Kerala

കടൽതീരം സംരക്ഷിക്കുന്നതിന് ശാസ്ത്രീയ പ്രതിരോധ മാർഗങ്ങൾ അടിയന്തരമായി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ കത്തയച്ചു

ചെല്ലാനം പഞ്ചായത്തിലെയും, കൊച്ചി കോർപ്പറേഷന്റെ രണ്ടു ഡിവിഷനുകളിലെയും ജനങ്ങളാണ് കടലാക്രമണത്തിൽ ദുരിതത്തിലാകുന്നത്...

ജോസ് മാർട്ടിൻ

കൊച്ചി: ചെല്ലാനം മുതൽ ഫോർട്ടുകൊച്ചി വരെയുള്ള കടൽതീരത്ത് ഉണ്ടാകുന്ന അതിശക്തമായ കടലാക്രമണത്തിൽ നിന്ന് തീരത്തെ സംരക്ഷിക്കുന്നതിന് ശാസ്ത്രീയ പ്രതിരോധ മാർഗങ്ങൾ അടിയന്തരമായി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് വരാപ്പുഴ അതിരൂപത ആർച്ചുബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ മുഖ്യമന്ത്രിയ്ക്ക് കത്തയച്ചു. ചെല്ലാനം പഞ്ചായത്തിലെയും, കൊച്ചി കോർപ്പറേഷന്റെ രണ്ടു ഡിവിഷനുകളിലെയും ജനങ്ങളാണ് കടലാക്രമണത്തിൽ ദുരിതത്തിലാകുന്നത്.

വേനൽ കാലത്തും വർഷകാലത്തും കടലാക്രമണത്താൽ വലയുന്ന ചെല്ലാനം കേരളത്തിന്റെ ദു:ഖമായി മാറിയിരിക്കുന്നുവെന്ന് ആർച്ചുബിഷപ്പ് കത്തിൽ പറഞ്ഞു. ജനങ്ങളുടെ ദുഃഖം പരിഹരിക്കാൻ അധികാരികൾക്ക് ധാർമ്മിക ബാധ്യതയുണ്ടെന്നും, ചെല്ലാനം മുതൽ ഫോർട്ടുകൊച്ചി വരെയുള്ള തീരത്ത് അതിശക്തമായ കടലാക്രമണം തടയുന്നതിന് യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കണമെന്നും ആർച്ച്ബിഷപ്പ് കത്തിൽ ആവശ്യപ്പെട്ടു.

കൂടാതെ, തീരസംരക്ഷണത്തിന് സ്വീകരിക്കേണ്ട ഹ്രസ്വകാല – ദീർഘകാല പദ്ധതി കൊച്ചി, ആലപ്പുഴ രൂപതകൾ കെ.ആർ.എൽ.സി.സി.യുടെ നേതൃത്വത്തിലും സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. ആ ജനകീയ രേഖയിലെ അടിയന്തരവും ശാശ്വതവുമായ പരിഹാര നിർദ്ദേശങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കി നടപ്പിലാക്കാനുള്ള നടപടികൾ കൈക്കൊള്ളണമെന്നും ആർച്ച്ബിഷപ്പ് കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker