World

ഇറ്റലിയിൽ ഇന്നുമുതൽ “സംരക്ഷിത പ്രദേശം” മാത്രമേ ഉണ്ടാകൂവെന്ന് പ്രധാനമന്ത്രി ജൂസ്സേപ്പെ കോന്തേ

14 വടക്കൻ പ്രവിശ്യകളിലുള്ള നിയത്രണം ഇറ്റലി മുഴുവനും കൊണ്ടു വരുന്നു...

ഫാ.ജിബു ജെ.ജാജിൻ

ഇറ്റലി: സംരക്ഷണമേഖല വ്യാപിപ്പിച്ച് ഇറ്റലി. ഇറ്റലിയിൽ ഇന്നുമുതൽ “സംരക്ഷിത പ്രദേശം” മാത്രമേ ഉണ്ടാകൂവെന്ന് പ്രധാനമന്ത്രി ജൂസ്സേപ്പെ കോന്തേ. രണ്ടു ദിവസം മുൻപ് ഇറ്റലിയിലെ 14 പ്രൊവിൻസുകളെ റെഡ് സോണുകളായി ഗവണ്മെന്റ് പ്രഖ്യാപിച്ചിരുന്നു. അണുബാധ വ്യാപിക്കാതിരിക്കാനുള്ള നടപടിയുടെ ഭാഗമായാണ് ഇങ്ങനെ ഒരു കടുത്ത നടപടിക്ക് ഗവണ്മെന്റ് മുതിർന്നത്.

എന്നാൽ, ഇറ്റലിയെ “സംരക്ഷിത മേഖലയായി” പ്രഖ്യാപികുന്നതിന്റെ ഭാഗമായി ലോംബാർഡിയിൽ ശനിയാഴ്ച രാത്രി ചുമത്തിയ കൊറോണ വൈറസ് (SARS-CoV-2) എന്ന കടുത്ത നടപടി ഇറ്റലിയിൽ എങ്ങുംവ്യാപിപ്പിക്കാനുള്ള നടപടികൾ പ്രധാനമന്ത്രി തിങ്കളാഴ്ച വൈകുന്നേരം പത്രസമ്മേളനത്തിൽ പ്രഖ്യാപിച്ചു. അതായത്, മറ്റ് 14 വടക്കൻ പ്രവിശ്യകളിലുള്ള നിയത്രണം ഇറ്റലി മുഴുവനും കൊണ്ടു വരുന്നു. ഇതിന്റെ ലക്ഷ്യം നിലവിലുള്ള അപകടാവസ്ഥ തരണം ചെയ്യുകയാണ്.

ഇപ്പോൾ ഇറ്റലിയിലുടനീളം വ്യാപിപ്പിച്ചിട്ടുള്ള നടപടികൾ ഇങ്ങനെയാണ്: യാത്രാ നിയന്ത്രണങ്ങൾ, കായിക മത്സരങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കൽ, ജിമ്മുകൾ, നീന്തൽക്കുളങ്ങൾ, കായിക കേന്ദ്രങ്ങൾ എന്നിവയുടെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തി വയ്ക്കുക, ബാറുകൾക്കുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തി, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് താൽക്കാലികമായി അവധി, ആരാധാനാലയങ്ങളിൽ ബലിയർപ്പണത്തിനായുള്ള ഒത്തുകൂടൽ നിയന്ത്രണം. കൂടാതെ രോഗ ചികിത്സക്കും ജോലി സംബന്ധപ്പെട്ട കാര്യങ്ങൾക്ക് അല്ലാതെ പ്രൊവിൻസ്‌ വിട്ട് പോകാൻ പാടില്ല. എന്തെങ്കിലും വ്യക്തിപരമായതോ അല്ലാത്തതോ ആയ അവശ്യങ്ങൾക്ക് പോണമെങ്കിൽ ആ വ്യക്തിയുടെ autocertificazione നൽകണം. നിലവിൽ ഏപ്രിൽ മൂന്നു വരെയാണ് ഈ നിയന്ത്രണം പ്രഖ്യാപിച്ചിരിക്കുന്നത്.

സിവിൽ പ്രൊട്ടക്ഷൻ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഇറ്റലിയിൽ പകർച്ചവ്യാധിയുടെ തുടക്കം മുതൽ കൊറോണ പോസിറ്റീവായി കണ്ടെത്തിയവർ 9,172; ഇതിൽ “സുഖം പ്രാപിച്ചവർ” (724), മരിച്ചവർ (463). ഞായറാഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോൾ1,598 പേർക്ക് കൊറോണ പോസിറ്റീവായി കണ്ടെത്തി എന്നത് പകർച്ചവ്യാധിയുടെ ആരംഭത്തിനുശേഷം ഏറ്റവും ഉയർന്ന ദൈനംദിന വർദ്ധനവാണ്.

തിങ്കളാഴ്ച രാത്രി പത്രസമ്മേളനത്തിൽ പ്രധാനമന്ത്രി കോന്തേ പറഞ്ഞു: “അണുബാധകളിൽ സുപ്രധാന വളർച്ചയുണ്ടെന്ന് കണക്കുകൾ പറയുന്നു. അതിനാൽ നമ്മുടെ ദൈനംദിന ശീലങ്ങളിൽ മാറ്റം വരുത്തണം. നാമെല്ലാവരും ഇറ്റലിയുടെ നന്മയ്ക്കായി എന്തെങ്കിലുമൊക്കെ ഉപേക്ഷിക്കണം. അതിനാൽ, ഇനി മുതൽ ഇറ്റലി ഒന്നായി, ഒരു സംരക്ഷിത പ്രദേശം മാത്രമേ ഉണ്ടാകൂ”.

വടക്കൻ ഇറ്റലിയിലെ നിരവധി പ്രവിശ്യകളിലെ ആശുപത്രികളെയും, പ്രത്യേകിച്ച് അവരുടെ തീവ്രപരിചരണ വിഭാഗങ്ങളെയും ഗുരുതരമായ പ്രതിസന്ധിയിലാക്കുന്ന കൊറോണ വൈറസ് അണുബാധയുടെ വർദ്ധനവ് തടയുന്നതിനാണ് സർക്കാരിന്റെ ഈ തീരുമാനം.

Latest update:

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker