Kerala

“അർത്തുങ്കൽ – വേളാങ്കണ്ണി പിൽഗ്രിം റൈഡർ” പ്രയാണം ആരംഭിച്ചു

ചേർത്തല ഡിപ്പോയില്‍നിന്ന് അർത്തുങ്കൽ ബസലിക്കയിൽ എത്തി അവിടെ നിന്നും വേളാങ്കണ്ണി പള്ളിയിലേക്ക്...

ജോസ് മാർട്ടിൻ

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ തീരദേശവാസികളുടെ ദീർഘനാളത്തെ കാത്തിരിപ്പിനോടുവില്‍ ആഗോള പ്രശസ്ത തീര്‍ഥാടന കേന്ദ്രങ്ങളായ അർത്തുങ്കൽ ബസലിക്കായെയും വേളാങ്കണ്ണി ബസലിക്കായെയും തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ടുള്ള കെ.എസ്.ആര്‍.റ്റി.സി. സൂപ്പര്‍ ഫാസ്റ്റ് സര്‍വീസ് ബഹു.സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി ശ്രീ.എ.കെ ശശീന്ദ്രന്‍ ഫ്ലാഗ് ഓഫ്ചെയ്തു.

അർത്തുങ്കൽ ബസലിക്കാ ദേവാലയ അങ്കണത്തിൽ വച്ചു നടന്ന ചടങ്ങില്‍ ബഹു.ഭക്ഷ്യവകുപ്പ് മന്ത്രി ശ്രീ.പി.തിലോത്തമൻ അധ്യക്ഷവഹിച്ചു, ബഹു.ആലപ്പുഴ എം.പി. ശ്രീ.എ.എം. ആരിഫ്, ബസലിക്കാ റെക്ട്ര്‍ ഫാ. ക്രിസ്റ്റഫര്‍ അര്‍ഥശേരിയില്‍ എന്നിവര്‍ വിശിഷ്ട അതിഥികള്‍ ആയിരുന്നു. കൂടാതെ രാഷ്ട്രീയ- സാമൂഹ്യ രംഗത്തെ പ്രമുഖ വ്യക്തികളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ചേർത്തല ഡിപ്പോയില്‍നിന്ന് അർത്തുങ്കൽ ബസലിക്കയിൽ എത്തി അവിടെ നിന്നും വേളാങ്കണ്ണി പള്ളിയിലേക്കും, വേളാങ്കണ്ണിയിൽ നിന്നും അർത്തുങ്കൽ പള്ളി വഴി ചേർത്തല ഡിപ്പോയിലും എത്തിച്ചേരുന്ന വിധത്തിലാണ് ഈ സർവ്വീസ് ക്രമീകരിച്ചിരിക്കുന്നത്.

അർത്തുങ്കൽ പള്ളിയിൽ നിന്നും എല്ലാ ദിവസവും വൈകുന്നേരം 03:30 മണിക്ക് തിരിച്ച് പിറ്റേ ദിവസം രാവിലെ 07:55 ന് വേളാങ്കണ്ണിയിൽ എത്തിച്ചേരും. വേളാങ്കണ്ണിയിൽ നിന്നും വൈകുന്നേരം 04:15- ന് തിരിച്ച് പിറ്റേ ദിവസം രാവിലെ 08:00- ന് അർത്തുങ്കൽ വഴി ചേർത്തലയിൽ എത്തിച്ചേരും. ട്രിച്ചി, തഞ്ചാവൂർ, കോയമ്പത്തൂർ എന്നിവിടങ്ങളിലേക്ക് പോകുന്ന യാത്രക്കാർക്കും ഈ സര്‍വീസ് പ്രയോജനപ്രദമാണ്.

ചേർത്തല – അർത്തുങ്കൽ – വൈറ്റില ജംഗ്ഷൻ – എറണാകുളം – ആലുവ – അങ്കമാലി – ചാലക്കുടി – തൃശ്ശൂർ – വടക്കഞ്ചേരി – ആലത്തൂർ – പാലക്കാട് – കോയമ്പത്തൂർ – കങ്കയം – പല്ലടം – കരൂർ – ട്രിച്ചി – തഞ്ചാവൂർ – നാഗപട്ടണം – വേളാങ്കണ്ണി എന്ന റൂട്ടിലാണ് സർവ്വീസ് നടത്തുന്നത്.

കെ.എസ്.ആര്‍.റ്റി.സി മദ്ധ്യമേഖല എക്സിക്യുട്ടീവ്‌ ഡയറക്ടര്‍ എം.ടി . സുകുമാരന്‍ സ്വാഗതവും, ചേര്‍ത്തല എ.റ്റി.ഒ. സി.കെ രത്നാകരന്‍ ക്രതജ്ഞയും അര്‍പ്പിച്ചു.

ഓൺലൈനായി ടിക്കറ്റുകൾ റിസർവ്വ് ചെയ്യാൻ online.keralartc.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker