Kerala

കുടിയൊഴിപ്പിക്കലിനെ ശക്തമായി എതിർക്കും; ക്രിസ്ത്യൻ സർവീസ് സൊസൈറ്റി ഇന്റർനാഷണൽ

മൂലമ്പള്ളിയിൽ കുടിയൊഴിപ്പിക്കപ്പെട്ടവർ ഇന്നും ക്യാമ്പുകളിൽ കഴിയുന്നു...

ജോസ് മാർട്ടിൻ

ആലപ്പുഴ /തൈക്കൽ: കുടിയൊഴിപ്പിക്കലിനെ ശക്തമായി എതിർക്കുമെന്ന് ക്രിസ്ത്യൻ സർവീസ് സൊസൈറ്റി (സി.എസ്.എസ്). ഞായറാഴ്ച്ച ഉച്ചയ്ക്ക് 3.30-ന് തൈക്കൽ ദൈവാലയ നഗരിയിൽ സി.എസ്.എസ് ചെയർമാൻ പി.എ. ജോസഫ് സ്റ്റാൻലി തൈക്കൽ ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്തു. കുടിയൊഴിപ്പിക്കലിനെ ശക്തമായി എതിർക്കുമെന്നും, തീര ദൂര പരിപാലന നിയമം കേരളത്തിലെ തീരദേശത്തിന്റെ നട്ടെല്ല് തകർക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ പ്രകൃതിക്ഷോഭം അടക്കമുള്ള പ്രതിസന്ധിഘട്ടത്തിൽ ജീവൻ വെടിഞ്ഞ് കേരളത്തിന് കൈത്താങ്ങായ തീരദേശവാസികൾ ഒന്നടങ്കം തീരദേശപരിപാലന നിയമത്തിന്റെ പേരിൽ മാറണമെന്ന ആവശ്യപ്പെടുന്നത് മാനുഷികത ഇല്ലായ്മയുടെ നേർകാഴ്ച്ചയാണെന്നും, എന്തുവിലകൊടുത്തും തീരദേശ ജനതയെ രക്ഷിക്കുവാൻ സി.എസ്.എസ്. പ്രതിജ്ഞാബദ്ധമാണെന്നും, മൂലമ്പള്ളിയിൽ കുടിയൊഴിപ്പിക്കപ്പെട്ടവർ ഇന്നും ക്യാമ്പുകളിൽ കഴിയുകയാണെന്നും പി.എ. ജോസഫ് സ്റ്റാൻലി പറഞ്ഞു. കൂടാതെ, വിഴിഞ്ഞം പദ്ധതിയുടെ പേരിൽ കുടിയൊഴിപ്പിക്കപ്പെട്ട തീരദേശവാസികളുടെ അവസ്ഥയും വളരെ ദയനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിവിധ സമരപരിപാടികൾക്ക് മുന്നോടിയായി ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബോധവൽക്കരണ ക്യാമ്പുകളും വാഹന പ്രചരണ ജാഥയും, താലൂക്ക് ജില്ലാ കേന്ദ്രങ്ങളിലേക്ക് ധർണ്ണയും ആദ്യഘട്ടത്തിൽ സംഘടിപ്പിക്കും.

തൈക്കൽ ഇടവക വികാരി ഫാ. വർഗീസ് പീറ്റർ ചെറിയശ്ശേരി അനുഗ്രഹ പ്രഭാഷണം നടത്തി. പീയൂസ് കടപ്പുറത്ത് വീട്ടിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് അനീഷ് ആറാട്ടുകുളം മുഖ്യപ്രഭാഷണവും, ഡെൻസിൽ മെൻറ്റസ് വിഷയ അവതരണവും. നടത്തി ജോസഫ് മാർട്ടിൻ, കുഞ്ഞുമോൻ കൂട്ടുങ്കൽ, വർഗീസ് ചേനപ്പറമ്പിൽ, തങ്കച്ചൻ ഈരശ്ശേരിൽ തുടങ്ങിയവർ സംസാരിച്ചു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker