Diocese

കടുത്ത വേനല്‍ച്ചൂടിനെ അവഗണിച്ച് കുരിശുമലയിലേയ്ക്ക് തീര്‍ത്ഥാടക പ്രവാഹം

കടുത്ത വേനല്‍ച്ചൂടിനെ അവഗണിച്ച് കുരിശുമലയിലേയ്ക്ക് തീര്‍ത്ഥാടക പ്രവാഹം

സാബു കുരിശുമല

കുരിശുമല: 62-ാമത് കുരിശുമല തീര്‍ത്ഥാടനത്തിന്‍റെ രണ്ടാം ദിവസം ആയിരക്കണക്കിന് തീര്‍ത്ഥാടകര്‍ കുരിശുമല കയറി. അതിരാവിലെ മുതല്‍ തന്നെ തീര്‍ത്ഥാടകര്‍ സംഘമായി എത്തിത്തുടങ്ങി.

നട്ടുച്ചയ്ക്കും കനത്ത വേനല്‍ചൂടിനെ അതിജീവിച്ച് ഒറ്റയ്ക്കും കൂട്ടായും അവര്‍ കുരിശുമലയിലേയ്ക്കു കയറി. വേനലവധിയായതിനാല്‍ തീര്‍ത്ഥാടകര്‍ അധികമായും കുടുംബമായാണ് മലകയറാനെത്തുന്നത്. മൂന്നുമണി കഴിഞ്ഞ് തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ദ്ധനവുണ്ടായി.

തീര്‍ത്ഥാടനകമ്മിറ്റിയും വോളന്‍റിയേഴ്സും തീര്‍ത്ഥാടകര്‍ക്കാവശ്യമായ എല്ലാ പ്രാഥമിക സൗകര്യങ്ങളും നേരത്തെ ക്രമീകരിച്ചിരുന്നു. നെറുകയിലേക്കുള്ള വഴികളില്‍ പലസ്ഥലങ്ങളിലായി വിശ്രമകേന്ദ്രവും ശുദ്ധജലവും ക്രമീകരിച്ചിട്ടുണ്ട്. കെ.എല്‍.സി.എ., കെ.എല്‍.സി.ഡബ്ല്യൂ.എ. എന്നിവയുടെ ആഭിമുഖ്യത്തില്‍ ഉച്ചയ്ക്ക് കുരിശുമല വിശുദ്ധ പത്താം പീയൂസ് ദേവാലയത്തിനു സമീപം സൗജന്യഭക്ഷണം ക്രമീകരിച്ചിട്ടുണ്ട്.

ആരോഗ്യവകുപ്പിലെ അലോപ്പതി, ആയുര്‍വ്വേദം, ഹോമിയോ എന്നിവയുടെ സേവനവും പോലീസ്, എക്സൈസ്, ഗതാഗതം, പൊതുമരാമത്ത്, ജലവിഭവം, ഭൂഗര്‍ഭജലം, പഞ്ചായത്ത്, തീര്‍ത്ഥാടനടൂറിസം വകുപ്പ് തുടങ്ങിയവയുടെ സേവനങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker