Kerala

കെ.എൽ.സി.എ.യുടെ പ്രതിഷേധദിനം വിജയം

വിദ്യാഭ്യാസ കോഴ്സുകൾക്ക് 4% സംവരണത്തിനും, E ഗ്രാൻഡ് നിഷേധിക്കുന്നതിനെതിരെയും...

അനിൽ ജോസഫ്

കൊച്ചി: വിദ്യാഭ്യാസത്തിന് എല്ലാ കോഴ്സുകൾക്കും 4% സംവരണം ആവശ്യപ്പെട്ടും, E ഗ്രാൻഡ് നിഷേധിക്കുന്നതിനെതിരെയും കെ.എൽ.സി.എ. നടത്തിയ പ്രതിഷേധ ദിനാചരണത്തോടനുബന്ധിച്ച് ഓൺലൈൻ പ്രതിഷേധ സമ്മേളനം സംഘടിപ്പിച്ചു. മൂന്ന് മണിക്കൂർ നീണ്ടുനിന്ന സമ്മേളനത്തിൽ നൂറിലധികം പ്രതിനിധികൾ പ്രതിഷേധ സൂചകമായി കെ.എൽ.സി.എ. ഫെയ്സ്ബുക്ക് പേജിൽ തൽസമയം പ്രസംഗം നടത്തിക്കൊണ്ടാണ് പ്രതിഷേധദിനത്തിൽ പങ്കുചേർന്നത്.

ലത്തീൻ സമുദായത്തിന്, ആംഗ്ലോ ഇന്ത്യൻ, എസ്.ഐ.യു.സി. വിഭാഗത്തിന് ഉൾപ്പെടെ വിദ്യാഭ്യാസപരമായി ഡിഗ്രി, പിജി കോഴ്സുകൾക്ക് വർഷങ്ങളായി നിലവിലുള്ള സംവരണം 1% മാത്രമാണ്. യഥാർത്ഥത്തിൽ ഈ സംവരണം വിദ്യാർഥികൾക്ക് പ്രയോജനകരമായി ലഭിക്കുന്നുമില്ല. തൊഴിൽ സംവരണം 4% ഉള്ളതുപോലെ വിദ്യാഭ്യാസമേഖലയിലും എല്ലാ കോഴ്സുകൾക്കും 4 % എങ്കിലും സംവരണം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് നിരവധി നിവേദനങ്ങൾ വിവിധ സർക്കാരുകൾക്ക് നൽകിയെങ്കിലും പരിഹാരം ഉണ്ടായിട്ടില്ല.

അതോടൊപ്പം കഴിഞ്ഞ രണ്ട് വർഷക്കാലമായി കമ്യൂണിറ്റി കോട്ടയിൽ പ്രവേശനം ലഭിക്കുന്ന OBC വിദ്യാർഥികൾക്ക് E ഗ്രാൻഡ് നിഷേധിക്കുന്ന നടപടിയും പ്രതിഷേധാർഹമാണ്. ഈ വിഷയങ്ങൾ ഉന്നയിച്ച് കൊണ്ടാണ് കെ.എൽ.സി.എ. പ്രതിഷേധ ദിനം ആചരിച്ചത്.

സംസ്ഥാന പ്രസിഡന്റ് ആന്റെണി നൊറോണ അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി ഷെറി ജെ.തോമസ് ഓൺലൈൻ പരിപാടിയുടെ മോഡറേറ്ററായിരുന്നു. കെ.ആർ.എൽ.സി.സി. വൈസ് പ്രസിഡന്റ് ഷാജി ജോർജ്, മുൻ എം.പി. ഡോ.ചാൾസ് ഡയസ് തുടങ്ങി നൂറോളം സംസ്ഥാന, രൂപത, യൂണിറ്റ് ഭാരവാഹികൾ, രൂപത ഡയറക്ടർമാർ എന്നിവർ പങ്കെടുത്തു.

Show More

One Comment

  1. ഈ പ്രതിഷേധ പരിപാടികളിൽ കേരളമെമ്പാടുമുള്ള ലത്തീൻസമുദായ സ്നേഹികള അണിനിരത്തി എല്ലാവരുടെയും ആശയങ്ങൾ പങ്കു വയ്ക്കവാൻ അവസരമുണ്ടാക്കിയ KLCA ടീം നെ പ്രത്യേകിച്ച് ജനറൽ സെക്രടറി അഡ്വ ഷെറി ജെ തോമസിനെ അഭിനന്ദിക്കുന്നു.

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker