Vatican

കമ്പോള സമ്പദ്ഘടനയെ വിമർശിച്ച് വത്തിക്കാൻ രേഖ

കമ്പോള സമ്പദ്ഘടനയെ വിമർശിച്ച് വത്തിക്കാൻ രേഖ

സ്വന്തം ലേഖകൻ

വ​ത്തി​ക്കാ​ൻ സി​റ്റി: ക​മ്പോള സമ്പദ് വ്യ​വ​സ്ഥ​യെ നി​ശി​ത​മാ​യി വി​മ​ർ​ശി​ച്ച് വ​ത്തി​ക്കാ​ൻ​ രേ​ഖ. ധാ​ർ​മി​ക​ത​യി​ല്ലാ​ത്ത സമ്പദ് വ്യ​വ​സ്ഥ​യെ സ​ദാ​ചാ​ര പാ​ത​യി​ലേ​ക്കു കൊ​ണ്ടു​വ​ര​ണ​മെ​ന്നു രേ​ഖ ആ​വ​ശ്യ​പ്പെ​ടു​ന്നു.

ക​മ്പോളത്തി​നു ത​നി​യേ നേ​രാ​യ പാ​ത​യി​ൽ പോ​കാ​നാ​വി​ല്ലെ​ന്നു തു​ട​രെ​ത്തു​ട​രെ തെ​ളി​യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നു രേ​ഖ നി​ർ​ദേ​ശി​ച്ചു.
നി​കു​തി ഒ​ഴി​വ് ന​ൽ​കു​ന്ന രാ​ജ്യ​ങ്ങ​ളും ന​വീ​ന ധ​ന​കാ​ര്യ ഉ​പ​ക​ര​ണ​ങ്ങ​ളും ലോ​ക​ത്തി​ലെ ദ​രി​ദ്ര​രെ ദ്രോ​ഹി​ക്കു​ക​യാ​ണെ​ന്നും രേ​ഖ പ​റ​യു​ന്നു.

“സാമ്പത്തി​ക-​ധ​ന​കാ​ര്യ വ്യ​വ​സ്ഥ​യി​ലെ ചി​ല ഘ​ട​ക​ങ്ങ​ളി​ൽ വേ​ണ്ട ധാ​ർ​മി​ക വി​വേ​ച​ന​ങ്ങ​ൾ’’ എ​ന്ന പേ​രി​ലാ​ണ് 15 പേ​ജു​ള്ള രേ​ഖ പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. വി​ശ്വാ​സ​ തി​രു​സം​ഘവും സാ​മൂ​ഹ്യ​നീ​തി​ക്കാ​യു​ള്ള വ​ത്തി​ക്കാ​ൻ ഓ​ഫീ​സും ചേ​ർ​ന്നു ത​യാ​റാ​ക്കി​യ രേഖയ്ക്ക് ഫ്രാ​ൻ​സി​സ് പാ​പ്പാ അം​ഗീ​കാ​രം ന​ൽ​കി.

2008-ൽ ​ആ​രം​ഭി​ച്ച സാമ്പത്തി​ക​മാ​ന്ദ്യം ചൂ​ണ്ടി​ക്കാ​ട്ടി​ക്കൊ​ണ്ടാ​ണ് ധ​ന​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കു കൂ​ടു​ത​ൽ നി​യ​ന്ത്ര​ണം വേ​ണ​മെ​ന്നു രേ​ഖ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. മാ​ന്ദ്യ​ത്തെ​ത്തു​ട​ർ​ന്നു ബാ​ങ്കു​ക​ൾ​ക്കും മ​റ്റും അ​മേ​രി​ക്ക ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ക്കാ​ൻ ട്രം​പ് ഭ​ര​ണ​കൂ​ടം ശ്ര​മി​ച്ചു​വ​രു​ന്ന സ​മ​യ​ത്താ​ണ് രേ​ഖ പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.

ഡെ​റി​വേ​റ്റീ​വു​ക​ളും ക്രെ​ഡി​റ്റ് ഡി​ഫോ​ൾ​ട്ട് സ്വാ​പ്പു (സി​.ഡി​.എ​സ്.)​ ക​ളും പോ​ലു​ള്ള സ​ങ്കീ​ർ​ണ ധ​ന​കാ​ര്യ ഉ​പ​ക​ര​ണ​ങ്ങ​ളെ ടൈം​ബോ​ബു​ക​ൾ എ​ന്നു രേ​ഖ വി​ശേ​ഷി​പ്പി​ച്ചു. 2008-ൽ ​ഏ​റെ പ്ര​ശ്ന​മു​ണ്ടാ​ക്കി​യ​താ​ണ് ഇ​വ.

പൊ​തു​ന​ന്മ കാം​ക്ഷി​ക്കാ​തെ ലാ​ഭ​ത്തി​നു​വേ​ണ്ടി മാ​ത്ര​മു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നു രേ​ഖ കു​റ്റ​പ്പെ​ടു​ത്തി. ബി​സി​ന​സ് സ്കൂ​ളു​ക​ൾ ‘ധാ​ർ​മി​ക​ത’ പാ​ഠ്യ​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണം. കമ്പനി​ മേ​ധാ​വി​ക​ളു​ടെ അ​മി​ത​ശമ്പള​ത്തെ​യും രേ​ഖ വി​മ​ർ​ശി​ച്ചു.

കമ്പോളം ത​നി​യേ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ പ​ര്യാ​പ്ത​മാ​ണെ​ന്ന വാ​ദ​ത്തെ രേ​ഖ ഉ​ദാ​ഹ​ര​ണ​ങ്ങ​ൾ നി​ര​ത്തി ഖ​ണ്ഡി​ക്കു​ന്നു. സു​ഗ​മ​മാ​യി മു​ന്നോ​ട്ടു​പോ​കാ​ൻ വേ​ണ്ട സ​ത്യ​സ​ന്ധ​ത, വി​ശ്വാ​സ്യ​ത, സു​ര​ക്ഷി​ത​ത്വം, സാ​മൂ​ഹ്യ​ സ​ഹ​വ​ർ​ത്തി​ത്വം, നി​യ​മ​സം​വി​ധാ​നം എ​ന്നി​വ എ​ങ്ങ​നെ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നു ക​മ്പോള​ത്തി​ന​റി​യി​ല്ല.

ത​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം​മൂ​ലം ഉ​ണ്ടാ​കു​ന്ന അ​സ​മ​ത്വം, പ​രി​സ്ഥി​ത​നാ​ശം, അ​ര​ക്ഷി​ത​ത്വം തു​ട​ങ്ങി​യ​വ പ​രി​ഹ​രി​ക്കാ​നു​ള്ള മാ​ർ​ഗ​ങ്ങ​ളും ക​മ്പോള​ത്തി​ന​റി​യി​ല്ല -​രേ​ഖ ചൂ​ണ്ടി​ക്കാ​ട്ടി.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker