Kerala

കുരിശിനെ അവഹേളിച്ചു കൊണ്ടുള്ള കാർട്ടൂണിന് സർക്കാരിന്റെ പുരസ്ക്കാരം; ശക്തമായ പ്രതിക്ഷേധവുമായി കെ.സി.ബി.സി.

കേരള ലളിതകലാ അക്കാദമി പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തിരിക്കുന്ന കാർട്ടൂൺ വിരൽ ചൂണ്ടുന്നത് ക്രിസ്ത്യാനികളോടുള്ള പ്രതികാരത്തിലേയ്ക്ക്

സ്വന്തം ലേഖകൻ

കൊച്ചി: ക്രിസ്തുമതത്തെ അവഹേളിക്കുക എന്ന ലക്ഷ്യത്തോടെ വീണ്ടും സർക്കാർ സ്ഥാപനങ്ങൾ മുന്നോട്ട്. കേരള ലളിതകലാ അക്കാദമി പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തിരിക്കുന്ന കാർട്ടൂൺ വിരൽ ചൂണ്ടുന്നത് ക്രിസ്ത്യാനികളോടുള്ള പ്രതികാരത്തിലേയ്ക്ക്. ക്രിസ്ത്യൻ ന്യൂനപക്ഷം ഇലക്ഷനിൽ ഒപ്പം നിന്നില്ല എന്ന മാർക്സിസ്റ്റു പാർട്ടിയുടെ വിലയിരുത്തലാണോ കാർട്ടൂൺ പുരസ്‌കാര പ്രഖ്യാപനത്തിന്റെ പിന്നിലുള്ള പ്രചോദനം? എന്ന് കേരളാ കത്തോലിക്കാ മെത്രാൻ സമിതി സംശയിക്കുന്നു. ക്രൈസ്തവ വിശ്വാസ പ്രതീകമായ കുരിശിനുപകരം അപമാനകരമായ ബിക്കിനിയുടെ ചിത്രം വരച്ചു ചേർത്ത കാർട്ടൂൺ പുരസ്‌ക്കാരത്തിന് അർഹമായത് ക്രിസ്ത്യാനികളുടെ മേൽ സർക്കാരിനുള്ള വിവേചനമാണെന്നതിൽ സംശയമില്ല.

പുരസ്‌കാരം പിൻവലിച്ച്, ജനങ്ങളുടെ നികുതിപ്പണം ദുരുപയോഗിച്ചതിനു പൊതുസമൂഹത്തോടും,  മതപ്രതീകത്തെ അപമാനിച്ചതിന് ക്രിസ്തീയ സമൂഹത്തോടും മാപ്പുപറയാൻ കേരള ലളിതകലാ അക്കാദമി ഭാരവാഹികൾ തയ്യാറാകണമെന്നും, ഇതാണോ ഇടതു സർക്കാരിന്റെ ന്യൂനപക്ഷ സംരക്ഷണവും മതേതരത്വവും എന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി വ്യക്തമാക്കണമെന്നും കെ.സി.ബി.സി. ആവശ്യപ്പെടുന്നു.

കെ.സി.ബി.സി.യുടെ പ്രതികരണം പൂർണ്ണ രൂപം 

പ്രകോപനം ഉണ്ടാക്കുന്ന പുരസ്‌കാര പ്രഖ്യാപനം

ക്രിസ്തീയ മതപ്രതീകങ്ങളെ അവഹേളിക്കുക എന്ന ലക്ഷ്യത്തോടെ കേരള ലളിതകലാ അക്കാദമി പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തിരിക്കുന്ന കാർട്ടൂൺ അങ്ങേയറ്റം പ്രകോപനപരവും പ്രതിക്ഷേധാർഹവുമാണ്. ക്രിസ്ത്യൻ ന്യൂനപക്ഷം ഇലക്ഷനിൽ ഒപ്പം നിന്നില്ല എന്ന മാർക്സിസ്റ്റു പാർട്ടിയുടെ വിലയിരുത്തലാണോ  കാർട്ടൂൺ പുരസ്‌കാര പ്രഖ്യാപനത്തിന്റെ പിന്നിലുള്ള പ്രചോദനം എന്നു സംശയിക്കുന്നു.  ബിഷപ് ഫ്രാങ്കോയുടെ പേരുപറഞ്ഞു ക്രൈസ്തവ വിശ്വാസ പ്രതീകമായ നല്ല ഇടയന്റെ പ്രതീകത്തെയാണ് കുരിശിനുപകരം അപമാനകരമായ ചിഹ്നം വരച്ചു അവഹേളിച്ചിരിക്കുന്നത്.  ഈ വികല ചിത്രത്തിനാണ്  കേരളത്തിലെ ഇടതു സർക്കാർ പുരസ്‌കാരം നൽകി ആദരിച്ചിരിക്കുന്നത്.  പുരസ്‌കാരം പിൻവലിച്ചു,  ജനങ്ങളുടെ നികുതിപ്പണം ദുരുപയോഗിച്ചതിനു  പൊതുസമൂഹത്തോടും,  മത പ്രതീകത്തെ അപമാനിച്ചതിന് ക്രിസ്തീയ സമൂഹത്തോടും മാപ്പുപറയാൻ കേരള ലളിതകലാ അക്കാദമി ഭാരവാഹികൾ തയ്യാറാകണം.  ഇതാണോ ഇടതു സർക്കാരിന്റെ ന്യൂനപക്ഷ സംരക്ഷണവും മതേതരത്വവും എന്നു സാംസ്‌കാരിക വകുപ്പ് മന്ത്രി വ്യക്തമാക്കണം.

ഫാ.  വർഗീസ് വള്ളിക്കാട്ട്,  കെ സി ബി സി വക്താവ്.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker