Kerala

ഓഖി ദുരന്തം ; ലത്തീന്‍ സഭയുടെ രാജ്‌ഭവന്‍ മാര്‍ച്ച്‌ ജനസാഗരമായി

ഓഖി ദുരന്തം ; ലത്തീന്‍ സഭയുടെ രാജ്‌ഭവന്‍ മാര്‍ച്ച്‌ ജനസാഗരമായി

തി​രു​വ​ന​ന്ത​പു​രം: ഓ​ഖി ചു​ഴ​ലി​ക്കാ​റ്റ് ദു​ര​ന്ത​ത്തെ തു​ട​ർ​ന്നു​ള്ള ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ കേ​ന്ദ്ര – സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ഫ​ല​പ്ര​ദ​മാ​യി പ്ര​വ​ർ
ത്തി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചു തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ൻ അ​തി​രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​ജ്ഭ​വ​നി​ലേ​ക്കു മാ​ർ​ച്ച് ന​ട​ത്തി. തി​രു​വ​ന​ന്ത​പു​രം ലത്തീ​ൻ അ​തിരൂ​പ​താ ആ​ർ​ച്ച് ബി​ഷ​പ്പ് ഡോ. ​എം.സൂ​സ​പാ​ക്യം ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ഹാ​യ മെ​ത്രാ​ൻ ഡോ. ​ആ​ർ.ക്രി​സ്തു​ദാ​സ്, വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. യൂ​ജി​ൻ എ​ച്ച്.പെ​രേ​ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

രാ​ജ്ഭ​വ​ൻ മാ​ർ​ച്ചി​നു മു​ന്നോ​ടി​യാ​യി ഇ​ന്നു രാ​വി​ലെ പാ​ള​യം സെ​ന്‍റ് ജോ​സ​ഫ് ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യാ​ങ്ക​ണ​ത്തി​ൽ നി​ന്നു പ്ര​ക​ട​നം ആ​രം​ഭി​ച്ചു.മാര്‍ച്ച്‌ പാളയം സെയ്‌ന്റ്‌ ജോസഫ്‌ മെറ്റ്‌ട്രാ പോളിറ്റന്‍ ദേവാലയത്തിനു മുന്നില്‍ നെയ്യാറ്റിന്‍കര ബിഷപ്‌ ഡോ.വിന്‍സെന്റ്‌ സാമുവല്‍ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്യ്‌തു .തിരുവനന്തപുരം ലത്തില്‍ അതിരൂപതാ സഹായ മെത്രാന്‍ ഡോ.ആര്‍.ക്രിസ്‌തുദാസ്‌ സന്ദേശം നല്‍കി.  ഓ​ഖി ദു​ര​ന​ന്ത​ത്തി​ൽപെ​ട്ടു കാ​ണാ​താ​യ നൂ​റു​ക​ണ​ക്കി​നു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​കളെ എ​ത്ര​യും വേ​ഗം ക​ണ്ടെ​ത്താ​നു​ള്ള സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​ക, ഓ​ഖി ദേ​ശീ​യ ദു​ര​ന്ത​മാ​യി പ്ര​ഖ്യാ​പി​ക്കു​ക, ന​ഷ്ടം സം​ഭ​വി​ച്ച​വ​ർ​ക്കു​ള്ള പു​ന​ര​ധി​വാ​സ പാ​ക്കേ​ജ് സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ്പാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണു മാർച്ച്. ഓഖി ദുരന്തത്തെ ദേശിയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന്‌ ധര്‍ണ്ണാ സമരം ഉദ്‌ഘാടനം ചെയ്ത്കൊണ്ട്‌ ആര്‍ച്ച്‌ ബിഷപ്‌ ഡോ.എം.സൂസപാക്യം പറഞ്ഞു. തീരദേശത്ത്‌ സ്‌ഥിരമായി ഒരു കേന്ദ്ര ഫിഷറീസ്‌ മന്ത്രാലയം ഉണ്ടാകണമെന്നു അദേഹം ആവശ്യപ്പെട്ടു.

ക​ട​ലി​ൽ അ​ക​പ്പെ​ട്ട മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ഇ​നി​യും ര​ക്ഷി​ക്കാ​ൻ ക​ഴി​യാ​ത്തവി​ധം കേ​ന്ദ്ര-സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന സം​വി​ധാ​ന​മാ​കെ സ്തം​ഭി​ച്ചു നി​ൽ​ക്കു​ന്ന​തി​ലു​ള്ള പ്ര​തി​ഷേ​ധ​മാ​ണ് സ​മ​ര​ത്തി​ലൂ​ടെ പ്ര​ക​ടി​പ്പി​ക്കു​ന്ന​ത്. തു​ട​ർ
ന്നും സ​ർ​ക്കാ​ർ ക്രി​യാ​ത്മ​ക​മാ​യി ഇ​ട​പെ​ടു​ന്നി​ല്ലെ​ങ്കി​ൽ കൊ​ച്ചി, വി​ഴി​ഞ്ഞം തു​റ​മു​ഖ​ങ്ങ​ളി​ലും സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ലും രാ​പ്പ​ക​ൽ സ​മ​രം ഉ​ൾ​പ്പെ​ടെ ന​ട​ത്താ​നും ക​ഴി​ഞ്ഞ ദി​വ​സം അ​തി​രൂ​പ​താ ആ​സ്ഥാ​ന​ത്തു വി​ളി​ച്ചു ചേ​ർ​ത്ത വൈ​ദി​ക​രു​ടെ​യും പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചി​രു​ന്നു. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളോ​ട് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് ഞായറാഴ്ച പ്രാ​ർ​ഥ​നാ ദി​ന​മാ​യി ആ​ച​രി​ച്ചി​രു​ന്നു.

അ​തേ​സ​മ​യം ഓ​ഖി ചു​ഴ​ലി​ക്കാ​റ്റി​ല്‍​പ്പെ​ട്ട​വ​രി​ൽ ഇ​നി ക​ണ്ടെ​ത്താ​നു​ള്ള​ത് 146 പേ​രെ​ന്ന് സ​ര്‍​ക്കാ​രി​ന്‍റെ പു​തി​യ ക​ണ​ക്ക്. ഇ​തു​കൂ​ടാ​തെ എ​ഫ്ഐ​ആ​ര്‍ റ​ജി​സ്റ്റ​ര്‍ ചെ​യ്യാ​ത്ത 34 പേ​രു​ടെ പ​ട്ടി​ക​യും പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker