World

കുമ്പസാര കൂദാശയുടെ പവിത്രത കാത്തുസൂക്ഷിക്കും, ജയിലിൽ പോകാനും തയ്യാർ; ബിഷപ്പ് മൈക്കിൾ ബാർബർ

കാലിഫോർണിയയിൽ കഴിഞ്ഞയാഴ്ച പാസാക്കിയ ‘ബിൽ 360’ നെതിരെയാണ് ബിഷപ്പിന്റെ കടുത്ത അമർഷം

സ്വന്തം ലേഖകൻ

കാലിഫോർണിയ: എന്തുതന്നെ സംഭവിച്ചാലും കുമ്പസാര കൂദാശയുടെ പവിത്രത കാത്തുസൂക്ഷിക്കുമെന്നും, അതിനുവേണ്ടി ജയിലിൽ പോകാനും തയ്യാറാണെന്ന് കാലിഫോർണിയയിലെ ഓക്ക്‌ലാൻഡ് രൂപതാ ബിഷപ്പ് മൈക്കിൾ ബാർബർ S.J. കുമ്പസാരത്തിൽ വിശ്വാസികൾ ഏറ്റുപറയുന്ന കുറ്റകരമായ കാര്യങ്ങൾ വൈദികർ വെളിപ്പെടുത്തണമെന്ന് നിഷ്‌കർഷിച്ച് കാലിഫോർണിയയിൽ കഴിഞ്ഞയാഴ്ച പാസാക്കിയ ‘ബിൽ 360’ നെതിരെയാണ് ബിഷപ്പ് തന്റെ കടുത്ത അമർഷം രേഖപ്പെടുത്തിയത്.

ബിൽ നിയമമാകുമ്പോഴും വൈദികരാരും ഇത് അംഗീകരിക്കില്ല, നിയമം പാലിക്കില്ല. കാരണം, തികഞ്ഞ സ്വകാര്യതയിൽ ദൈവത്തോട് കുമ്പസാരിക്കുകയും പാപമോചനം നേടുകയും ചെയ്യുന്ന ഈ കൂദാശ സംരക്ഷിക്കാനുള്ള വിശ്വാസികളുടെ അവകാശം എന്നും സംരക്ഷിക്കപ്പെടേണ്ടതാണ്. അതിനാൽ, ബില്ലിനോടുള്ള ശക്തമായ പ്രതിഷേധം തങ്ങളുടെ സെനറ്റർ മുമ്പാകെ രേഖപ്പെടുത്തുവാനും വിശ്വാസികളോട് ആഹ്വാനം ചെയ്തിട്ടുണ്ട്.

അതേസമയം, കുട്ടികൾക്കെതിരെയുള്ള ലൈംഗീകാതിക്രമങ്ങൾ തടയേണ്ടതും അവരെ സംരക്ഷിക്കേണ്ടതും അനിവാര്യമാണെന്നും, സഭയും അതിനു കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ അതിന്റെ പേരിൽ മതവിശ്വാസങ്ങളിൽ കൈകടത്തുകയും, മതാചാരങ്ങളെയും, പരിശുദ്ധ കൂദാശകളെയും നിയമത്തിന് കീഴിൽ കൊണ്ടുവരുകയും ചെയ്യുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker