Kerala

കോസ്റ്റൽ ഗാന്ധിയൻ എഫ്.എം.ലാസറിന് സാമൂഹ്യ സേവനത്തിനുള്ള ഡോക്ടറേറ്റ് പുരസ്ക്കാരം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കോസ്റ്റൽ ഗാന്ധിയൻ എന്നറിയപ്പെടുന്ന എഫ്.എം.ലാസറിന് സാമൂഹ്യ സേവനത്തിനുള്ള ഡോക്ടറേറ്റ് പുരസ്ക്കാരം ലഭിച്ചു. ഇന്റെർനാഷണൽ പീസ് യൂണിവേഴ്‌സിറ്റിയാണ് ഇന്നലെ ഫെബ്രുവരി 23-ന്, കർണ്ണാടകയിൽ വച്ച് നടന്ന പ്രൗഡഗംഭീരമായ ചടങ്ങിൽ വച്ച് സാമൂഹ്യ സേവനത്തിനുള്ള ഡോക്ടറേറ്റ് നൽകി അദ്ദേഹത്തെ ആദരിച്ചത്. എഫ്.എം.ലാസർ ഇനിമുതൽ ഡോക്ടർ എഫ്.എം.ലാസർ എന്ന് അറിയപ്പെടും. തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ പള്ളിത്തുറ ഇടവകാംഗമാണ്.

ഇദ്ദേഹത്തിന്റെ സത്യസന്ധമായ സാമൂഹ്യ പ്രവർത്തനത്തിനുള്ള അംഗീകാരമായാണ് ഡോക്ടറേറ്റ് പുരസ്ക്കാരം വിലയിരുത്തപ്പെടുന്നത്. ഇൻഡാക് പ്രസിഡന്റും സാമൂഹ്യ പ്രവർത്തകനുമായ ഇദ്ദേഹം മികച്ച ഗാന്ധിയനും അംഗപരിമിതർക്കായി ശബ്ദമുയർത്തുന്ന മികച്ച വ്യക്തിത്വത്തിന് ഉടമയുമാണ് .

മൂന്ന് പതിറ്റാണ്ടു കാലത്തോളം ജനിച്ച സമുദായത്തിനും സമൂഹത്തിനും വേണ്ടി ജീവന്മരണ പോരാട്ടങ്ങളിലൂടെ മദ്യമെന്ന വിപത്തിനെ ഉന്മൂലനചെയ്യുവാനും, ഓരോ തീരദേശ കുടിലിൽ നിന്നും മദ്യമെന്ന വിഷത്തെ പടിയിറക്കുവാനും, തോരാത്ത കണ്ണീരൊപ്പി സമാധാനവും ശാന്തിയും യാഥാർഥ്യമാക്കുവാൻ നിരന്തരം പരിശ്രമിച്ചതിന്റെ അനന്തര ഫലമാണ് ഈ ഡോക്ടറേറ്റ് പുരസ്ക്കാരം.

അതുപോലെ തന്നെ, അസംഘടിതരായ അംഗവൈകല്യമുള്ളവരെ ഇൻഡാക്കിന്റെ കീഴിൽ, പുതിയ ദിശാബോധം നൽകി അണിനിരത്തി, തന്റെ ജീവിതം കൊണ്ട് മാതൃകനൽകി, ജീവിതത്തിൽ പ്രതീക്ഷയുടെ പുത്തൻപാതയൊരുക്കാൻ നിരന്തരം തളരാതെ ത്യാഗത്തോടെ പ്രയാണം ചെയ്യുന്നത്തിന്റെ ഫലമാണ് ഈ ഡോക്ടറേറ്റ് പുരസ്ക്കാരം.

മൽസ്യതൊഴലാളി സമൂഹത്തിന്റെ അഭിമാനമാണ് ഡോക്ടർ എഫ്.എം. ലാസർ ഫെർണാണ്ടസ്.
അദ്ദേഹത്തിന് ഡോക്ടറേറ്റ് ലഭിക്കുന്ന വിവരം അറിഞ്ഞ് ഗാന്ധി പീസ് മിഷൻ നാഷണൽ ട്രസ്റ്റ്‌; ഡോ. എൻ. രാധാകൃഷ്ണൻ, കേരള സ്വദേശി പ്രസ്ഥാനത്തിന്റെ സ്ഥാപക ഡയറക്ടർ ഡോ.ജേക്കബ് പുളിക്കൻ, കേരള സർവ്വോദയ മണ്ഡലം സംസ്ഥാന വൈസ് പ്രസിഡന്റ് ജി.സദാനന്ദൻ, വൈ.എം.സി.എ. പബ്ലിക് റിലേഷൻസ് ചെയർമാൻ റെജി കുന്നുംപുറം, സബർമതി ചെയർമാൻ വി.കെ.മോഹനൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker