Kerala
7 hours ago
തങ്കശ്ശേരി ബിഷപ്പ് ഹൗസില് വിളവെടുപ്പുത്സവം
സ്വന്തം ലേഖകൻ കൊല്ലം: ലോക്ഡൗണ് കാലയളവില് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനു വേണ്ടി കൃഷി വകുപ്പ് നടപ്പിലാക്കിയ സുഭിക്ഷ കേരളം പദ്ധതി പ്രകാരം കൊല്ലം തങ്കശ്ശേരി ബിഷപ്സ് ഹൗസില് നടപ്പിലാക്കിയ പച്ചക്കറികൃഷിയില് വന്വിജയം. വിളവെടുപ്പുത്സവം കൊല്ലം മേയര് പ്രസന്ന ഏണസ്റ്റ് നിര്വഹിച്ചു. കൊല്ലം ബിഷപ്പ് ഡോ.പോള് ആന്റണി മുല്ലശ്ശേരി വിളവെടുത്ത പച്ചക്കറികള് മേയറില് നിന്നും ഏറ്റുവാങ്ങി. ചടങ്ങില് വികസനകാര്യ സ്റ്റാന്ഡിങ് കമ്മിറ്റി ചെയര്പേഴ്സണ് ഗീതാകുമാരി അധ്യക്ഷതവഹിച്ചു. കൊല്ലം കൃഷി ഓഫീസര് പ്രകാശ്,…
Vatican
9 hours ago
അമേരിക്കന് പ്രസിഡന്റ് ജോബൈഡനു ഫ്രാന്സിസ് പാപ്പയുടെ ആശംസ
സ്വന്തം ലേഖകൻ വത്തിക്കാന് സിറ്റി: അമേരിക്കന് പ്രസിഡന്റായി സത്യപ്രതിജ്ഞചെയ്ത ജോബൈഡന് ഫ്രാന്സിസ് പാപ്പാ ആശംസ നേര്ന്നു. പുതിയ പദവി വിവേകപൂര്വം വിനിയോഗിക്കാനുള്ള കരുത്തും ഊര്ജ്ജവും സര്വ്വശക്തനായ ദൈവം നല്കട്ടെ എന്ന് പാപ്പ ആശംസിച്ചു. അമേരിക്ക ഉയര്ത്തിപ്പിടിക്കുന്ന രാഷ്ട്രീയ ധാര്മിക മൂല്യങ്ങളില് നിന്ന് പ്രചോദനമുള്ക്കൊണ്ട് പ്രസിഡന്റ് ബൈഡന്റെ നേതൃത്വത്തില് അമേരിക്കന് ജനത മുന്നേറട്ടെ എന്നും പാപ്പാ കൂട്ടിച്ചേര്ത്തു. കാപ്പിറ്റോള് കലാപത്തെ പാപ്പാ ശക്തമായി നേരത്തേ അപലപിച്ചിരുന്നു. കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ…
Kerala
11 hours ago
മദര് ലിഡിയ ഡി.എം. മേരി മക്കള് സന്യാസിനി സമൂഹത്തിന്റെ സുപ്പീരിയര് ജനറല്
സ്വന്തം ലേഖകൻ തിരുവനന്തപുരം: മേരി മക്കള് (Daughters of Mary) സന്യാസിനി സമൂഹത്തിന്റെ സുപ്പീരിയര് ജനറലായി മദര് ലിഡിയ ഡി.എം. തെരഞ്ഞെടുക്കപ്പെട്ടു. കുടപ്പനക്കുന്ന് മരിയ ഭവന് ജനറലേറ്റ് ഭവനത്തില് നടന്ന പൊതുസമ്മേളനത്തില് ആയിരുന്നു തെരഞ്ഞെടുപ്പ്. കോതമംഗലം ഊന്നുകല് പിച്ചളക്കാട്ട് വീട്ടില് പരേതനായ ജേക്കബ് അന്നക്കുട്ടി ദമ്പതികളുടെ മകളാണ് മദര് ലിഡിയ. അസിസ്റ്റന്റ് ജനറലായി സിസ്റ്റര് ട്രീസ പീറ്റര്, കൗണ്സിലർമാരായി സിസ്റ്റര് റോസ് ജോണ് സിസ്റ്റര്, എലിസബത്ത് വര്ഗീസ് സിസ്റ്റര് ജൊവാന്…
Kerala
12 hours ago
കൊല്ലം രൂപതയില് മരിയന് വിധവാ മൂവ്മെന്റിന്റെ സഹായഹസ്തം
സ്വന്തം ലേഖകൻ കൊല്ലം: കൊല്ലം രൂപതയിലെ മരിയന് വിധവാ മൂവ്മെന്റിന്റെ നേതൃത്വത്തില് ക്രിസ്തുമസ് പുതുവത്സരത്തിന്റെ ഭാഗമായി വിധവകള്ക്ക് സഹായം എത്തിച്ചു. രൂപതയിലെ 17 ഇടവകകളിലെ 100 വിധവകള്ക്ക് കിറ്റ് വിതരണം ചെയ്താണ് മാതൃകയായത്. അഭിവന്ദ്യ പോള് ആന്റണി മുല്ലശ്ശേരി പിതാവ് പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങില് വിധവാ മൂവ്മെന്റ് മുന് ഡയറക്ടര് ഫാ. ബൈജു ജൂലിയാനും, ബി.സി.സി. ഡയറക്ടര് ഫാ. ജോസഫ് ഡാനിയലും പങ്കെടുത്തു. മരിയന് മൂമെന്റ് ഡയറക്ടര് ഫാ.…
Diocese
2 days ago
കമുകിന്കോട് വിശുദ്ധ അന്തോണിസ് ദേവാലയ തീര്ഥാടനത്തിന് ഫെബ്രുവരി 2 ന് തുടക്കം
അനില് ജോസഫ് ബാലരാമപുരം ; തെക്കിന്റെ കൊച്ച്പാദുവ എന്നറിയപ്പെടുന്ന തെക്കന് കേരളത്തിലെ പ്രസിദ്ധ തീര്ഥാടന കേന്ദ്രമായ കമുകിന്കോട് വിശുദ്ധ അന്തോണീസ് ദേവാലയ തീര്ഥാടനം ഫെബ്രുവരി 2 മുതല് 14 വരെ നടക്കും. ഇത്തവണ തീര്ഥാടനത്തോടൊപ്പം രക്തസാക്ഷിയായ വാഴ്ത്തപ്പെട്ട ദേവസഹായം പിളളയുടെ തിരുശേഷിപ്പിന്റെ പ്രതിഷ്ഠയും വിശുദ്ധ യൗസേപ്പിതാവിന്റെ വര്ഷത്തിന്റെ പ്രഖ്യാപനവും ഉണ്ടാവും. ഫെബ്രുവരി 2 ന് രാവിലെ 7.30 ന് നടക്കുന്ന തിരുനാള് പ്രാരംഭ ദിവ്യബലിക്ക് നെടുമങ്ങാട് റീജിയന് കോ ഓഡിനേറ്റര്…