Public Opinion

ഇനിയും നമ്മൾ ഉണരാത്തതെന്തേ???

എന്താണ് ഇസ്‌ലാംമതമെന്നും, ആരാണ് മുഹമ്മദെന്നും, എന്തൊക്കെയാണ് ഖുർആൻ പഠിപ്പിക്കുന്നതെന്നും മതബോധന ക്ളാസുകളിൽ പാഠ്യഭാഗമാണം...

ജോസ് മാർട്ടിൻ

സഭാ തലത്തിൽ നൂറു കണക്കിന് സംഘടനകൾ, എല്ലാത്തിനും മുകളിൽ കെ.സി.ബി.സി. കൊച്ചി മരട് സ്വദേശിനി ഈവ എന്ന ക്രിസ്ത്യൻ പെൺകുട്ടി കൊല്ലപ്പെട്ടിട്ട് സഭാ സംഘടനകളുടെ ഭാഗത്തുനിന്നും ഒരു പ്രതികരണവും ഇതുവരെ ഉണ്ടായില്ല എന്നത് സഭാ നേതൃത്വത്തിന്റെ പിടിപ്പുകേടായേ കാണാൻ കഴിയൂ.

ഒറ്റപ്പെട്ട സംഭവമായി ഇതിനെ കാണാൻ കഴിയില്ല. അടുത്തിടെ കോഴിക്കോട് ജ്യൂസിൽ മയക്കമരുന്നു കലക്കി മുസ്ലിം യുവാവ് ക്രിസ്ത്യൻ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവം ആരും മറന്ന് കാണില്ലല്ലോ! പുറംലോകമറിയാത്ത എത്രയോ സമാന സംഭവങ്ങൾ കേരളത്തിൽ നടന്നുകഴിഞ്ഞു. മറുവശത്ത് 18-നും 20-നും ഇടയിൽ പ്രായമുള്ള നമ്മുടെ പെൺകുട്ടികൾ ചതികുഴിയിൽ വീണ്, ഉപേക്ഷിക്കപ്പെട്ട്, കുഞ്ഞുങ്ങളുമായി ജീവിക്കുന്നത് സാധാരണ കാഴ്ചയായി മാറുകയാണ്.

തിരി കത്തിക്കലും, ഐക്യദാർഢ്യ സമ്മേളനവും, ജാഥയും, ജസ്റ്റീസ് ഫോർ… എന്ന ഹാഷ്ടാഗ്‌ ക്യാമ്പെയ്‌നിങ്‌ പ്രഹസനങ്ങളുമല്ല അല്ല നമുക്ക് വേണ്ടത്. മറിച്ച്, എവിടെയാണ് നമ്മുടെ കുട്ടികൾക്ക് വീഴ്ച്ച സംഭവിക്കുന്നതെന്ന് പഠിക്കണം. രൂപതാ തലത്തിൽ, ഇടവക തലത്തിൽ ബോധവൽക്കരണം നടത്തണം. മതബോധന സിലബസ്സിൽ ഇങ്ങനെയുള്ള വിഷയങ്ങൾ എട്ടാം ക്ലാസ്സ്‌ മുതൽ എങ്കിലും ഉൾപ്പെടുത്തണം (ഈയിടെ മതബോധന അധ്യാപികയായ ഒരു സിസ്റ്ററിന്റെ ക്ലാസ്സ്‌ കേൾക്കാനിടയായി. ക്രിസ്തുമതവും മുസ്ളീംമതവും സഹോദര മതങ്ങളാണ്, രണ്ടു മതങ്ങളും ഏകദൈവവിശ്വാസ മതങ്ങളാണ് എന്നൊക്കപറഞ്ഞു ഒരു പരിധിവരെ നമ്മുടെ കുട്ടികളെ തെറ്റായ കാര്യങ്ങൾ നമ്മൾ തന്നെ പഠിപ്പിക്കുന്നു).

“സമാധാന മതത്തിൽപ്പെട്ട ഒരുവൻ” പ്രണയം നിഷേധിച്ച ക്രിസ്ത്യൻ പെൺകുട്ടിയയെ താലിബാൻ മോഡലിൽ കഴുത്തറുത്തു കൊന്നു. ആ മുസ്ലിം യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു എന്നത് ശരിതന്നെ. അതോടെ എല്ലാം പൂർത്തിയായോ? ഇതാദ്യത്തെ സംഭവം അല്ലല്ലോ! എന്നിട്ടും സഭയോ സഭാ നേതൃത്വമോ കണ്ട ഭാവം പോലും കാണിക്കാത്തതെന്തേ?

മാതാപിതാക്കളെ, നിങ്ങളും പ്രതികരിക്കാതെ നിസംഗരായി ഇരുന്ന് അവസാനം സ്വന്തം മക്കൾക്ക് ഇങ്ങനെ ഒരു ദുരനുഭവം ഉണ്ടായാൽ മത്രമേ പ്രതികരിക്കൂ എന്നാണോ?

പെൺകുട്ടികളെ, “മതം ഇല്ല” എന്നുപറഞ്ഞു പ്രണയിക്കാൻ വരുന്ന മനുഷ്യരോട് “ഞാൻ യേശുവിന്റെ കുഞ്ഞാണ്” എന്ന് ധൈര്യമായി പറയാൻ എന്താണ് നിങ്ങൾക്ക് സാധിക്കാത്തത്?
പെൺകുട്ടികളെ, നിങ്ങൾ കണ്ടവന്റെ കൂടെ കറങ്ങി നടക്കാതെ കുടുംബത്തോടും മാതാപിതാക്കളോടും അനുസരണയോടെ ജീവിക്കാൻ ശീലിക്കുക.

നമ്മുടെ സഭാ നേതൃത്വത്തിലെ ചില ബിഷപ്പുമാരും, വൈദീകരും അവരുടെ പരിപാടികളിൽ പങ്കെടുക്കുക വഴി വിശ്വാസികൾക്ക് നൽകുന്ന സന്ദേശം എന്താണ്? ഇനിയെങ്കിലും “പങ്കെടുക്കില്ല” എന്ന് പറയാനുള്ള ആർജവം കാണിക്കുമോ?

മതബോധന ക്ളാസുകളിൽ ‘എന്താണ് ഇസ്‌ലാംമതമെന്നും, ആരാണ് മുഹമ്മദെന്നും, എന്തൊക്കെയാണ് ഖുർആൻ പഠിപ്പിക്കുന്നതെന്നും’ വ്യക്തമാക്കുന്ന ഉപപാഠപുസ്തകമെങ്കിലും പാഠ്യഭാഗമാക്കി മാറ്റാൻ കെ.സി.ബി.സി. മതബോധന കമ്മീഷൻ ചിന്തിക്കുമോ? നമ്മുടെ മക്കൾക്ക് വേണ്ടി, അവർക്ക് തിരിച്ചറിവുണ്ടാക്കാൻ വേണ്ടി ഇതെങ്കിലും കത്തോലിക്കാ സഭാ നേതൃത്വത്തിന് ചെയ്തുകൂടെ?

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker