Kerala

മടി കൂടാതെ ദൈവത്തിന്‌ വേണ്ടി സേവനം ചെയ്യാന്‍ കഴിയണം ; ബിഷപ്‌ ഡോ.വിന്‍സെന്റ്‌ സാമുവല്‍

മടി കൂടാതെ ദൈവത്തിന്‌ വേണ്ടി സേവനം ചെയ്യാന്‍ കഴിയണം ; ബിഷപ്‌ ഡോ.വിന്‍സെന്റ്‌ സാമുവല്‍

സ്വന്തം ലേഖകന്‍

കോഴിക്കോട്‌ ; മടികൂടാതെ ദൈവത്തെ സേവിക്കാനും ദൈവവേല ചെയ്യാനും സാധിക്കണമെന്ന്‌ നെയ്യാറ്റിന്‍കര ബിഷപ്പും  കെസിബിസി വൊക്കേഷന്‍ കമ്മിഷന്‍ ചെയര്‍മാനുമായ ബിഷപ്‌ ഡോ.വിന്‍സെന്റ്‌ സാമുവല്‍. ദൈവവേലക്കായി ജീവിതം തന്നെ സാക്ഷ്യമാക്കണമെന്നും ബിഷപ്‌ പറഞ്ഞു.

വൊക്കേഷന്‍ കമ്മിഷന്‍ മലബാര്‍ റീജിയന്‍ ഡയറക്‌ടേഴ്‌സ്‌ ആന്‍ഡ്‌ പ്രൊമോട്ടേഴ്‌സ്‌ മീറ്റ്‌ 2017 ഉദ്‌ഘാടനം കോഴിക്കോട്‌ സെയ്‌ന്റ്‌ ജോസഫ്‌ ദൈവാലയത്തില്‍ നിര്‍വ്വഹിക്കുകയായിരുന്നു പിതാവ്‌.

കോഴിക്കോട്‌ രൂപതാ വികാരി ജനറല്‍ മോണ്‍. തോമസ്‌ പാലക്കല്‍ , കെസിബിസി വൊക്കേഷന്‍ കമ്മിഷന്‍ ഡയറക്‌ടര്‍ ഫാ.രാജു ചക്കനാട്‌ , പ്രോഗ്രാം കോ ഓഡിനേറ്റര്‍ സിസ്റ്റര്‍ .സിവി ,റീജിയന്‍ കോ ഓഡിനേറ്റര്‍ ഫാ.വിമല്‍ ഫ്രാന്‍സിസ്‌, റീജിയന്‍ സെക്രട്ടറി സിസ്റ്റര്‍ . കാര്‍മ്മല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker