Public Opinion

വിശുദ്ധ കുര്‍ബാന എങ്ങനെ സ്വീകരിക്കണം? റവ. ഡോ. ഫ്രാന്‍സീസ് ആലപ്പാട്ടിന് ഒരു മറുപടി

വിശുദ്ധ കുര്‍ബാന എങ്ങനെ സ്വീകരിക്കണം? റവ. ഡോ. ഫ്രാന്‍സീസ് ആലപ്പാട്ടിന് ഒരു മറുപടി

ജോസ് മാർട്ടിൻ

വിശുദ്ധ കുര്‍ബാന എങ്ങനെ സ്വീകരിക്കണം എന്നുള്ളതിന്‍റെ രണ്ടു വ്യത്യസ്ത അഭിപ്രായങ്ങളാണ് കൊടുത്തിരിക്കുന്നത്‌ :

1) വിശുദ്ധ കുര്‍ബ്ബാന കരങ്ങളില്‍ത്തന്നെ നല്‍കുന്നതാണ് നല്ലത്…
ഓരോ വ്യക്തിയുടേയും നാവില്‍ തിരുവോസ്തി നല്‍കുമ്പോള്‍ സ്വാഭാവികമായി ഉമിനീര്‍ പുരോഹിതന്റെ വിരലുകളിലൂടെ തുടര്‍ന്നുവരുന്നവര്‍ക്ക് ചെറിയ തോതിലെങ്കിലും ലഭിക്കാനുള്ള സാധ്യതയുണ്ടെന്ന് ഒരു ഡോക്ടറും വൈദികനുമായ “ഡോ. ഫ്രാന്‍സീസ് ആലപ്പാട്ട്” ഡയറക്ടർ, എം.ഐ. ഹോസ്പിറ്റൽ.

2) എന്തുകൊണ്ടാണ് നമ്മള്‍ നിന്നുകൊണ്ട് വിശുദ്ധ കുര്‍ബാന കൈകളില്‍ സ്വീകരിക്കുന്നത്…
ഈ ചോദ്യത്തെക്കുറിച്ച് തിരുസഭ ചിന്തിക്കേണ്ട സമയമായി. തെറ്റായ രീതിയില്‍ വിശുദ്ധ കുര്‍ബാന സ്വീകരിക്കുവാന്‍ പ്രേരിപ്പിക്കുന്നത് വഴി വിശുദ്ധ കുര്‍ബാനയോടുള്ള ഭക്തി ഇല്ലാതാക്കുവാനാണ്‌ സാത്താന്‍ ശ്രമിക്കുന്നത്. വത്തിക്കാന്‍ ആരാധനാ സമിതിയുടെ അദ്ധ്യക്ഷനായ “കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ”

കത്തോലിക്കാ സഭയിലെ രണ്ടു വ്യക്തികളുടെ വ്യതസ്ഥമായ കാഴ്ച്ചപാടുകള്‍. ഒരാള്‍ പുരോഹിതനും അതോടൊപ്പം ഡോക്ടറും. മറ്റെയാള്‍ ആകഗോള കത്തോലിക്കാ സഭയുടെ വത്തിക്കാന്‍ ആരാധനാ സമിതിയുടെ അദ്ധ്യക്ഷന്‍.

വിശുദ്ധ കുർബാന നാവിൽ കൊടുക്കുന്നത് നിരോധിക്കണമെന്നു പറയുന്നവര്‍ ഒരു വശത്ത്. ഡോ. ഫ്രാന്‍സീസ് ആലപ്പാട്ട് ഒരു വൈദീകന്‍ എന്നതിലുപരി ഒരു ഡോക്ടര്‍ എന്ന നിലയില്‍ തന്‍റെ വാദങ്ങള്‍ നിരത്തുന്നുമുണ്ട്.

ഡോക്ടര്‍ അച്ചാ, ഒരു ഡോക്ടര്‍ എന്ന നിലയില്‍ അച്ചന്‍റെ അടുക്കല്‍ പലതരത്തിലുള്ള രോഗങ്ങളുള്ള രോഗികള്‍ വന്നുവെന്നിരിക്കും, അവരെയെല്ലാം അച്ചന്‍ പരിശോധിക്കുന്നത് സ്പേസ് സ്യൂട്ട്‌ പോലുള്ള എന്തെങ്കിലും ധരിച്ചു കൊണ്ടാണോ? കൂടിവന്നാല്‍ സധാരണ മാര്‍ക്കറ്റില്‍ കിട്ടുന്ന അഞ്ച്‌ രൂപാ വിലയുള്ള ഒരു മാസ്ക് ധരിക്കും (അത് N 95 പോലുള്ള anti bacterial mask അല്ല). കൈകളില്‍ കൈ ഉറയും ധരിക്കാറില്ല. രോഗം പകരുമെന്ന് കരുതി ഡോക്ടര്‍മാര്‍ രോഗികളെ നേരിട്ട് പരിശോധിക്കരുത് എന്ന്‍ നാളെ അച്ചന്‍ പറയുമോ?

ഒരു പുരോഹിതന്‍ തിരുവോസ്തി നാവില്‍ വച്ചുകൊടുക്കുമ്പോള്‍ പുരോഹിതന്‍റെ കൈയില്‍, സ്വീകരിക്കുന്ന ആളുടെ ഉമിനീര്‍ അച്ചന്മാരുടെ കൈയില്‍ പറ്റുമെന്നും, അത് അടുത്ത ആളിലേക്കും എത്തുമെന്നുമാണ് അടുത്ത വാദം. ‘വിശുദ്ധ കുര്‍ബാന നാവില്‍ എങ്ങനെ വച്ചു കൊടുക്കുന്നു’ എന്ന്‍ ഞങ്ങളെക്കാള്‍ അറിവുള്ള ആളാണ് ഡോക്ടര്‍ അച്ചന്‍ എന്ന് കരുതട്ടെ. എത്ര അശ്രദ്ധയോടെ കൊടുത്താലും കൊടുക്കുന്ന ആളുടെ കൈയില്‍ ഉമിനീര്‍ പറ്റാന്‍ സാധ്യത ഇല്ല. അഥവാ പറ്റിയാല്‍ തന്നെ ഉമിനീര്‍, വിയര്‍പ്പ്, മുലപ്പാല്‍ തുടങ്ങിയ ശരീരസ്രവങ്ങളിലൂടെ രോഗം പകരുമെന്നായിരുന്നു പഴയ ധാരണകള്‍ ആധുനിക ശാസ്ത്രം അത് തിരുത്തി.

ഒരു പുരോഹിതന്‍ എന്ന നിലയില്‍ ‘ഗോതമ്പ് അപ്പം ബലിപീഠത്തില്‍ കര്‍ത്താവിന്‍റെ തിരു ശരീരമായി മാറുന്നു’ എന്ന വിശ്വാസം പോലും അങ്ങേക്ക് ഇല്ലാതെ പോയല്ലോ.

എന്താണ് വിശുദ്ധ കുര്‍ബാന? അതിന്‍റെ ശക്തി എന്താണ്? അതിന്‍റെ പ്രത്യേകതകള്‍ എന്താണ്? എന്നു പോലും മനസിലാക്കാതെ അതിനെ വെറും ഗോതമ്പ്അപ്പമായി കാണുന്ന അങ്ങയോടു സഹതാപം തോന്നുന്നു.

നമ്മള്‍ കേഴ്ക്കാറില്ലേ തിരു ഓസ്തിയില്‍ നിന്നു ചോര വരുന്നു, തിരു ഓസ്തി മാംസമായി മാറുന്നു. അത് ഒരു അത്ഭുതമല്ല അത് ജീവനുള്ള ശരീരം തന്നെ യാണ്.

പാവം വിശ്വാസികളില്‍ ആശയ കുഴപ്പം ഉണ്ടാക്കി തെറ്റായ രീതിയില്‍ വിശുദ്ധ കുര്‍ബാന സ്വീകരിക്കുവാന്‍ പ്രേരിപ്പിക്കുകവഴി വിശുദ്ധ കുര്‍ബാനയോടുള്ള അവഹേളനമായേ അങ്ങയുടെ ഈ കുറിപ്പ് ഞങ്ങള്‍ വിശ്വാസികള്‍ക്ക് തോന്നുള്ളൂ.

വത്തിക്കാന്‍ ആരാധനാ സമിതിയുടെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറയുടെ വാക്കുകള്‍ക്ക് ആണ് ഒരു പുരോഹിതന്‍ എന്ന നിലയില്‍ അങ്ങും, വിശ്വാസികള്‍ എന്ന നിലയില്‍ ഞങ്ങളും വിലകല്പ്പിക്കേണ്ടത്.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker