Latest News
Kerala
16 hours ago
മോൺ.ആന്റണി കാട്ടിപ്പറമ്പിലിൽ കൊച്ചി രൂപതയുടെ 36- മത്തെ മെത്രാൻ
ജോസ് മാർട്ടിൻ കൊച്ചി: കൊച്ചി രൂപതയുടെ 36- മത്തെ മെത്രാനായി മോൺ.ആന്റണി കാട്ടിപ്പറമ്പിലിനെ ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു. കൊച്ചി രൂപതയുടെ ജുഡീഷ്യൽ വികാരിയായി സേവനമനുഷ്ഠിച്ചു വരുന്ന മോൺ. ആന്റണി കാട്ടിപ്പറമ്പിലിൽ കൊച്ചി രൂപതയിലെ മുണ്ടംവേലി സെന്റ് ലൂയിസ് ഇടവകാംഗമാണ്. മുണ്ടംവേലി സെന്റ് ലൂയിസ് സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. ഇടക്കൊച്ചി അക്വിനാസ് കോളേജിൽ പ്രീ-ഡിഗ്രി, കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് തത്ത്വശാസ്ത്രത്തിൽ ബിരുദവും കരസ്ഥമാക്കിയ അദ്ദേഹം 1986-ൽ ഫോർട്ട് കൊച്ചിയിലെ…
Meditation
3 days ago
30th Sunday_രണ്ടു പ്രാർത്ഥനകൾ (ലൂക്കാ 18: 9-14)
ആണ്ടുവട്ടത്തിലെ മുപ്പതാം ഞായർ ഫരിസേയനും ചുങ്കക്കാരനും: ലൂക്കായുടെ സുവിശേഷത്തിൽ മാത്രം കാണുന്ന ഒരു ഉപമ. ന്യായാധിപനും വിധവയും എന്ന ഉപമയോടൊപ്പം ചേർത്തു വായിച്ചാൽ പ്രാർത്ഥനയെക്കുറിച്ചുള്ള സംഗ്രഹമെന്നു പറയാവുന്ന ഉപമ. ഒരു കഥ, രണ്ട് കഥാപാത്രങ്ങൾ: ഫരിസേയനും ചുങ്കക്കാരനും. അവർ പ്രാർത്ഥിക്കാൻ ദേവാലയത്തിൽ പോകുന്നു. ദൈവത്തിന്റെയും മറ്റുള്ളവരുടെയും തങ്ങളുടെതന്നെയും മുമ്പാകെ നിൽക്കാനുള്ള രണ്ട് വ്യത്യസ്ത വഴികളാണവർ. ദൈവമുമ്പാകെ നാം എങ്ങനെ നിൽക്കുന്നു അതാണ് നമ്മൾ. ചുരുക്കത്തിൽ, “നിങ്ങൾ എങ്ങനെ പ്രാർത്ഥിക്കുന്നുവെന്ന് എന്നോട്…
Meditation
2 weeks ago
28th Sunday_2025_സൗഖ്യം മാത്രമല്ല… (ലൂക്കാ 17:11-19)
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ പത്തു കുഷ്ഠരോഗികൾ അകലെ നിൽക്കുന്നു. ദൂരെ നിൽക്കാൻ വിധിക്കപ്പെട്ടവർ. ഒരു കാഴ്ചവസ്തുവായിപോലും മുന്നിൽ വരാൻ അനുവാദമില്ലാത്തവർ. ഒരു കുഞ്ഞിനെപ്പോലും തഴുകാൻ ഭാഗ്യമില്ലാത്തവർ. ശബ്ദമായി മാത്രം ചുരുങ്ങിയവർ. അവര് സ്വരമുയര്ത്തി പ്രാർത്ഥിക്കുന്നു: “യേശുവേ, നായകാ, ഞങ്ങളില് കനിയണമേ” (v.13). അവൻ അവരെ കണ്ടപ്പോൾത്തന്നെ പറഞ്ഞു: “പോയി നിങ്ങളെത്തന്നെ പുരോഹിതന്മാര്ക്കു കാണിച്ചു കൊടുക്കുവിന്” (v.14). അത്രയേയുള്ളൂ. ഒറ്റ വാചകം മാത്രം; “പോകുക”. വേറെയൊന്നും അവൻ ചോദിക്കുന്നുമില്ല, പറയുന്നുമില്ല. അവർ…
Meditation
3 weeks ago
കടുകുമണിയോളം വിശ്വാസം (ലൂക്കാ 17:5-10)
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ “നിങ്ങള്ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില് ഈ സിക്കമിന് വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്ചെന്നു വേരുറയ്ക്കുക എന്നു പറഞ്ഞാല് അതു നിങ്ങളെ അനുസരിക്കും” (v.6). എന്നിട്ട് എവിടെ കടലിൽ മരങ്ങൾ? കാകദൃഷ്ടികൾക്ക് വേണമെങ്കിൽ ഇങ്ങനെ ഒരു ചോദ്യം ചോദിക്കാം. എങ്കിലും ഒരു കാര്യം ഉറപ്പിച്ചു പറയാൻ സാധിക്കും; കടലിൽ മരങ്ങൾ നട്ടവർ ഒത്തിരി നമ്മുടെയിടയിലുണ്ട്. അസാധ്യമെന്ന് ലോകം കരുതിയത് ചെയ്തവരാണവർ. ഭൂതകാലത്തിന്റെയും ഭാവിയുടെയും അതിർവരമ്പുകളിൽ ക്ഷമയുടെ വിത്ത്…
Kerala
4 weeks ago
ക്രൈസ്തവരെ അവഹേളിക്കുന്ന സമീപനം നിർത്തുക; ഓൾ ഇന്ത്യ കാത്തലിക് യൂണിയൻ കേരള ഘടകം
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം ലോകമനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് ഓൾ ഇന്ത്യ കാത്തലിക് യൂണിയൻ കേരള ഘടകത്തിന്റെ പത്രക്കുറിപ്പ്. ക്രൈസ്തവർ ദേവാലയത്തിലും ഭവനങ്ങളിലും പരിപാവനമായി സൂക്ഷിക്കുന്ന ചിത്രത്തെയാണ് വികലമായി ചിത്രീകരിച്ചിരിക്കുന്നത്. രാഷ്ട്രീയ ലാഭം നേടാനായി നടത്തുന്നതിനെ മാധ്യമ സ്വാതന്ത്ര്യം എന്ന് വിശേഷിപ്പിക്കുന്നതിനെ ഒരു രീതിയിലും അംഗീകരിക്കാൻ ആവില്ലെന്ന് പത്രകുറിപ്പിൽ പറയുന്നു. സംസ്ഥാന ചെയർമാൻ അൽഫോൺസ് പെരേര…
India
4 weeks ago
പ്രിന്റ് ജേര്ണലിസം ഇന് ദി ഡിജിറ്റല് ഏജ് എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില് 19 മുതല് 21 വരെ നടന്ന ഐസിപിഎ ജനറല് അസംബ്ലിയിൽ വച്ച് പ്രിന്റ് ജേര്ണലിസം ഇന് ദി ഡിജിറ്റല് ഏജ് എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു. അതോടൊപ്പം ‘അച്ചടി മാധ്യമങ്ങളുടെ പ്രസക്തിയും അതിജീവനവും’ എന്ന വിഷയത്തില് നാഷണല് കണ്വന്ഷനും നടന്നു. പ്രസ്തുത പരിപാടിയിൽ അമരാവതി രൂപതാധ്യക്ഷന് ബിഷപ്പ് ഡോ. മാല്ക്കം സെക്വീര മുഖ്യാതിഥിയായിരുന്നു. ചടങ്ങിൽ വച്ച് റഷേല് ബ്രട്നി ഫെര്ണാണ്ടസ്, സിസ്റ്റര്…

























































