Kerala

ആലപ്പുഴ രൂപത യുവജ്യോതി കെ.സി.വൈ.എം. യുവജന കലോൽസവം “മഴവില്ല് 2019” ന് തിങ്കളാഴ്ച തുടക്കമാവും

ചേർത്തല സെന്റ്.മൈക്കിൾസ് കോളേജിൽ വച്ച്...

ജോസ് മാർട്ടിൻ

ആലപ്പുഴ /ചേർത്തല: ആലപ്പുഴ രൂപത യുവജ്യോതി കെ.സി.വൈ.എം. യുവജന കലോൽസവം മഴവില്ല് 2019 ന് തിങ്കളാഴ്ച തുടക്കമാവും. രണ്ട് ദിവസം നീണ്ടുനിൽക്കുന്ന കാലമാമങ്കത്തിന് പ്രശസ്ത പുല്ലാംകുഴൽ കലാകാരൻ ശ്രീ.രാജേഷ് ചേർത്തല ഉത്ഘാടനം ചെയ്യും. ചേർത്തല സെന്റ്.മൈക്കിൾസ് കോളേജിൽ വെച്ചാണ് മഴവില്ല് 2019 നടത്തപ്പെടുക.

രൂപതയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 36 യൂണിറ്റുകൾ പങ്കെടുക്കും. 23 വിഭാഗങ്ങളിൽ ആയി നടക്കുന്ന മത്സരങ്ങളിൽ 1800 ഓളം മത്സരാർത്ഥികൾ പങ്കെടുക്കും. യൂണിറ്റ്‌ തലത്തിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ നേടുന്ന യൂണിറ്റിന് ഫാ.തോമസ് വള്ളോപ്പള്ളി മെമ്മോറിയൽ ട്രോഫി നൽകും. കൂടാതെ, മേഖല തലത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന മേഖലയ്ക്ക് ഏവറോളിംഗ് ട്രോഫിയും നൽകും.

കലോൽസവം ചൊവ്വാഴ്ച വൈകിട്ട് സമാപിക്കും. കലോൽസവത്തിനു പ്രോഗ്രാം കൺവീനർമാരായ ശ്രീ.കിരൺ ആൽബിൻ, ശ്രീ.ജിതിൻ സ്റ്റീഫൻ, കുമാരി അമല ഔസേഫ് എന്നിവർ നേതൃത്വം നൽകും.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker