Kerala

കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ കടലാക്രമണ പ്രദേശങ്ങള്‍ സന്ദർശിച്ചു

കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ കടലാക്രമണ പ്രദേശങ്ങള്‍ സന്ദർശിച്ചു

ജോസ് മാർട്ടിൻ

ആലപ്പുഴ: കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ കടലാക്രമണ പ്രദേശങ്ങള്‍ സന്ദർശിച്ചു. ആലപ്പുഴ രൂപതാ കെ.സി.വൈ.എം. പ്രസിഡന്റ് എം.ജെ.ഇമ്മാനുവലും കടലാക്രമണം അതിരൂക്ഷമായ പ്രദേശങ്ങളിലെ ഇടവക വൈദികരും ചേർന്ന് കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് നൽകിയ പരാതിയിന്മേലായിരുന്നു സന്ദർശനം.

കടലാക്രമണ പ്രദേശങ്ങളിൽ ശാശ്വത പരിഹാരം ആവശ്യപ്പെട്ടുകൊണ്ട് നല്‍കിയ പരാതിയില്‍ തെളിവെടുപ്പ് നടത്താന്‍ എത്തിയ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ എം.ജി.ഹനീഫ, ബിന്ദു, ഫൈസൽ തുടങ്ങിയ കമ്മീഷൻ അംഗങ്ങൾ ദുരിത പ്രദേശങ്ങളായ കമ്പനിപ്പടി, ബസാർ, വേളാങ്കണ്ണി, ഒറ്റമശ്ശേരി തുടങ്ങിയ പ്രദേശങ്ങൾ സന്ദർശിക്കുകയും, നേരിട്ട് സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു. തുടർന്ന്, പരാതിക്കാരും കമ്മീഷൻനുമായി നടത്തിയ ചർച്ചയിൽ പ്രദേശവാസികളുടെ പരാതികൾ കേൾക്കുകയും, വേണ്ട നടപടികൾ കൈക്കൊള്ളാമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.

അതോടൊപ്പം, കമ്മീഷൻ ഉത്തരവിട്ടിട്ടും പൂർത്തിയാക്കാതെ കിടക്കുന്ന അന്ധകാരനഴി വടക്കേ പാലം കെ.സി.വൈ.എം. ആലപ്പുഴ രൂപതയുടെ ആവശ്യ പ്രകാരം സന്ദർശിക്കുകയും, കലാതാമസം നേരിടുന്നതിന് കാരണം വ്യക്തമാക്കാൻ ബന്ധപ്പെട്ട അധികരികളോടെ ആവശ്യപ്പെടുമെന്ന് ഉറപ്പു നൽകുകയും ചെയ്തു.

യുവജ്യോതി കെ.സി.വൈ.എം. ആലപ്പുഴ രൂപതാ പ്രസിഡന്റ് എം.ജെ.ഇമ്മാനുവൽ, കിരൺ ആൽബിൻ, കൊച്ചി രൂപതാ പി.ആർ.ഓ. ഫാ.ജോണി, എന്നിവർ യാത്രയിലുടനീളം കമ്മീഷനെ അനുധാവനം ചെയ്തു.

ഫാ.സാംസൺ അഞ്ചിലിപറബിൽ, ഫാ.സ്റ്റീഫൻ എം.പുന്നായ്ക്കൽ, ഫാ.മൈക്കിൾ OCD, ഫാ.ജസ്റ്റിൻ കുരിശിങ്കൽ, പോൾ ആന്റണി, ലിജിൻ രാജു, ഡാൽഫിൻ, കെ.സി.വൈ.എം. കൊച്ചി രൂപതാ പ്രസിഡന്റ് ക്രിസ്റ്റി ചക്കലക്കൽ, കാസ്സി പൂപ്പാറ, ജോസ് സെബാസ്റ്റ്യന്‍ പള്ളിപ്പാടാൻ, ആൻസിൽ എന്നിവർ വിവിധ ഇടങ്ങളിൽ കമ്മീഷനുമായി വിവരങ്ങൾ പങ്കുവെച്ചു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker