Vatican

ഒക്ടോബറിൽ നടക്കാനിരിക്കുന്ന മെത്രാൻ സിനഡിനായുള്ള  പ്രവർത്തന രേഖയ്ക്ക് അംഗീകാരം

ഒക്ടോബറിൽ നടക്കാനിരിക്കുന്ന മെത്രാൻ സിനഡിനായുള്ള  പ്രവർത്തന രേഖയ്ക്ക് അംഗീകാരം

സ്വന്തം ലേഖകൻ

വത്തിക്കാൻ സിറ്റി: ഈ ഒക്ടോബറിൽ  നടക്കാനിരിക്കുന്ന മെത്രാൻ സിനഡിനായുള്ള ഇൻസ്ട്രുമെന്തും ലബോറിസ് പ്രവർത്തനരേഖയ്ക്ക് അംഗീകാരമായി. ഈ മാസം 7, 8 തീയതികളിലായി നടന്ന മെത്രാൻ സിനഡിന്‍റെ പൊതു കാര്യാലയത്തിലെ, സാധാരണ ആലോചനാസമിതിയുടെ നാലാമത് മീറ്റിംഗിലാണ് ഇത് അംഗീകരിക്കപ്പെട്ടത്.

ഫ്രാൻസീസ് പാപ്പായുടെ അധ്യക്ഷതയിലായിരുന്നു മെത്രാൻ സിനഡിന്‍റെ പൊതു കാര്യാലയത്തിലെ, സാധാരണ ആലോചനാസമിതിയുടെ നാലാമത് മീറ്റിംഗ്.  മെത്രാൻ സിനഡിന്‍റെ ജനറൽ സെക്രട്ടറി, കർദിനാൾ ലൊരേൻസോ ബാൾദിസേരി ആമുഖപ്രഭാഷണം നൽകി. ഒക്ടോബറിൽ നടക്കാനിരിക്കുന്ന പതിനഞ്ചാമതു സിനഡിന്‍റെ തയ്യാറെടുപ്പുകൾക്കും മാർഗരേഖയ്ക്കുമായി പാപ്പാ നൽകിയ നിർദ്ദേശങ്ങൾ, അതുപോലെ, മാർച്ച് 19 മുതൽ 24 തീയതികളിലായി നടത്തിയ പ്രീ-സിനഡിന് വഴിയൊരുക്കിയ പാപ്പായുടെ താല്പര്യവും കർദിനാൾ അനുസ്മരിച്ചു.

ഇൻസ്ട്രുമെന്തും ലബോറിസിന്‍റെ രൂപരേഖയിന്മേലുള്ള ചർച്ചയിൽ ഉയർന്നുവന്ന നിർദ്ദേശങ്ങളുടെയും കൂട്ടിച്ചേർക്കലുകളുടെയും പ്രാധാന്യങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് രേഖ അംഗീകരിക്കുകയായിരുന്നു.

ഫ്രാൻസിസ് പാപ്പാ, മെത്രാൻ സിനഡിന്‍റെ പൊതു കാര്യാലയത്തിലെ, സാധാരണ ആലോചനാസമിതിയിലെ എല്ലാ അംഗങ്ങൾക്കും, ഇൻസ്ട്രുമെന്തും ലബോറിസിന്‍റെ വിജയകരമായ പൂർത്തികരണത്തിന് അഭിനന്ദനങ്ങൾ അർപ്പിച്ചു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker