Kerala

കേരള കത്തോലിക്കാ സഭയുടെ കൂട്ടായ്മയുടെ മുഖമാണ് കെ.സി.വൈ.എം. ബിഷപ്പ് പോൾ ആന്റെണി മുല്ലശ്ശേരി

കെ.സി.വൈ.എം.ന്റെ 2021 പ്രവർത്തനവർഷ ഉദ്ഘാടനവും കർമ്മപദ്ധതി പ്രകാശനവും...

സ്വന്തം ലേഖകൻ

കൊല്ലം: കേരള കത്തോലിക്കാ സഭയുടെ കൂട്ടായ്മയുടെ മുഖമാണ് കെ.സി.വൈ.എം. എന്ന് ബിഷപ്പ് പോൾ ആന്റെണി മുല്ലശ്ശേരി. കേരള കത്തോലിക്കാ സഭയുടെ ഔദ്യോഗിക യുവജനപ്രസ്ഥാനമായ കെ.സി.വൈ.എം.ന്റെ 2021 പ്രവർത്തനവർഷ ഉദ്ഘാടനവും കർമ്മപദ്ധതി പ്രകാശനവും ബിഷപ്പ് ജെറോം ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ച് നിർവഹിക്കുകയായിരുന്നു ബിഷപ്പ്.

ആചാരാനുഷ്ഠാനങ്ങൾക്കപ്പുറം കേരളത്തിലെ കത്തോലിക്കാ സഭകളെ ചേർത്തു നിർത്താൻ കെ.സി.വൈ.എം. യുവജന പ്രസ്ഥാനത്തിന് സാധിക്കുന്നുവെന്ന് അഭിവന്ദ്യ പിതാവ് പറഞ്ഞു. തുടർന്ന്, ‘ക്രൈസ്തവ യുവത്വം: കരുതലായി, കുടുംബത്തിലും സമൂഹത്തിലും’ എന്ന വിഷയത്തിലൂന്നിയ കർമ്മപദ്ധതിയുടെ പ്രകാശനവും നടത്തി.

കെ.സി.വൈ.എം. സംസ്ഥാന പ്രസിഡന്റ് ശ്രീ.എഡ്വേർഡ് രാജു അധ്യക്ഷനായിരുന്ന സമ്മേളനത്തിൽ കെ.സി.വൈ.എം. സംസ്ഥാന ഡയറക്ടർ ഫാ.സ്റ്റീഫൻ തോമസ് ചാലക്കര, ജനറൽ സെക്രട്ടറി ഷിജോ മാത്യു ഇടയാടിൽ, കൊല്ലം രൂപത ഡയറക്ടർ ഫാ.ബിന്നി മാനുവൽ SDB, മിജാർക് ഏഷ്യാ വുമൺസ് കമ്മീഷൻ ചെയർപേഴ്സൺ ഡെലിൻ ഡേവിഡ്, മറ്റു സംസ്ഥാന ഭാരവാഹികളായ റോഷ്ന മറിയം, അഗസ്റ്റിൻ, ഡെനിയ, അജോയ്, കൊല്ലം രൂപതാ ആനിമേറ്റർ സിസ്റ്റർ മേരി രജനി തുടങ്ങിയവർ സംസാരിച്ചു.

കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Click to join Catholiocvox Whatsapp group

കാത്തലിക് വോക്‌സിന്റെ സിഗ്നൽ ആപ്പ് ഗ്രൂപ്പിൽ ചേരുവാനായീ ക്ലിക്ക് ചെയ്യുക

കൂടുതൽ വീഡിയോകൾ കാണുന്നതിന് കാത്തലിക് വോക്‌സിന്റെ യുട്യൂബ് ചാനൽ ക്ലിക്ക് ചെയ്യുക

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker