Kerala

കെ​.ആ​ർ​.എ​ൽ​.സി​.സി. ജ​ന​റ​ൽ അ​സം​ബ്ലി നാ​ളെ മു​ത​ൽ. നെയ്യാറ്റിൻകര രൂപതാ ബോണക്കാട്‌ വിഷയം ഉന്നയിക്കും

കെ​.ആ​ർ​.എ​ൽ​.സി​.സി. ജ​ന​റ​ൽ അ​സം​ബ്ലി നാ​ളെ മു​ത​ൽ. നെയ്യാറ്റിൻകര രൂപതാ ബോണക്കാട്‌ വിഷയം ഉന്നയിക്കും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള റീ​​​ജ​​​ൺ ലാ​​​റ്റി​​​ൻ കാ​​​ത്ത​​​ലി​​​ക് കൗൺസി​​ലിന്റെ (കെ​​​.ആ​​​ർ.എ​​​ൽ​​​.സി​​​.സി.) ജ​​​ന​​​റ​​​ൽ അ​​​സം​​​ബ്ലി 13, 14 തീ​​​യ​​​തി​​​ക​​​ളി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ന​​​ട​​​ക്കും. നാ​​​ളെ രാ​​​വി​​​ലെ 10.30-ന് ​​​വ​​​ഴു​​​ത​​​ക്കാ​​​ട് കാ​​​ർ​​​മ​​​ൽ ഗേ​​​ൾ​​​സ് ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ൾ ഓ​​​ഡി​​​റ്റോറി​​​യ​​​ത്തി​​​ൽ കേ​​​ന്ദ്ര​​​മ​​​ന്ത്രി അ​​​ൽ​​​ഫോൺസ് ക​​​ണ്ണ​​​ന്താ​​​നം ജ​​​ന​​​റ​​​ൽ അ​​​സം​​​ബ്ലി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. കെ.ആ​​​ർ​​​.എ​​​ൽ​​​.സി​​​.സി. പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​എം.സൂ​​​സ​​​പാ​​​ക്യം അ​​​ധ്യ​​​ക്ഷ​​​നാ​​​യി​​​രി​​​ക്കും.

കൊല്ലം ബി​​​ഷ​​​പ് ഡോ. ​​​സ്റ്റാ​​​ൻ​​​ലി റോമ​​​ൻ, കെ​​​.ആ​​​ർ​​​.എ​​​ൽ​​​.സി​​​.സി. വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഷാ​​​ജി ജോർ​​​ജ്, സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രാ​​​യ ആ​​​ന്‍റ​​​ണി ആ​​​ൽ​​​ബ​​​ർ​​​ട്ട്, സ്മി​​​ത ബി.ജോയി. ട്ര​​​ഷ​​​റ​​​ർ ആ​​​ന്‍റ​​​ണി നൊറോണ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും. ആ​​​ല​​​പ്പു​​​ഴ രൂ​​​പ​​​ത​​​യു​​​ടെ നി​​​യു​​​ക്ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ ഡോ. ​​​ജയിം​​​സ് ആ​​​നാ​​​പ​​​റ​​മ്പി​​​ലി​​​നെ സ​​​മ്മേ​​​ള​​​നം അ​​​നു​​​മോദി​​​ക്കും. വ​​​ല്ലാ​​​ർ​​​പാ​​​ടം മി​​​ഷ​​​ൻ കോൺഗ്രസ് രൂ​​​പം കൊടു​​​ത്ത ദ​​​ശ​​​വ​​​ത്സ​​​ര​​​പ​​​ദ്ധ​​​തി കു​​​ടും​​​ബ​​​യൂ​​​ണി​​​റ്റ്ത​​​ലം മു​​​ത​​​ൽ സ​​​ഭ​​​യി​​​ൽ ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ച് സ​​​മ്മേ​​​ള​​​നം ച​​​ർ​​​ച്ച​​​ചെ​​​യ്യും. “അ​​​ടി​​​സ്ഥാ​​​ന​​​ക്രൈ​​​സ്ത​​​വ​​​സ​​​മൂ​​​ഹം സാ​​​മൂ​​​ഹ്യ​​​മു​​​ന്നേ​​​റ്റ​​​ത്തി​​​ന്‍റെ ശ​​​ക്തി​​​ശ്രേ​​​ണി” എ​​​ന്ന​​​താ​​​ണ് സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ മു​​​ഖ്യ വി​​​ഷ​​​യം. ബോണക്കാട്ടേക്ക്‌ കുരിശുയാത്ര നടത്തിയ വൈദികരെയും കന്യാസ്ത്രീകളെയും വിശ്വാസികളെയും അകാരണമായി പോലീസ്‌ തല്ലിച്ചതക്കുകയും വിതുരയിൽ സ്‌ത്രീകളെയുൾപ്പെടെ മർദിക്കുകയും ചെയ്ത വിഷയം നെയ്യാറ്റിൻകര രൂപത കെ.ആർ.എൽ.സി.സി.യൽ ഉന്നയിക്കും.

ജ​​​ന​​​റ​​​ൽ അ​​​സം​​​ബ്ലി​​​യോട​​​നു​​​ബ​​​ന്ധി​​​ച്ച് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പ്ര​​​സ് ക്ല​​​ബ് ഓ​​​ഖി ദു​​​ര​​​ന്ത ഫോട്ടോ പ്ര​​​ദ​​​ർ​​​ശ​​​ന​​​വും സം​​​ഘ​​​ടി​​​പ്പി​​​ക്കും. ഇ​​​തി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം വൈ​​​കി​​​ട്ട് 3.30-ന് ​​​കാ​​​ർ​​​മ​​​ൽ ഗേ​​​ൾ​​​സ് എച്ച്.എസ്.എസിൽ ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് ഡോ. ​​​എം. സൂ​​​സ​​​പാ​​​ക്യം നി​​​ർ​​​വ​​​ഹി​​​ക്കും.

14-ന് ​​​കെ​​​.ആ​​​ർ​​​.എ​​​ൽ​​​.സി.സി. അം​​​ഗ​​​ങ്ങ​​​ൾ ഓ​​​ഖി ദു​​​രി​​​ത​​​ബാ​​​ധി​​​ത പ്ര​​​ദേ​​​ശ​​​ങ്ങ​​​ൾ സ​​​ന്ദ​​​ർ​​​ശി​​​ക്കും. അ​​​തോടൊപ്പം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ തെ​​ര​​​ഞ്ഞെ​​​ടു​​​ത്ത 11 ഇ​​​ട​​​വ​​​ക​​​ക​​​ളി​​​ൽ രാ​​​വി​​​ലെ വി​​​വി​​​ധ രൂ​​​പ​​​താ​​​ധ്യ​​​ക്ഷ​​​ന്മാരു​​​ടെ മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വ​​​ത്തി​​​ൽ ദി​​​വ്യ​​​ബ​​​ലി​​​യും ഓ​​​ഖി ദു​​​ര​​​ന്ത​​​ത്തി​​​ൽ മ​​​രി​​​ച്ച​​​വ​​​ർ​​​ക്കു​​​വേ​​​ണ്ടി​​​യു​​​ള്ള പ്ര​​​ത്യേ​​​ക പ്രാ​​​ർ​​​ഥ​​​ന​​​ക​​​ളും ന​​​ട​​​ക്കും.

ഓ​​​ഖി ദു​​​ര​​​ന്ത​​​ത്തി​​​ൽ ജീ​​​വ​​​ൻ പൊലി​​​ഞ്ഞ​​​വ​​​ർ​​​ക്കു​​​വേ​​​ണ്ടി​​​യു​​​ള്ള ഗാ​​​നാ​​​ഞ്ജ​​​ലി​​​യും അ​​​നു​​​സ്മ​​​ര​​​ണ​​​ സ​​​മ്മേ​​​ള​​​ന​​​വും വൈ​​​കി​​​ട്ട് 3.30-ന് ​​​വെ​​​ള്ള​​​യ​​​മ്പ​​ലം ലി​​​റ്റി​​​ൽ ഫ്ലവ​​​ർ പാ​​​രി​​​ഷ് ഹാ​​​ളി​​​ൽ ന​​​ട​​​ക്കും. ഗാ​​​നാ​​​ഞ്ജ​​​ലി​​​ക്ക് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം അ​​​തി​​​രൂ​​​പ​​​ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ ഡോ.ആ​​​ർ. ക്രി​​​സ്തു​​​ദാ​​​സ് നേ​​​തൃ​​​ത്വം ന​​​ൽകും.

തു​​​ട​​​ർ​​​ന്നു ന​​​ട​​​ക്കു​​​ന്ന അ​​​നു​​​സ്മ​​​ര​​​ണ​​​ സ​​​മ്മേ​​​ള​​​നം സി.ബി​​​.സി​​​.ഐ. പ്ര​​​സി​​​ഡ​​​ന്‍റ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോസ് ക്ലീ​​​മി​​​സ് കാ​​​ത്തോലി​​​ക്കാ​​​ബാ​​​വ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​സൂ​​​സ​​​പാ​​​ക്യം അ​​​ധ്യ​​​ക്ഷ​​​നാ​​​യി​​​രി​​​ക്കും. ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​ജോസ​​​ഫ് ക​​​ള​​​ത്തി​​​പ്പ​​​റ​​​മ്പിൽ അ​​​നു​​​ഗ്ര​​​ഹ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. കെ​​​.പി​​​.സി​​​.സി. പ്ര​​​സി​​​ഡ​​​ന്‍റ് എം.​​​എം. ഹ​​​സ​​​ൻ, ബി​​​.ജെ​​.പി. ദേ​​​ശീ​​​യ നി​​​ർ​​​വാ​​​ഹ​​​ക​​​സ​​​മി​​​തി അം​​​ഗം വി. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ, സി​​​.പി​​​.എം. സം​​​സ്ഥാ​​​ന​​​സ​​​മി​​​തി​​​യം​​​ഗം എം. ​​​വി. ജ​​​യ​​​രാ​​​ജ​​​ൻ, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം അ​​​തി​​​രൂ​​​പ​​​ത വി​​​കാ​​​രി​​​ജ​​​ന​​​റാ​​​ൾ മോൺ. യൂ​​​ജി​​​ൻ എ​​​ച്ച്. പെ​​​രേ​​​ര, ഷാ​​​ജി ജോർ​​​ജ്, ആ​​​ന്‍റ​​​ണി ആ​​​ൽ​​​ബ​​​ർ​​​ട്ട് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker