Public Opinion

എന്താണ് ഫാ., റവ.ഫാ., വെരി.റവ.ഫാ., വികാരി ജനറല്‍, മോൺസിഞ്ഞോർ, ഡോക്ടര്‍?

എന്താണ് ഫാ., റവ.ഫാ., വെരി.റവ.ഫാ., വികാരി ജനറല്‍, മോൺസിഞ്ഞോർ, ഡോക്ടര്‍?

ജോസ് മാർട്ടിൻ

സോഷ്യല്‍ മീഡിയായില്‍ വന്ന ഒരു പോസ്റ്റ്‌ ഇങ്ങനെയാണ്: “റവറണ്ട് ഡോക്ടർ പാതിരിമാരുടെ ഡോ. പദവി വ്യാജം! ഇവരുടെ പഠനവിഷയം സഭ പരസ്യപ്പെടുത്തണം. കള്ള ഡോ.പാതിരിമാർക്കെതിരെ സർക്കാർ നിയമ നടപടിയെടുക്കണം”. കത്തോലിക്കാ സഭയിലെ പുരോഹിതര്‍ സ്വന്തമാക്കിയിരിക്കുന്ന ബിരുദങ്ങൾക്ക് ‘വ്യാജ ബിരുദ’ പദവി നൽകുവാനായി സോഷ്യൽ മീഡിയയിലൂടെയും ചിലർ കഷ്‌ടപ്പെട്ടു തുടങ്ങി. ഇത് കൃത്യമായ അജ്ഞത തന്നെയാണ് എന്നതിൽ സംശയമില്ല, ഒരുകൂട്ടം മനുഷ്യർക്ക് ആകെ അറിയാവുന്നത് മെഡിക്കൽ ഡോക്ടർമാരെ മാത്രം ആണെന്ന് തോന്നുന്നു.

എന്തിനാണ് പുരോഹിതര്‍ തങ്ങളുടെ പേരിനുമുന്‍പില്‍ റവ.ഫാ., വെരി.റവ.ഫാ., റവ.ഡോ., റവ. മോൺ. എന്നിവയിൽ ഏതെങ്കിലും എഴുതുന്നത് ആ പുരോഹിതന്‍ വഹിക്കുന്ന സ്ഥാനം മറ്റുള്ളവര്‍ക്ക് മനസിലാക്കാന്‍ വേണ്ടിമാത്രമമാണ്. ഉദാഹരണമായി, ഒരു ഇടവക വികാരിയാണെങ്ങില്‍ റവ.ഫാ. എന്നും; ഫറോനാ വികാരിയാണെങ്ങില്‍ വെരി.റവ.ഫാ. എന്നും; ഏതെങ്കിലും വിഷയത്തിൽ പൊന്തിഫിക്കൽ യൂണിവേഴ്സിറ്റികളിലോ, സെക്കുലർ യൂണിവേഴ്സിറ്റികളിലോ ഉപരിപഠനം നടത്തി ഡോക്ടറേറ്റ് പദവി നേടുന്നവർ റവ.ഡോ. എന്നും, ഒരു രൂപതയില്‍ ബിഷപ്പിന്റെ അഭാവത്തില്‍ ചുമതലകള്‍ നിര്‍വഹിക്കുന്ന പുരോഹിതനായ വികാരി ജനറല്‍, അതുപോലെ വത്തിക്കാന്‍ നൽകുന്ന പ്രത്യേക സ്ഥാനത്തോട് കൂടിയ പുരോഹിതരും റവ.മോൺ. എന്നും ചേര്‍ക്കുന്നു. അതുപോലെ തന്നെ സാധാരണ ജനങ്ങള്‍ക്ക്‌ അത്ര സുപരിചിതമല്ലാത്ത ഒട്ടേറെ സ്ഥാനപേരുകളും കത്തോലിക്കാ സഭയില്‍ ഉണ്ട്. നമ്മള്‍ സര്‍ക്കാര്‍ ഓഫീസുളിലോ, സ്വകാര്യസ്ഥാപനങ്ങളിലോ ചെല്ലുമ്പോള്‍ എത്ര എത്ര തസ്തികകള്‍ കാണുന്നുണ്ട്. അവയൊക്കെയും ആ സ്ഥാപനത്തിൽ തങ്ങള്‍ വഹിക്കുന്ന സ്ഥാനമെന്താണെന്ന് മറ്റുള്ളവര്‍ക്ക് എളുപ്പത്തില്‍ മനസിലാക്കാന്‍ കഴിയുന്നതിനുവേണ്ടി മാത്രമാണ്. അതുകൊണ്ടു തന്നെയാണ് അവര്‍ തങ്ങളുടെ പേരിനോടൊപ്പം സ്ഥാനപേരും എഴുതിവക്കുന്നത്.

ഒരു പുരോഹിതന്‍ തന്റെ വൈദീക പഠനം പൂർത്തിയാക്കുന്നത് B.P.H. (Bachelor of Philosophy) B.T.H (Bachelor of Theology) എന്നീ ബിരുദങ്ങളോടുകൂടിയാണ്. കത്തോലിക്കാ സഭാ സെമിനാരികളില്‍ നടത്തപ്പെടുന്ന ഈ ബിരുദങ്ങക്ക് ഏതെങ്കിലും പൊന്തിഫിക്കൽ സർവ്വകലാശാലകളുടെയോ, സെക്കുലർ സര്വകലാശാലകളുടെയോ അംഗീകാരവും ഉണ്ടായിരിക്കും.

ഒരു വൈദീകന്‍ തിരുപ്പട്ടം സ്വീകരിച്ചതിനുശേഷം തന്റെ രൂപതാ മെത്രാന്റെ നിർദ്ദേശമനുസരിച്ച്, രൂപതയുടെയും സഭയുടെയും ആവശ്യം അനുസരിച്ച്, സഭ സംബന്ധമായ വിഷയങ്ങളിലോ സെക്കുലർ വിഷയങ്ങളിലോ മാസ്റ്റര്‍ ബിരുദവും, അതിനുശേഷം ഡോക്ടറേറ്റും എടുക്കുന്നു. ഇത് ഒരിക്കലും ഒരു വ്യക്തിയുടെമാത്രം ഇഷടമല്ല, മറിച്ച് താൻ സേവനം ചെയ്യുന്ന രൂപതയുടെ ആവശ്യം അനുസരിച്ച് മാത്രമാണ്.

ഏതെങ്കിലും വിഷയങ്ങളിൽ ഡോക്ടറേറ് കരസ്ഥമാക്കുന്നവർ എങ്ങനെയെങ്കിലും കടന്നുകൂടുന്നവരല്ല. അഞ്ചു വർഷവും അതിലധികവും നാളുകൾ ഗവേഷണം നടത്തി, തങ്ങളുടെ നിതാന്തമായ അദ്ധ്വാനത്തിന്റെ ഫലം – ‘പ്രബന്ധം’ – ഒന്നോ അതിലധികമോ ഗൈഡുമാരുടെ നിർദ്ദേശമനുസരിച്ച് പൂർത്തിയാക്കി, ഒരുകൂട്ടം പണ്ഡിതരും സാധാരണക്കാരുമടങ്ങുന്ന വേദിയിൽ അവതരിപ്പിച്ച്, അവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കി, തങ്ങളുടെ പഠനത്തിന്റെ ആധികാരികത തെളിയിച്ച് നേടിയെടുക്കുന്ന അംഗീകാരമാണ് ഈ ഡോക്ടറേറ്റ്. അല്ലാതെ സെമിനാരികള്‍ നോട്ടീസ് അച്ചടിച്ച്‌ വിതരണം ചെയുന്നത് പോലെ വിതരണം ചെയ്യുന്നതല്ല ഡോക്ടറേറ്റ് എന്ന് ഓര്‍ക്കുക.

ചില സന്ദര്‍ഭങ്ങളില്‍ നമ്മുടെ കോടതികള്‍ പോലും സാഭാപരമായ വിഷയങ്ങളില്‍ അതുമായി ബന്ധപ്പെട്ട പുരോഹിതരുടെ അഭിപ്രായം തേടാറുണ്ട്. അതിനാല്‍ തന്നെ അവര്‍ നേടിയ യോഗ്യതയുടെ വിശ്വാസ്യത മനസിലാക്കാമല്ലോ.

വൈദീകരോടുള്ള ദേഷ്യവും, അവരെ താറടിച്ചു കാണിക്കുവാൻ ഇപ്പോൾ സോഷ്യൽ മീഡിയകളിൽ നടക്കുന്ന പരിശ്രങ്ങളുടെയും ഒരുഭാഗം മാത്രമാണ് ഈ ദിവസങ്ങളിൽ വന്ന പോസ്റ്റും എന്നതിൽ സംശയമില്ല. ഒരു പക്ഷെ, അറിയാത്ത വിഷയമാണെങ്കിൽ, വെറുതെ ഉഹാപോഹങ്ങള്‍ എഴുതി മറ്റുള്ളവരെ വഴിതെറ്റിക്കാന്‍ ശ്രമിക്കല്ലേ. ഇങ്ങനെയൊക്കെ കമെന്റുമ്പോൾ ഒരു ക്രിസ്ത്യാനിയാണെന്ന ബോധമെങ്കിലും സൂക്ഷിക്കുന്നത് നല്ലതാണ്.

Show More

One Comment

Leave a Reply to Jojo Cancel reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker