Kerala

കൊല്ലം രൂപതയിൽ എക്യുമിനിക്കൽ സമ്മേളനം

'സമകാലിക ദേശീയ-സംസ്ഥാന രാഷ്ടീയ സാമൂഹിക പശ്ചാത്തലത്തിൽ സഭയുടെ ഒന്നിച്ചുള്ള പ്രവർത്തനത്തിന്റെ അനിവാര്യത' എന്നതായിരുന്നു ചർച്ചാവിഷയം...

സ്വന്തം ലേഖകൻ

കൊല്ലം: കൊല്ലം റോമൻ കത്തോലിക്ക രൂപതയുടെ പ്രഥമ തദ്ദേശിക മെത്രാനായിരുന്ന ദൈവദാസൻ ബിഷപ്പ് ജറോം ഫെർണാണ്ടസിന്റെ 29-Ɔο ചരമവാർഷികത്തോട് അനുബന്ധിച്ചായിരുന്നു എക്യുമിനിക്കൽ സമ്മേളനം. ഫെബ്രുവരി 27-ന് വൈകിട്ട് 4.00 മണിക്ക് തങ്കശ്ശേരി ഹോളിക്രോസ് ചർച്ചിന് സമീപമുള്ള മില്ലേനിയം ഹാളിൽവച്ചായിരുന്നു എക്യുമിനിക്കൽ സമ്മേളനം സംഘടിപ്പിച്ചത്.

‘സമകാലിക ദേശീയ-സംസ്ഥാന രാഷ്ടീയ സാമൂഹിക പശ്ചാത്തലത്തിൽ സഭയുടെ ഒന്നിച്ചുള്ള പ്രവർത്തനത്തിന്റെ അനിവാര്യത’ എന്നതായിരുന്നു എക്യുമിനിക്കൽ സമ്മേളനത്തിലെ ചർച്ചകളുടെ വിഷയമെന്ന് കൊല്ലം രൂപതാ പി.ആർ.ഓ. പറഞ്ഞു. ക്രൈസ്തവ കാഹളം എഡിറ്റർ ഫാ.ബോവസ് മാത്യു വിഷയാവതരണം നടത്തി.

കൊല്ലം രൂപതാ മെത്രാൻ അഭിവന്ദ്യ പോൾ ആന്റണി മുല്ലശ്ശേരി പിതാവ് അദ്ധ്യക്ഷനായ യോഗത്തിൽ മലങ്കര മർത്തോമ സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ മോസ്റ്റ് റവ.ഡോ.തിയഡോഷ്യസ് പിതാവ് മുഖ്യ അതിഥിയായിരുന്നു. റവ.ഫാ.റൊമാൻസ് ആന്റണി അമുഖ പ്രഭാഷണവും, റൈറ്റ് റവ. ഡോ.ഉമ്മൻ ജോർജ്ജ് അനുഗ്രഹ പ്രഭാഷണവും നടത്തി. തുടർന്ന്, ബിഷപ്പ് ജെറോം മാനവമൈത്രി പുരസ്‌ക്കാര പ്രഖ്യാപനം മാർത്തോമാ വലിയ മെത്രാപ്പോലീത്ത ക്രിസോസ്റ്റം നടത്തി.

കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Click to join Catholiocvox Whatsapp group

കാത്തലിക് വോക്‌സിന്റെ സിഗ്നൽ ആപ്പ് ഗ്രൂപ്പിൽ ചേരുവാനായീ ക്ലിക്ക് ചെയ്യുക

കൂടുതൽ വീഡിയോകൾ കാണുന്നതിന് കാത്തലിക് വോക്‌സിന്റെ യുട്യൂബ് ചാനൽ ക്ലിക്ക് ചെയ്യുക

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker