Kerala

ആർച്ചുബിഷപ്പ് ബെർണഡിൻ ബെച്ചിനെല്ലി അവാർഡ് ഇത്തവണ എ.മൊയ്തീൻ മാസ്റ്റർക്ക്

ആർച്ചുബിഷപ്പ് ബെർണഡിൻ ബെച്ചിനെല്ലി അവാർഡ് ഇത്തവണ എ.മൊയ്തീൻ മാസ്റ്റർക്ക്

ബ്ലെസൻ മാത്യു

കണ്ണൂർ: കേരളത്തിലെ സർക്കാർ – എയ്ഡഡ് പള്ളിക്കൂടങ്ങളിലെ മികച്ച അധ്യാപകൻ/അധ്യാപികയ്ക്കുള്ള ‘ആർച്ചുബിഷപ്പ് ബെർണഡിൻ ബെച്ചിനെല്ലി അവാർഡ്’ ഈ വര്ഷം പെരിങ്ങാനം ഗവൺമെന്റ് എൽ.പി.സ്കൂൾ അധ്യാപകൻ എ.മൊയ്തീൻ മാസ്റ്റർക്ക്. കേരള റീജ്യൻ ലാറ്റിൻ കാത്തലിക് കൗൺസിൽ (കെ.ആർ.എൽ.സി.സി.) ഏർപ്പെടുത്തിയ ഒരു ലക്ഷം രൂപയും പ്രശസ്തി പദവും അടങ്ങുന്നതാണ് ആർച്ചുബിഷപ്പ് ബെർണഡിൻ ബെച്ചിനെല്ലി അവാർഡ് കണ്ണൂർ ബിഷപ്പ് റവ.ഡോ.അലക്സ് വടക്കുംതല, എ.മൊയ്തീൻ മാസ്റ്റർക്ക് സമ്മാനിച്ചു.

1856 -ൽ എല്ലാ ഇടവകകളിലും കരകളിലും പള്ളിക്കൂടങ്ങൾ സ്ഥാപിക്കണമെന്ന് ഇടയലേഖനത്തിലൂടെ ആഹ്വാനം നൽകിയ മഹാമിഷണറിയാണ് ആർച്ചുബിഷപ്പ് ബെർണഡിൻ ബെച്ചിനെല്ലി.

‘ആർച്ചുബിഷപ്പ് ബെർണഡിൻ ബെച്ചിനല്ലി അവാർഡ്’ സമ്മേളനം കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുരേഷ് ഉദ്ഖാടനം ചെയ്തു. കേരളത്തിന്റെ വിദ്യാഭ്യാസ വളർച്ചയ്ക്കും സാംസ്കാരിക പുരോഗതിയ്ക്കും ക്രൈസ്തവ മിഷനറിമാർ നൽകിയ പങ്ക് ആർക്കും നിക്ഷേധിക്കാനാവുന്നതല്ലെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ സാമൂഹ്യ വളർച്ചയ്ക്കും കെട്ടുറപ്പിനും പൊതു വിദ്യാഭ്യാസ പ്രക്രിയയ്ക്ക് കൂടുതൽ ആഴവും ദാർശനിക പരിപ്രേക്ഷ്യവുമുണ്ടാകണമെന്ന് അവാർഡ് സമ്മാനിച്ചുകൊണ്ട് ബിഷപ്പ് പറഞ്ഞു. സമാധാനത്തിന്റെയും വികസനത്തിന്റെയും സ്വപ്‌നങ്ങൾ രൂപപ്പെടുന്നത് വിദ്യാലയങ്ങളിൽ നിന്നാണെന്ന് ബിഷപ്പ് കൂട്ടിച്ചെർത്തു.

അവാർഡ് ദാനച്ചടങ്ങിൽ കണ്ണൂർ വികാരി ജനറൽ മോൺ.ക്ലാറൻസ് പാലിയത്ത്, കെ.ആർ.എൽ.സി.സി. ജനറൽ സെക്രട്ടറി ഫ്രാൻസിസ് സേവ്യർ, കെ.ആർ.എൽ.സി.സി. വൈസ് പ്രസിഡന്റ് ഷാജി ജോർജ്, കെ.എൽ.സി.എ. സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.ടി. റോസമ്മ, തില്ലങ്കേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി.സുഭാഷ്, എൻ.കെ.ടി.സി.എഫ്. പ്രസിഡന്റ് കെ.ബി.സൈമൺ, തില്ലങ്കേരി ഗ്രാമപഞ്ചായത്ത്
വൈസ് പ്രസിഡന്റ് കെ.ഷൈമ, പി.കെ.രാജൻ, പി.വി.രാധാകൃഷ്ണൻ, പെരിങ്ങാനം മോഹനൻ, കെ.ആർ.ബിജു, എം.പ്രജീഷ് എന്നിവർ പ്രസംഗിച്ചു. തുടർന്ന്, അവാർഡ് ജേതാവ് ശ്രീ.എ.മൊയ്തീൻ മറുപടി പ്രസംഗവും നടത്തി.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker