Kerala

കർഷക ജനതയുടെ ആശങ്കകളകറ്റാൻ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണം; കേരള കത്തോലിക്കാ മെത്രാൻ സമിതി

ഭാവിയെ കുറിച്ചുള്ള ചിന്ത കർഷകരെ അസ്വസ്ഥതപ്പെ ടുത്തുന്നു; കെ.സി.ബി.സി.

ജോസ് മാർട്ടിൻ

കൊച്ചി: രാജ്യത്തെ ദശലക്ഷക്കണക്കിന് കർഷക കുടുംബങ്ങൾ വലിയ ആശങ്കകളിലൂടെയാണ് കടന്നു പോകുന്നതെന്നും, കർഷക ജനതയുടെ ആശങ്കകളകറ്റാൻ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്നും കേരള കത്തോലിക്കാ മെത്രാൻ സമിതി (കെ.സി.ബി.സി.). കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ കാർഷിക നിയമങ്ങളുടെ പശ്ചാത്തലത്തിൽ ഭാവിയെ കുറിച്ചുള്ള ചിന്ത കർഷകരെ അസ്വസ്ഥതപ്പെ ടുത്തുന്നുണ്ടെന്ന് കെ.സി.ബി.സിയുടെ ശൈത്യകാല സമ്മേളനം വിലയിരുത്തി.

അന്തർദേശീയ ശ്രദ്ധയാകർഷിച്ചു കൊണ്ട് ദില്ലിയിൽ നടന്നുകൊണ്ടിരിക്കുന്ന സമരം കർഷകരുടെ ആശങ്കകളാണ് പ്രതിഫലിപ്പിക്കുന്നതെന്നും, പുതിയ കാർഷിക നിയമങ്ങളിലെ അവ്യക്തതകൾ പരിഹരിക്കാൻ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെട്ട്, ഇന്ത്യയെ ഒരു കർഷക സൗഹൃദ രാജ്യമായി മാറ്റാനുള്ള ജനപ്രിയ പദ്ധതികൾക്ക് രൂപം കൊടുക്കാൻ നടപടികൾ സ്വീകരിക്കണമെന്നും കേരള കത്തോലിക്കാ മെത്രാൻ സമിതി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker