സെമിനാരി പ്രീഫെക്ട് ഫാ.സജിന്‍ തോമസ് മുഖ്യകാര്‍മ്മികത്വം വഹിക്കും. ഫാ.അലക്സ് സൈമണ്‍ വചന സന്ദേശം നല്‍കും. തുടര്‍ന്ന്, ആഘോഷമായ ദിവ്യകാരുണ്യ പ്രദക്ഷിണവും ഉണ്ടായിരിക്കും.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker