Articles

ഓർക്കുന്നുണ്ടോ – “ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ”

ഓർക്കുന്നുണ്ടോ - “ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ"

ജോസ് മാർട്ടിൻ

“ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ”:
“ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ”.
വളരെ ചെറുപ്പത്തിലെ പഠിച്ച ഒരു നല്ല വാചകം. ഈ വാക്കുകളില്‍ നന്മയുടെ, സ്നേഹത്തിന്റെ ഒരു പ്രതിഫലനം അനുഭവപ്പെടുന്നുണ്ട്. എളിമയും ദൈവസ്നേഹത്തിന്റെ നിറവും ഇവിടെ വെളിപ്പെടുന്നുണ്ട്.

വൈദികരെ കാണുമ്പോള്‍, മുതിര്ന്നവരെ, പ്രത്യേകിച്ച് പ്രായമായ അപ്പച്ചനെയും അമ്മച്ചിയും കാണുമ്പോള്‍ അഭിവാദ്യം ചെയ്യുന്ന ഈ മനോഹരമായ വാക്കുകള്‍ ഇന്ന് പലയിടങ്ങളിലും അപ്രത്യക്ഷമായിരിക്കുന്നു. പലപ്പോഴും,
വൈദികർ പോലും  സ്തുതിയുടെ മറുപടി മറന്നുപോകുന്നുവോ എന്ന് സംശയം തോന്നിപ്പോകും.

നമ്മള്‍ സ്തുതി പറയുന്നത് ആ വക്തിയോട് അല്ല അവരില്‍ വസിക്കുന്ന ഈശോയോടാണ്. ദൗര്ഭാഗ്യവശാൽ വൈദികർ പോലും ഇത് വിസ്മരിക്കുന്നു.
ഇത് ഒരു അഭിവാദനം മാത്രമല്ല ഈശോയ്ക്കുള്ള ഒരു സ്തുതി കൂടിയാണ് എന്ന കാര്യം ഇതില്‍ ഉള്ക്കൊണ്ടിട്ടുണ്ട് എന്ന് നാം ഓർക്കാതെപോകുന്നു.സ്നേഹത്തിന്റെയും ബഹുമാനത്തിന്റെയും ഈ വാക്കുകള്‍ ഇന്ന് നമ്മള്‍ ഒട്ടുമിക്കവര്ക്കും കൈമോശം വന്നിരിക്കുന്നുവെന്നത് വളരെ സങ്കടകരമായ ഒരു യാഥാര്ത്ഥ്യമാണ്.

നിര്ഭാഗ്യവശാല്‍ കുട്ടികളുടെ മതപഠനക്ലാസ്സുകളില്‍ പോലും ഇന്ന് ഇത്തരം ശീലങ്ങള്‍ പഠിപ്പിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്തു കാണുന്നില്ല.
നമ്മുടെ വിശ്വാസവും പൈതൃകവും കാത്തുസൂക്ഷിക്കാനും, നമ്മുടെ മാതാപിതാക്കള്‍ പിന്തുടര്ന്ന ഇത്തരം നന്മയുടെ ശീലങ്ങള്‍ കുഞ്ഞുങ്ങളെ പഠിപ്പിക്കാനും പിന്തുടരാനും നമുക്ക് സാധിക്കാതെ പോകുന്നു. ഇത് ഇന്നിന്റെ വലിയ വീഴ്ച തന്നെയാണ്.
കുഞ്ഞുങ്ങളുടെ ആത്മീയമായ വളര്ച്ചയ്ക്കും, മുതിര്ന്നെവരോടുള്ള ബഹുമാനത്തിനും ഇത്തരം ശീലങ്ങള്ക്ക് വളരെയധികം സ്വാധീനമുണ്ടെന്ന് മറക്കാതിരിക്കാം. കുഞ്ഞുങ്ങളില്‍ ഇത്തരം നന്മയുടെ ശീലങ്ങള്‍ വളര്ത്താന്‍ നമുക്ക് ശ്രമിക്കാം.

ഒരു കുഞ്ഞു നിങ്ങള്‍ക്കു സ്തുതി പറഞ്ഞാല്‍ നിങ്ങൾ വ്യക്തമായും പുര്‍ണമായും “ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ” എന്നു മറുപടി പറയണം. ഇല്ലെങ്കില്‍ അവര്‍ ഈ നല്ല ശീലം ഉപേക്ഷിക്കും
സ്നേഹവും ബഹുമാനവും തുളുമ്പുന്ന ഈ അഭിവാദ്യം വഴി സന്തോഷമായി, സമാധാനമായി മറ്റുള്ളവരുടെ മുമ്പിലേയ്ക്കു കടന്നു ചെല്ലാന്‍ നമുക്ക് കഴിയുമ്പോള്‍ നമ്മള്‍ അവര്ക്ക് ഒരു അനുഗ്രഹമായി മാറും. അങ്ങനെ എല്ലാവരെയും അനുഗ്രഹിക്കുന്ന, സന്തോഷം നല്കുന്ന വ്യക്തികളായി നമുക്ക് മാറാനാകും.
“ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ”.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker