Kerala

ആലപ്പുഴ രൂപതയുടെ ആഭിമുഖ്യത്തിൽ ക്രൈസ്തവ ഐക്യ പ്രാർത്ഥന നടത്തി

ഇത്തവണ ജനുവരി 18 മുതൽ 25 വരെയുള്ള ദിവസങ്ങളിലായിരുന്നു ക്രൈസ്തവ ഐക്യത്തിനായുള്ള പ്രാർത്ഥനാവാരം...

ജോസ് മാർട്ടിൻ

ആലപ്പുഴ: ആലപ്പുഴ രൂപതയുടെ ആഭിമുഖ്യത്തിൽ ആലപ്പുഴ മൗണ്ട് കാർമൽ കത്തീഡ്രലിൽ വെച്ച് ക്രൈസ്തവൈക്യ പ്രാർത്ഥന നടത്തപ്പെട്ടു. ആഗോള കത്തോലിക്കാ സഭ ‘ക്രൈസ്തവ ഐക്യത്തിനായുള്ള പ്രാർത്ഥനാവാരം’ ആചരിക്കുന്നതിന്റെ ഭാഗമായി നടത്തപ്പെട്ട പ്രാർത്ഥനയിൽ ആലപ്പുഴ ജില്ലയിലെ വിവിധ സഭാ വിഭാഗങ്ങളിൽപ്പെട്ടവരും, വൈദികരും, സന്യസ്തരും, അല്മായരും പങ്കെടുത്തു.

രണ്ടാം വത്തിക്കാൻ കൗൺസിലിനുശേഷം കത്തോലിക്കാസഭയും വേൾഡ് കൗൺസിൽ ഓഫ് ചർച്ചസും ഈ പ്രാർത്ഥനാ ശുശ്രൂഷയിൽ പരസ്പരം പങ്കുചേരുന്നുണ്ട്. വിവിധ ക്രൈസ്തവ സഭകളുടെ ഐക്യം ലക്ഷ്യം വച്ച് നടത്തപ്പെടുന്ന ഈ പ്രാർത്ഥനാ കൂട്ടായ്മയിലൂടെ, സഹകരിച്ചു പ്രവർത്തിക്കാവുന്ന മേഖലകളിലെല്ലാം ഒന്നിച്ചുപോകുവാനുള്ള സ്നേഹാഹ്വാനമാണ് നൽകപ്പെടുന്നത്.

യൂണിറ്റി ഒക്റ്റേവ് (Unity Octave) എന്ന് അറിയപ്പെടുന്ന ‘ക്രൈസ്തവ ഐക്യത്തിനായുള്ള പ്രാർത്ഥനാവാരം’ എല്ലാ വർഷവും ജനുവരി മാസത്തിൽ ലോകമെമ്പാടുമുള്ള ക്രൈസ്തവ സഭകൾ അതാതിടങ്ങളിൽ ഒന്നിച്ചുകൂടി പ്രാർത്ഥനാ ദിനങ്ങളായി ആചരിച്ചുവരുന്നുണ്ട്. ഇത്തവണ ജനുവരി 18 മുതൽ 25 വരെയുള്ള ദിവസങ്ങളിലായിരുന്നു ക്രൈസ്തവ ഐക്യത്തിനായുള്ള പ്രാർത്ഥനാവാരം. “എന്റെ സ്നേഹത്തില്‍ വസിക്കുമെങ്കില്‍ നിങ്ങള്‍ മികച്ച ഫലമുളവാക്കും” (യോഹ. 15, 5-9) എന്ന യേശുവിന്റെ വാക്കുകളായിരുന്നു ഈ വര്‍ഷത്തെ പ്രമേയം.

ആലപ്പുഴ രൂപതാ അധ്യക്ഷൻ ഡോ.ജെയിംസ് ആനാപറമ്പിലിന്റെ പ്രത്യേക താൽപര്യ പ്രകാരമാണ് ഈ ശുശ്രൂഷ നടത്തപ്പെട്ടതെന്ന് എക്യുമെനിസം ഡയറക്ടർ ഫാ. യേശുദാസ് കൊടിവീട്ടിൽ കാത്തലിക് വോക്സിനോട് പറഞ്ഞു. ലിറ്റർജി കമ്മീഷൻ ഡയറക്ടർ ഫാ. ഫ്രാൻസിസ് കൊടിയനാട്, കാറ്റിക്കിസം ഡയറക്ടർ ഫാ. സോളമൻ ചാരങ്ങാട്ട്, കത്തീഡ്രൽ വികാരി ഫാ. ജോസ് ലാഡ് തുടങ്ങിയവർ നേതൃത്വം നൽകി.

കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Click to join Catholiocvox Whatsapp group

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker