Kerala

കേരള ലത്തീൻ സഭയുടെ പത്രം “ജീവനാദം” ഇനി ഓൺലൈനിലും

കേരള ലത്തീൻ സഭയുടെ പത്രം "ജീവനാദം" ഇനി ഓൺലൈനിലും

സ്വന്തം ലേഖകൻ

കേരള ലത്തീൻ സഭയുടെ പത്രമായ ജീവനാദം ഇനിമുതൽ ഓൺലൈനിലും ലഭ്യമാണ്. ഇന്ന് (17.03.2018) മുതൽ കേരള ലത്തീൻ സഭയുടെ വാർത്തകൾ വിരൽതുമ്പിൽ വായിക്കാം.
അഭിവദ്യ ആർച്ച് ബിഷപ്പ് ജോസഫ്‌ കളത്തിപ്പറമ്പിൽ ഇന്ന് രാവിലെ പുതിയ സംരംഭമായ “ജീവനാദം ഓൺലൈൻ പത്രം” ലോഗ് ഓൺ ചെയ്ത് കേരള ലത്തീൻ സഭയ്ക്ക് നൽകി.

http://jeevanaadam.in/

കേരള ലത്തീൻ സഭയുടെ  മാധ്യമശുശ്രൂഷരംഗത്തെ മഹിത പാരമ്പര്യത്തിന്റെ നവീന സാക്ഷാത്കാരമാണ് “ജീവനാദം പത്രം”. കേരളത്തിലെ വർത്തമാനപത്രങ്ങളുടെ ചരിത്രത്തിൽ കേരളത്തിലെ ലത്തീൻ കത്തോലിക്കാ സഭയുടെയും സമുദായത്തിന്റെയും ഔദ്യോഗിക മുഖപത്രമാണ് ജീവനാദം.

ജീവൽ പ്രധാനമായ സത്യത്തിന്റെ ശ്രേഷ്ഠവും അലംഘനീയവുമായ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച്, ശബ്ദമില്ലാത്തവന്റെ ശബ്ദമായി, ആനുകാലിക ജീവിതയാഥാർത്ഥ്യങ്ങളോടു സംവദിക്കുന്ന സഭയുടെ സാമൂഹിക സമ്പർക്ക മേഖലയിലെ സമാദരണീയ ജിഹ്വയായാണ് ഈ ഓൺലൈൻ പത്രം നിങ്ങളെ സമീപിക്കുന്നത്.

കേരളത്തിലെ ലത്തീൻ കത്തോലിക്കാ സമൂഹത്തെ മുഴുവൻ ഉൾക്കൊള്ളുന്ന സംയുക്ത സംരംഭമാണിത്. രണ്ടു മെട്രോപ്പൊലിറ്റൻ പ്രവിശ്യകളിലായുള്ള 12 ലത്തീൻ രൂപതകൾക്കും പ്രാതിനിധ്യമുള്ള കാനോനിക എപ്പിസ്‌കോപ്പൽ സമിതിയായ കേരള റീജിയൻ ലാറ്റിൻ കാത്തലിക് ബിഷപ്‌സ് കൗൺസിലിന്റെയും, സഭയുടെയും സമുദായത്തിന്റെയും ഉന്നത ഏകോപന സമിതിയായ കേരള റീജിയൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെയും ആഭിമുഖ്യത്തിലുള്ള മാധ്യമശുശ്രൂഷാ സംരംഭമാണ് ജീവനാദം.

സാമൂഹിക നീതി, രാഷ്ട്രീയ അവബോധം, സാംസ്‌കാരിക ഉന്നമനം, ആധ്യാത്മിക പരിപോഷണം തുടങ്ങി ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളെയും സമഗ്രമായി സ്വാധീനിക്കുന്ന ഉൾക്കാഴ്ചകളുടെയും ബഹുസ്വരതയുടെയും തുറവിയുടെയും പ്രതീകമായ ക്രൈസ്തവ പ്രസിദ്ധീകരണം എന്ന നിലയില്‍ പൊതുസമൂഹത്തിനും ഏറെ സ്വീകാര്യമായ ജീവനാദം അച്ചടിച്ചു വിതരണം ചെയ്യുന്ന വാരിക എന്നതിന്റെ പരിമിതികൾ മറികടന്ന് നവമാധ്യമങ്ങളുടെ ഡിജിറ്റൽ സാധ്യതകളുടെ അനന്ത ചക്രവാളത്തിൽ സ്വന്തം ഇടം കണ്ടെത്തുകയാണ് ഇന്ന് മുതൽ.

ജീവനാദം ഇനി മുതൽ  കേരളത്തിനകത്തും പുറത്തുമുള്ള എല്ലാ മലയാളികളുടെയും പക്കൽ വിരൽ തുമ്പിൽ എത്തുന്നു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker