World

കർദിനാൾ ഒബാൻഡോ അന്തരിച്ചു

കർദിനാൾ ഒബാൻഡോ അന്തരിച്ചു

സ്വന്തം ലേഖകൻ

മ​നാ​ഗ്വ: നി​ക്ക​രാ​ഗ്വ​യി​ലെ രാ​ഷ്‌​ട്രീ​യ ച​ല​ന​ങ്ങ​ളി​ൽ വ​ലി​യ പ​ങ്ക് വ​ഹി​ച്ച ക​ർ​ദി​നാ​ൾ മി​ഹ്വേ​ൽ ഒ​ബാ​ൻ​ഡോ ഇ ​ബ്രാ​വോ (92) അ​ന്ത​രി​ച്ചു. 1970ക​ളി​ൽ അ​ന​സ്താ​സി​യോ സൊ​മോ​സ​യു​ടെ ഏ​കാ​ധി​പ​ത്യ വാ​ഴ്ച​യ്ക്കെ​തി​രേ ഇ​ട​തു​പ​ക്ഷ സാ​ൻ​ഡീ​നി​സ്റ്റാ​ക​ൾ ന​യി​ച്ച പോ​രാ​ട്ട​ത്തെ അ​ന്ന് മ​നാ​ഗ്വ ആ​ർ​ച്ച് ബി​ഷ​പ്പാ​യി​രു​ന്ന ഇ​ദ്ദേ​ഹം പി​ന്തു​ണ​ച്ചു.

സാ​ൻ​ഡീ​നി​സ്റ്റാക​ളും സ​ർ​ക്കാ​രു​മാ​യു​ള്ള പ​ല ച​ർ​ച്ച​ക​ളു​ടെ​യും ഇ​ട​നി​ല​ക്കാ​ര​നാ​യും പ്ര​വ​ർ​ത്തി​ച്ചു. 1979 ജൂ​ലൈ​യി​ൽ സൊ​മോസ ഭ​ര​ണം വി​ട്ട​ശേ​ഷം വ​ന്ന സാ​ൻ​ഡീ​നി​സ്റ്റാക​ളു​ടെ സ​ർ​വാ​ധി​പ​ത്യ പ്ര​വ​ണ​ത​ക​ളെ​യും മാ​ർ​ക്സി​യ​ൻ ക​ടും​പി​ടു​ത്ത​ങ്ങ​ളെ​യും ക​ർ​ദി​നാ​ൾ വി​മ​ർ​ശി​ച്ചു. ഡാ​നി​യ​ൽ ഒ​ർ​ട്ടേ​ഗ​യു​ടെ സാ​ൻ​ഡീ​നി​സ്റ്റാ ഭ​ര​ണ​ത്തി​നെ​തി​രേ പ്ര​വ​ർ​ത്തി​ച്ച വി​ഭാ​ഗ​ങ്ങ​ൾ​ക്കു ക​ർ​ദി​നാ​ൾ പി​ന്തു​ണ ന​ൽകി.

1989-ൽ ​ഒ​ർ​ട്ടേ​ഗ​യും എ​തി​രാ​ളി​ക​ളും ത​മ്മി​ലു​ള്ള സ​മാ​ധാ​ന​സ​ന്ധി​ക്കും മ​ധ്യ​സ്ഥ​ത വ​ഹി​ച്ച​തു ക​ർ​ദി​നാ​ൾ ഒ​ബാ​ൻ​ഡോ​യാ​ണ്.

1985-ലാ​ണ് ആ​ർ​ച്ച് ബി​ഷ​പ് ഒ​ബാ​ൻ​ഡോ ക​ർ​ദി​നാ​ളാ​യി ഉ​യ​ർ​ത്ത​പ്പെ​ട്ട​ത്. വിശ്രമജീവിതം നയിക്കവേ, വാർദ്ധക്യ സഹജമായ രോഗങ്ങളാൽ 2018 ജൂണ്‍ 3-Ɔο തിയതിയായിരുന്നു അന്ത്യം.

മുൻപാപ്പാ ബെനഡിക്ടിനെ തിരഞ്ഞെടുത്ത കോൺക്ലെവിൽ പങ്കെടുത്തിട്ടുണ്ട്. കർദ്ദിനാൾ മിഗ്വേലിന്‍റെ മരണത്തോടെ ആഗോളസഭയിലെ കർദ്ദിനാളന്മാരുടെ എണ്ണം 212 ആയി കുറയുകയാണ്.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker