Kerala

ഏറ്റവും അധികം സന്യസാർത്ഥികൾ ആദ്യവ്രതം സ്വീകരിക്കുന്നതിന്റെ സന്തോഷത്തിൽ തിരുവനന്തപുരം അതിരൂപതാ കോൺഗ്രിഗേഷൻ

ഏറ്റവും അധികം സന്യസാർത്ഥികൾ ആദ്യവ്രതം സ്വീകരിക്കുന്നതിന്റെ സന്തോഷത്തിൽ തിരുവനന്തപുരം അതിരൂപതാ കോൺഗ്രിഗേഷൻ

ബ്ലെസൻ മാത്യു

തിരുവനന്തപുരം: ഏറ്റവും അധികം സന്യസാർത്ഥികൾ ആദ്യവ്രതം സ്വീകരിക്കുന്നത്തിന്റെ സന്തോഷത്തിലാണ് തിരുവനന്തപുരം അതിരൂപതാ കോൺഗ്രിഗേഷൻ. മാർച്ച് 25-ന് “ഹാൻഡ്‌മൈഡ്സ് ഓഫ് ഹോപ്പ്” എന്ന തിരുവനന്തപുരം അതിരൂപതാ കോൺഗ്രിഗേഷനിലെ 11 സന്യാസാർത്ഥിനികളാണ് ആദ്യവ്രതം സ്വീകരിക്കുന്നതിന് ഒരുക്കത്തോടെ കാത്തിരിക്കുന്നത്.

പ്രാർത്ഥനയോടും പഠനത്തോടുംകൂടിയുള്ള ഏറെ നാളത്തെ ഒരുക്കത്തിനുശേഷമാണ് ഇവർ ആദ്യവ്രതം സ്വീകരിക്കുവാൻ തീരുമാനിച്ചിരിക്കുന്നത്. അഞ്ജു, ജോസെഫിൻ, നിജി, ജീനു, ബെനഡിക്ട് മേരി, സജിത, അനു, അലീന, സ്വപ്ന, രേഷ്മ, ശോഭ എന്നീ സഹോദരിമാരാണ് ആദ്യവ്രതം സ്വീകരിച്ച് “ഹാൻഡ്‌മൈഡ്സ് ഓഫ് ഹോപ്പ്” എന്ന തിരുവനന്തപുരം അതിരൂപതാ കോൺഗ്രിഗേഷനിൽ അംഗങ്ങളാവുന്നത്.

മാർച്ച് 25 രാവിലെ 10.30- ന് വെട്ടുതുറ സെന്റ് സെബാസ്റ്റ്യൻ ദേവാലയത്തിൽ വച്ചാണ് ഈ 11 പേരും തങ്ങളുടെ ആദ്യവ്രതം സ്വീകരിച്ച് സന്യാസാ സഭയിൽ ഔദ്യോഗികമായി അംഗങ്ങളാകുന്നത്. അതിരൂപതാ കോൺഗ്രിഗേഷന്റെ സ്ഥാപകനായ ആർച്ച് ബിഷപ്പ് സൂസൈപാക്യം തിരുകർമ്മങ്ങൾക്ക് നേതൃത്വം നൽകും. അതിരൂപതയിലെ സിസ്റ്റേഴ്‌സും, വൈദീകരും തിരുകർമ്മങ്ങളിൽ സന്നിഹിതരാവും. കൂടാതെ, അർത്ഥികളുടെ മാതാപിതാക്കളും ബന്ധുക്കളും സഹപാഠികളും ചടങ്ങിൽ സംബന്ധിക്കും.

തിരുവന്തപുരം അതിരൂപതയുടെ, ഏറെ പ്രത്യേകിച്ച് തീരദേശത്ത് സന്യാസിനീ സമൂഹങ്ങളുടെ നിതാന്തമായ സാമീപ്യം ആവശ്യമാണെന്ന തിരിച്ചറിവിൽ നിന്ന് രൂപപ്പെട്ടതാണ് ഈ രൂപതാ കോൺഗ്രിഗേഷൻ.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker