Vatican

ആഗോള മാധ്യമദിന സന്ദേശം: “ജീവിതമാണ് ചരിത്രമാകുന്നത്!”

സഭയുടെ 54-Ɔമത് സാമൂഹ്യസമ്പര്‍ക്ക മാധ്യമ ദിനമാണ്...

ഫാ.വില്യം നെല്ലിക്കല്‍

വത്തിക്കാൻ സിറ്റി: ഫ്രാന്‍സിസ് പാപ്പാ 2020-ആഗോള മാധ്യമ ദിനത്തിനായി നൽകുന്ന മാധ്യമദിന സന്ദേശം ജനുവരി 24–Ɔο തിയതി വെള്ളിയാഴ്ച മാധ്യമപ്രവര്‍ത്തകരുടെ മധ്യസ്ഥനായ വിശുദ്ധ ഫ്രാന്‍സിസ് സാലസിന്റെ തിരുനാളിൽ പ്രസിദ്ധപ്പെടുത്തി. സഭയുടെ 54-Ɔമത് സാമൂഹ്യസമ്പര്‍ക്ക മാധ്യമ ദിനത്തിനുള്ള സന്ദേശമാണിത്.

മനുഷ്യജീവിതത്തിന്റെ ഭാഗമായ കഥപറച്ചിലിനെ കേന്ദ്രീകരിച്ചു തുടങ്ങുന്ന സന്ദേശത്തില്‍ ജീവിതകഥകളാണ് ചരിത്രമാകുന്നതെന്ന് പാപ്പാ സ്ഥാപിക്കുന്നുണ്ട്. എന്നാല്‍, ഈ ജീവിതകഥകള്‍ സത്യസന്ധമായിരിക്കണമെന്ന് പാപ്പാ എടുത്തു പറയുന്നു. കാരണം, വ്യാജവാര്‍ത്തകള്‍ പോലെതന്നെ വ്യാജകഥകളും കെട്ടുകഥകളും ഇന്ന് മനുഷ്യചരിത്രത്തിന്റെ ഗതിവിഗതികളെ മാറ്റിമറിക്കുന്നുണ്ട്. തെറ്റായ വാര്‍ത്തകളും ആശയവിനിമയവും ഇടകലര്‍ന്ന നശീകരണത്തിന്റെയും വിഭജനത്തിന്റെയും സംസ്കാരം ലോകത്തു വളര്‍ത്തുന്നത് കെട്ടുകഥകളിലൂടെയാണെന്ന് ഫ്രാന്‍സിസ് പാപ്പാ സന്ദേശത്തില്‍ വിശദീകരിക്കുന്നുണ്ട്.

ഇസ്രായേല്‍ തന്റെ മക്കള്‍ക്കും ചെറുമക്കള്‍ക്കും പറഞ്ഞുകൊടുത്ത ദൈവം ആ ജനത്തിന്റെ ചരിത്രത്തില്‍ ചെയ്ത നന്മകളുടെ കഥകളാണ് അവരെ ഒരു ജനമാക്കി വളര്‍ത്തിയതും ദൈവത്തോടു വിശ്വസ്തരായി ജീവിക്കാന്‍ അവരെ സഹായിച്ചതും. അതുപോലെ ഇന്നും ഒരു ചിത്രകമ്പളം മെനയുന്ന ഊടുംപാവുംപോലെ ജീവിതസംഭവങ്ങള്‍ സത്യസന്ധമായി കോര്‍ത്തിണക്കിയാണ് മാനവികതയുടെ ചരിത്രം മുന്നോട്ടു നീങ്ങുന്നത്. എന്നാല്‍, ഈ പ്രയാണത്തില്‍ കഥകള്‍ വ്യാജമാകുമ്പോഴാണ് – തെറ്റായ കാര്യങ്ങള്‍ പറഞ്ഞുപരത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുമ്പോഴാണ് – സമൂഹത്തിന്റെ ധാര്‍മ്മിക നിലവാരം താഴുകയും, സമൂഹങ്ങള്‍ തമ്മിലുള്ള പരസ്പരധാരണയും ഐക്യദാര്‍ഢ്യവും ഇല്ലാതാകുകയും, സമൂഹങ്ങളും രാഷ്ട്രങ്ങളും അയല്‍പക്കങ്ങളും, എന്തിന് കുടുംബങ്ങള്‍ തമ്മിലും യുദ്ധവും കലാപങ്ങളും പൊട്ടിപ്പുറപ്പെടുകയും ചെയ്യുന്നതെന്ന് പാപ്പാ സന്ദേശത്തില്‍ ചൂണ്ടിക്കാണിക്കുന്നു. നന്മയുടെ ജീവിതകഥകള്‍ തലമുറകള്‍ക്കായി പങ്കുവയ്ക്കാം!

ഈ സന്ദേശം 6 പ്രധാനപ്പെട്ട ഭാഗങ്ങളായിട്ടാണ് പാപ്പാ അവതരിപ്പിച്ചിരിക്കുന്നത്.

1) കഥപറയല്‍ – മനുഷ്യന്റെ അടിസ്ഥാനരീതി
2) നല്ലകഥകളും മോശമായ കഥകളും
3) രക്ഷയുടെ മഹത്തായ കഥ
4) ദൈവസ്പര്‍ശമുള്ള മനുഷ്യകഥകള്‍
5) നമ്മെ നവീകരിക്കുന്ന കഥകള്‍
6) പ്രാര്‍ത്ഥന

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker