Parish

ആറയൂര്‍, ചാവല്ലൂര്‍പൊറ്റ ദേവാലയങ്ങള്‍ ഇടവകയിലെ എല്ലാ കുടുംബങ്ങള്‍ക്കും മാസ്കുകൾ നൽകി

സര്‍ക്കാര്‍ മാസ്ക്ക് ഉപയോഗം കര്‍ശനമാക്കിയതിന്റെ പശ്ചാത്തലത്തിലാണ് ഇടവകയുടെ ഈ ചുവട് വയ്പ്പ്...

അനിൽ ജോസഫ്

പാറശാല: ആറയൂര്‍ വിശുദ്ധ എലിസബത്ത് ദേവാലയത്തിന്റെയും ചാവല്ലൂര്‍പൊറ്റ വാഴ്ത്തപ്പെട്ട ദേവസഹായം പിളള ദേവാലയത്തിന്റെയും നേതൃത്വത്തില്‍ ഇടവകയിലെ എല്ലാ വിശ്വാസികള്‍ക്കും ഫെയ്സ് മാസ്ക് എത്തിച്ച് മാതൃകയായി. കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ മാസ്ക്ക് ഉപയോഗം കര്‍ശനമാക്കിയതിന്റെ പശ്ചാത്തലത്തിലാണ് ഇടവകയുടെ ഈ ചുവട് വയ്പ്പ്. മാസ്ക്കുകളുടെ വിതരണോത്ഘാടനം ഇടവക വികാരിയും, നെയ്യാറ്റിന്‍കര രൂപത കോര്‍പ്പറേറ്റ് മാനേജരുമായ ഫാ.ജോസഫ് അനില്‍ നിർവഹിച്ചു.

ആറയൂരില്‍ നിഡ്സും കെ.സി.വൈ.എം.ഉം സഹകരിച്ചാണ് പരിപാടി നടപ്പിലാക്കുന്നത്. ചാവല്ലൂര്‍ പൊറ്റയില്‍ പരിപാടിയുടെ ഉദ്ഘാടനം ഇടവക ശുശ്രൂഷ കോ-ഓഡിനേറ്റര്‍ സിന്ധുവിന് കൈമാറിയാണ് ഇടവക വികാരി ഉദ്ഘാടനം ചെയ്തത്. ചാവല്ലൂര്‍ പൊറ്റ ഇടവകയില്‍ യുവജനങ്ങളാണ് പരിപാടിക്ക് നേതൃത്വം നല്‍കുന്നത്. കെ.സി.വൈ.എം. പ്രസിഡന്റ് ഷൈജു, ഖജാന്‍ജി ബിജു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker