Kerala

‘ക്രിസ്തു യുവജനങ്ങളിലൂടെ ജീവിക്കുന്നു’ എന്ന ഫ്രാൻസിസ് പാപ്പായുടെ വാക്കുകളിലൂന്നി കെ.സി.വൈ.എം. ലാറ്റിൻ സംസ്ഥാന സമിതിയുടെ യുവജനദിന സന്ദേശം

ഭീകരവാദവും, ലഹരിയും, മറ്റനവധി തിന്മയുടെ സാഹചര്യങ്ങളും ഏറെ ബാധിക്കുന്ന യുവജനങ്ങൾ ഏറെ കരുതലായിരിക്കുവാൻ ആഹ്വാനം

അജിത്ത് തങ്കച്ചൻ കാനപ്പിള്ളി

കെ.സി.വൈ.എം. ലാറ്റിൻ സംസ്ഥാന സമിതിയുടെ യുവജനദിന സന്ദേശം. ഒരു യുവജനദിനം കൂടി കടന്ന് വരുമ്പോൾ ഒരായിരം പ്രാർത്ഥനാശംസകൾ എല്ലാ യുവജനങ്ങൾക്കും ആശംസിക്കുന്നു എന്ന മുഖവുരയോടെയാണ് യുവജനദിന സന്ദേശത്തിന്റെ തുടക്കം.

2018 ഒക്ടോബറിൽ റോമിൽ നടന്ന യുവജന സിനഡിന്റെ പശ്ചാത്തലത്തിലാണ് ഈ വർഷം സഭയുവജന ദിനം ആഘോഷിക്കുന്നത്, ഫ്രാൻസിസ് പാപ്പയുടെ വാക്കുകൾ ശ്രദ്ധിക്കുക: “ക്രിസ്തു ജീവിക്കുന്നു, നിങ്ങൾ ജീവനുള്ളവരായിരിക്കാൻ അവിടുന്നാഗ്രഹിക്കുന്നു”.

യുവജനങ്ങളോട് പറയുന്നു നിങ്ങൾ “ഇന്നാണ്” എന്ന്. ഈ വാക്കിന് ഒത്തിരി അർത്ഥങ്ങൾ ഉണ്ട്. യുവജനങ്ങൾ ലോകത്തിൽ ഇന്നാണ്, ഇന്നിനാണ് വലിയ പ്രാധാന്യം കൈവരുന്നത്.

ഭീകരവാദവും, ലഹരിയും, മറ്റനവധി തിന്മയുടെ സാഹചര്യങ്ങളും ഏറെ ബാധിക്കുന്ന യുവജനങ്ങൾ ഏറെ കരുതലായിരിക്കുവാൻ ഈ കാലഘട്ടത്തിൽ ശ്രമിക്കണമെന്ന് നമ്മെ ഓമ്മപ്പെടുത്തുകയാണ്.
കെ.സി.വൈ.എം.ലൂടെയും, മറ്റ് യുവജന സംഘടനകളിലൂടെയും ഇന്നിന്റെ മുഖമാകുവാൻ നാം പരിശ്രമിക്കണം,

സമൂഹത്തിന്റെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിക്കുവാൻ നമ്മുടെ യുവജനങ്ങൾക്ക് സാധിക്കണം രാഷ്ട്രിയ – അധിക മേഖലകളിലും, തൊഴിൽ മേഖലകളിലെ ഉന്നത സ്ഥാനങ്ങളിലും, ഉദ്യോഗസ്ഥ തലങ്ങളിലും വളരാൻ നമ്മുക്ക് സാധിക്കണം. നിരന്തര പരിശ്രമങ്ങളിലൂടെ മാത്രമെ ഇത് സാധ്യമാവുകയുള്ളു.

ഈ യുവജന ദിനം കെ.സി.വൈ.എം.സംസ്ഥാന സമിതിയുടെ “സമ്മാധാന നടത്ത”വുമായിട്ടാണ് കേരളമാകെ ആഘോഷിക്കുന്നത്. സംസ്ഥാന പ്രസിഡന്റ് ശ്രീ.സിറിയക് ചാഴിക്കാടൻ നേതൃത്വം നല്കിയ സമ്മാധാന സന്ദേശ റാലി ഉയർത്തിയ ആശയങ്ങളാണ് ഈ വർഷത്തെ നമ്മുടെ മുദ്രവാക്യം.

നിരന്തരമായ ഇടപ്പെടലുകളിലൂടെ മാത്രമെ നമ്മുക്ക് ലക്ഷ്യത്തിലെത്താൻ സാധിക്കുകയുള്ളു, സഭയുടെയും, രാഷ്ട്രത്തിന്റെയും, നമ്മുടെ തന്നെയും ഉന്നമനമായിരിക്കണം അത്യന്തിക ലക്ഷ്യം. ഈ യുവജനദിനത്തിൽ നമ്മുക്കും ഇന്നിന്റെ മുഖമാകുവാൻ ശ്രമിക്കാം. ഇന്നിന്റെ യുവജനങ്ങളായി ഇന്നിന്റെ ലോകത്ത് പ്രകാശം പരത്താൻ നമ്മുക്ക് ശ്രമിക്കാം.

ഒരിക്കൽ കൂടി ഏവർക്കും യുവജന ദിനാശംസകൾ നേരുന്നു. നന്ദി.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker