Diocese

കെ.എൽ.സി.ഡബ്ല്യൂ.എ. നെയ്യാറ്റിൻകര രൂപതാ സമിതി “തണൽ 2018-വയോജന ദിന സംഗമം” സംഘടിപ്പിച്ചു

കെ.എൽ.സി.ഡബ്ല്യൂ.എ. നെയ്യാറ്റിൻകര രൂപതാ സമിതി "തണൽ 2018-വയോജന ദിന സംഗമം" സംഘടിപ്പിച്ചു

 

അൽഫോൻസാ ആന്റിൽസ്

നെയ്യാറ്റിൻകര: കേരള ലാറ്റിൻ കാത്തോലിക് വിമൻസ് അസോസിയേഷൻ (കെ.എൽ.സി.ഡബ്ല്യൂ.എ.) നെയ്യാറ്റിൻകര രൂപത യുടെ നേതൃത്വത്തിൽ “തണൽ 2018” എന്ന പേരിൽ “വയോജന ദിന സംഗമം” സംഘടിപ്പിച്ചു. പെരുങ്കടവിള ഫെറോനയിലെ പാലിയോട് ഇടവകയിൽ വച്ചായിരുന്നു വയോജന ദിന സംഗമം.

നെയ്യാറ്റിൻകര രൂപതാ ജെനറൽ മോൺ. ജി. ക്രിസ്തുദാസ് ഉദ്ഘാടനം നിർവഹിച്ചു. വയോധികരായ നമ്മുടെ മാതാപിതാക്കളെയും സഹോദരങ്ങളെയും ബന്ധുക്കളെയും നാം ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യണമെന്നും, അവർ കാട്ടിയ വിശ്വാസ ജീവിതം വരും തലമുറയിലേയ്ക്ക് ശക്തിപ്പെടുത്തുന്നതിന് എല്ലാവർക്കും കടമയുണ്ടെന്നും മോൺ. ജി. ക്രിസ്തുദാസ് ഉദ്ഘാടന സന്ദേശത്തിൽ പറഞ്ഞു.

അൽമായ കമ്മീഷൻ ഡയറക്ടർ റവ. ഫാ. അനിൽകുമാർ, ഇടവക വികാരി ഫാ. കിരൺ, കെ.എൽ.സി.ഡബ്ല്യൂ.എ. രൂപത പ്രസിഡന്റ്‌ ശ്രീമതി ബേബി തോമസ് എന്നിവർ ഒത്തുകൂടിയ വയോധികർക്ക് ആശംസകൾ അർപ്പിച്ചു.

തണൽ 2018-ൽ രൂപതയിലെ വിവിധ ഇടവകകളിൽ നിന്നുള്ള വയോധികരായ അമ്മമാരെ ആദരിക്കുകയുണ്ടായി. തുടർന്ന്, പെരുങ്കടവിള ഫെറോനയിലെ യുവജനങ്ങൾ അവതരിപ്പിച്ച കലാപരിപാടികൾ സംഗമത്തിന് മിഴിവേകി.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker