World

ഇക്കൊല്ലത്തെ നൊബേല്‍ സമാധാനപുരസ്ക്കാരം രണ്ടു പേര്‍ക്ക്

ഇക്കൊല്ലത്തെ നൊബേല്‍ സമാധാനപുരസ്ക്കാരം രണ്ടു പേര്‍ക്ക്

ജോയി കരിവേലി

റോം: ഡെന്നീസ് മുക്ക്വെജെയും നാദിയ മുറാദുമാണ് ഇക്കൊല്ലത്തെ നൊബേല്‍ സമാധാനപുരസ്ക്കാരം നേടിയ രണ്ടുപേര്‍. നോര്‍വെയുടെ തലസ്ഥാനമായ ഓസ്ലോയില്‍ വെള്ളിയാഴ്ച (05/10/18) രാവിലെയായിരുന്നു നൊബേല്‍ പുരസ്ക്കാര സമിതി, ജേതാക്കളെ പ്രഖ്യാപിച്ചത്.

ആഫ്രിക്കന്‍ നാടായ കോംഗൊ സ്വദേശിയായ സ്ത്രീ രോഗവിദഗ്ധന്‍ ഡെന്നീസ് മുക്ക്വെജെ, കലാപവേദിയായി മാറിയ കോംഗൊയില്‍ ബലാത്സംഗത്തിനിരകളായ സ്ത്രീകളെ സഹായിക്കാനും അവര്‍ക്കേറ്റ ആഘാതങ്ങളില്‍ നിന്ന് അവരെ സാധാരണ ജീവിത്തിലേക്കു തിരിച്ചുകൊണ്ടുവരാനും പരിശ്രമിച്ച വ്യക്തിയാണ്. കോംഗൊയിലെ പാന്‍ത്സി ആശുപത്രിയുടെ മേധാവിയാണ് ഡോക്ടര്‍ ഡെന്നീസ് മുക്ക്വെജെ.

ഇറാക്കിലെ യസ്ദി കുര്‍ദിഷ് മനുഷ്യാവകാശ പ്രവര്‍ത്തക നാദിയ മുറാദിന്റെ ജീവിതം കഷ്ടത നിറഞ്ഞതായിരുന്നു. 25 വയസ്സായിരുന്നപ്പോൾ ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോകുകയും ലൈഗിക ചൂഷണത്തിനിരയാക്കുകയും ചെയ്യപ്പെട്ട നാദിയ മുറാദ്, ഈ ദുരന്തത്തിനു ശേഷമാണ് മനുഷ്യാവകാശ പ്രവര്‍ത്തകയായി മാറിയത്.

യുദ്ധക്കുറ്റകൃത്യങ്ങളിലേക്ക് ലോക ശ്രദ്ധയെ തിരിക്കുന്നതിനു കാതലായ സംഭാവനകള്‍ നൽകിയവരാണ് സമ്മാനജേതാക്കളായ ഡെന്നീസ് മുക്ക്വെജയും നാദിയ മുറാദും എന്ന് പുരസ്ക്കാര സമിതി പറഞ്ഞു. സംഘര്‍ഷങ്ങളുടെയും യുദ്ധങ്ങളുടെയും അവസരങ്ങളില്‍ നടന്നിട്ടുള്ള ലൈംഗികാതിക്രമങ്ങളിലേക്ക് അന്താരാഷ്ട്ര മാധ്യമങ്ങളുടെ ശ്രദ്ധതിരിക്കാനും, പലപ്പോഴും കുറ്റവാളികളെ തിരിച്ചറിയാനും ഇരുവരുടെയും പ്രവര്‍ത്തനങ്ങള്‍ സഹായകമായിട്ടുണ്ടെന്ന് നെബേല്‍ പുരസ്ക്കാര കമ്മിറ്റി വിശദീകരിച്ചു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker