Kerala

കെ​.എ​ൽ​.സി​.ഡ​ബ്ല്യു​.എ. തി​രു​വ​ന​ന്ത​പു​രം അ​തി​രൂ​പ​ത സ​മി​തി പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു

കെ​.എ​ൽ​.സി​.ഡ​ബ്ല്യു​.എ. തി​രു​വ​ന​ന്ത​പു​രം അ​തി​രൂ​പ​ത സ​മി​തി പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു

സ്വന്തം ലേഖകൻ

തി​രു​വ​ന​ന്ത​പു​രം: ഇ​ന്ത്യ​യി​ലെ പെൺകു​ട്ടി​ക​ൾ​ക്കു നേ​രെ​യു​ണ്ടാ​കു​ന്ന അ​തി​ക്ര​മ​ങ്ങ​ൾ​ക്കെ​തി​രേ കേ​ര​ള ലാ​റ്റി​ൻ കാ​ത്ത​ലി​ക്ക് വിമൺസ് അ​സോ​സി​യേ​ഷ​ൻ (കെ​.എ​ൽ​.സി​.ഡ​ബ്ല്യു.എ.) തി​രു​വ​ന​ന്ത​പു​രം അ​തി​രൂ​പ​ത സ​മി​തി പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു.

പാ​ള​യം സെ​ന്‍റ് ജോ​സ​ഫ്സ് ക​ത്തീ​ഡ്ര​ലി​ൽ നി​ന്ന് മെ​ഴു​കു​തി​രി റാ​ലി​യു​മാ​യി എ​ത്തി​യ സ്ത്രീ​ക​ൾ പാ​ള​യം ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​നു മു​ന്നി​ൽ ഒ​ത്തു ചേ​ർ​ന്നു. എ​ട്ടും പൊ​ട്ടും തി​രി​യാ​ത്ത പി​ഞ്ചു​കു​ഞ്ഞു​ങ്ങ​ളെ പി​ച്ചി​ച്ചീ​ന്തു​ന്ന​വ​രു​ടെ മ​ന​സ് മൃ​ഗ​ങ്ങ​ളേ​ക്കാ​ൾ ക്രൂ​ര​മാ​ണെ​ന്ന് മു​ട്ട​ട സെ​ന്‍റ് ആ​ൻ​സ് കോ​ണ്‍​വ​ന്‍റ് പ്രൊ​വി​ൻ​ഷ്യാ​ൾ സി​സ്റ്റ​ർ മേ​രി​ക്കു​ട്ടി പ​റ​ഞ്ഞു.

സ്ത്രീ​ക​ളോ​ട് ബ​ഹു​മാ​നം കാ​ത്തു സൂ​ക്ഷി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ അ​വ​ർ​ക്കു ജീ​വി​ക്കാ​നു​ള്ള സൗ​ക​ര്യ​വും രാ​ജ്യം ഉ​റ​പ്പു വ​രു​ത്ത​ണം. വി​ങ്ങു​ന്ന മ​ന​സോ​ടെ അ​മ്മ​മാ​ർ ന​ട​ത്തു​ന്ന പ്ര​തി​ഷേ​ധ​ത്തി​ന് ഒ​രു​നാ​ൾ മ​റു​പ​ടി കി​ട്ടു​മെ​ന്നും സി​സ്റ്റ​ർ മേ​രി​ക്കു​ട്ടി പ​റ​ഞ്ഞു. എ​ട്ടു വ​യ​സു​കാ​രി​യു​ടെ നി​ഷ്ക​ള​ങ്ക​മാ​യ ചി​രി ക​ണ്ടി​ട്ടും മ​നം പൊ​ട്ടി​യു​ള്ള ക​ര​ച്ചി​ൽ കേ​ട്ടി​ട്ടും അ​വ​ളെ ഉ​പ​ദ്ര​വി​ച്ച​വ​രെ നി​യ​മ​ത്തി​നു മു​ന്നി​ൽ കൊ​ണ്ടു നി​ർ​ത്തി ശി​ക്ഷി​ക്കു​ന്ന​തു​വ​രെ പ്ര​തി​ഷേ​ധം തു​ട​രു​മെ​ന്ന് കെ​.എ​ൽ​.സി​.ഡ​ബ്ല്യു​.എ. തി​രു​വ​ന​ന്ത​പു​രം അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ഷേ​ർ​ളി ജോ​ണി പ​റ​ഞ്ഞു.

കെ​.എ​ൽ​.സി​.ഡ​ബ്ല്യു​.എ. തി​രു​വ​ന​ന്ത​പു​രം അ​തി​രൂ​പ​ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി മേ​രി പു​ഷ്പം, ട്ര​ഷ​റ​ർ ഈ​ലി​ത്ത് ഇ​ഗ്നേ​ഷ്യ​സ്, മെ​ർ​ളി​ൻ ഡി​സി​ൽ​വ, അ​ൽ​ഫോൺസ മാ​ത്യു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker