Kerala

കെ.എൽ.സി.എ. കൊച്ചി രൂപത 2020 കർമ്മ പദ്ധതി പ്രകാശനം ചെയ്തു

തീരപരിപാലന നിയമ ഭീഷണിയിൽ കഴിയുന്നവരുടെ ആശങ്കകൾ അകറ്റുവാനും, അവപരിഹരിച്ച് സുരക്ഷിതത്വം ഉറപ്പാക്കുവാനും ആവശ്യമായ നടപടികൾ സ്വീകരിക്കും...

ജോസ് മാർട്ടിൻ

പള്ളുരുത്തി/കൊച്ചി: കൊച്ചി രൂപതാ കെ.എൽ.സി.എ. 2020 കർമ്മ പദ്ധതിയുടെ പ്രകാശന കർമ്മവും ടി.ജെ.വിനോദ് എം.എൽ.എ.ക്ക് സ്വീകരണവും നടത്തി. ഇടക്കൊച്ചി സെന്റ് ലോറൻസ് പള്ളിയിലെ മോൺ.ലോറൻസ് പുളിയനത്ത് ഹാളിൽ നടന്ന ചടങ്ങിൽ രൂപത പ്രസിഡന്റ് പൈലി ആലുങ്കൽ അധ്യക്ഷത വഹിച്ചു. ടി.ജെ. വിനോദ് എം.എൽ.എ സമ്മേളനം ഉത്ഘാടനം ചെയ്തു.
കർമ്മ പദ്ധതിയുടെ പ്രകാശന കർമ്മം സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ഷെറി ജെ.തോമസ് നിർവ്വഹിച്ചു.

തുടർന്ന്, “തീരപരിപാലന വിജ്ഞാപനവും ആശങ്കകളും” എന്ന വിഷയത്തിൽ അഡ്വ.ഷെറി ജെ.തോമസ് ക്ലാസ്സ് എടുത്തു. രൂപത ഡയറക്ടർ ഫാ.ആന്റെണി കുഴിവേലിൽ, ജന.സെക്രട്ടറി ബാബു കാളിപ്പറമ്പിൽ, ട്രഷറർ ജോബ് പുളിക്കിൽ, ബിജു ജോസി, സിന്ധു ജെസ്റ്റസ്, അലക്സാണ്ടർ ഷാജു, ലോറൻസ് ജോജൻ, സാബു കാനക്കാപ്പിള്ളി, യേശുദാസ് പാലം പള്ളി, പോൾ ബെന്നി എന്നിവർ പ്രസംഗിച്ചു.

തീരപരിപാലന നിയമ ഭീഷണിയിൽ കഴിയുന്നവരുടെ ആശങ്കകൾ അകറ്റുവാനും, അവപരിഹരിച്ച് സുരക്ഷിതത്വം ഉറപ്പാക്കുവാനും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് കെ.എൽ.സി.എ. അറിയിച്ചു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker