Diocese

കേരളത്തിന് വേണ്ടി പ്രാര്‍ത്ഥനാ ദിനം ആചരിച്ച് നെയ്യാറ്റിന്‍കര രൂപത

കേരളത്തിന് വേണ്ടി പ്രാര്‍ത്ഥനാ ദിനം ആചരിച്ച് നെയ്യാറ്റിന്‍കര രൂപത

അനിൽ ജോസഫ്

നെയ്യാറ്റിൻകര: കേരളം നേരിടുന്ന വലിയ പ്രകൃതി ദുരന്തത്തിലെ വേദനകളോട് പങ്കുചേർന്ന്, കേരളത്തിന് വേണ്ടി പ്രാര്‍ത്ഥനാ ദിനം ആചരിച്ച് നെയ്യാറ്റിന്‍കര രൂപത.

‘ഈ വലിയ പ്രകൃതി ദുരന്തത്തിൽ നമ്മുടെ ധാരാളം സഹോദരന്മാർ സ്വന്തം ഭവനങ്ങളിലും, ദുരിതാശ്വാസ ക്യാമ്പുകളിലും വളരെയധികം ദുരിതമനുഭവിക്കുന്നത് നാം നേരിട്ട് കാണുന്നുണ്ട്. ഈ അസാധാരണമായ സാഹചര്യത്തില്‍ നമ്മുടെ പ്രാര്‍ത്ഥനകളും ത്യാഗവും ഏറ്റവും അത്യാവശ്യമായിരിക്കുകയാണെന്ന്’ ഉദ്ബോധിപ്പിച്ചുകൊണ്ടാണ് നെയ്യാറ്റിൻകര രൂപതാ മെത്രാൻ ഈ പ്രാർത്ഥനാചരണത്തിന് ആഹ്വാനം ചെയ്തത്.

ഒരു സഭാസമൂഹം എന്ന നിലയിൽ ഞായറാഴ്ച (19.08.2018) പ്രാര്‍ത്ഥനാദിനമായി ആചരിക്കണമെന്നാണ് ബിഷപ്പ് വിൻസെന്റ് സാമുവൽ തന്റെ രൂപതയിലെ ഇടവകകളോട് ആവശ്യപ്പെട്ടത്.

ഞായറാഴ്ച നെയ്യാറ്റിൻകര രൂപതയിലെ എല്ലാ പള്ളികളിലും രാവിലെ ദിവ്യബലിക്കു ശേഷം വൈകുന്നേരം 6 മണിവരെ ദിവ്യകാരുണ്യ ആരാധന നടത്തുകയും ദൈവാനുഗ്രഹത്തിനായി പ്രാര്‍ത്ഥിക്കുകയും ചെയ്തു.

അതുപോലെ, പിതാവിന്റെ ആഹ്വാനം അനുസരിച്ച്, ദുരിത ബാധിതരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് ഈ വര്‍ഷത്തെ ഇടവക-സംഘടനാതല ഓണാഘോഷങ്ങള്‍ ഉപേക്ഷിക്കുകയും, അതിലൂടെ ലഭിക്കുന്ന തുക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി വിനിയോഗിക്കുകയും ചെയ്യുകയാണ് നെയ്യാറ്റിൻകര രൂപത.
ദുരിതമനുഭവിക്കുന്നവരെ സന്ദര്‍ശിക്കാനും അവര്‍ക്കു വേണ്ട സഹായം എത്തിക്കാനുമായി രൂപതയിലെ എല്ലാ വിശ്വാസികളും ഉദാരമായി ത്യാഗപൂര്‍വ്വം സംഭാവന ചെയ്യുവാനും പിതാവ് പറഞ്ഞിട്ടുണ്ട്. 26-ഞായറാഴ്ച ഇതിനുവേണ്ടി പ്രത്യേക സ്തോത്ര കാഴ്ച എടുക്കുകയും, സംഭാവനകള്‍ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്.

ഞായറാഴ്ച നടത്തിയ പ്രാർത്ഥനായജ്ഞത്തിൽ കുഞ്ഞുകുട്ടികൾ മുതൽ പ്രായമായവർ വരെ പങ്കെടുത്തു. നല്ലൊരു ശതമാനം ആളുകളും ഉപവാസം അനുഷ്‌ടിക്കുകയും ആ തുക കൂടുതലായി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി രൂപതയിൽ നൽകുവാനും തീരുമാനിച്ചിട്ടുണ്ട്.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker