Kerala

കർഷക സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കെ.എൽ.സി.എ. യുടെ നേതൃത്വത്തിൽ ആലപ്പുഴ ഹെഡ് പോസ്റ്റോഫിസിനു മുന്നിൽ ധർണ്ണ

കർഷക സമരം വിജയിപ്പിക്കാൻ ജനങ്ങൾ ഇറങ്ങണം; കെ.എൽ.സി.എ.ആലപ്പുഴ രൂപത

ജോസ് മാർട്ടിൻ

ആലപ്പുഴ: ഡൽഹിയിൽ നടക്കുന്ന കർഷക സമരം വിജയിപ്പിക്കാൻ എല്ലാ വിഭാഗം ജനങ്ങളും രംഗത്തിറങ്ങണമെന്ന് കെ.എൽ.സി.എ. ആലപ്പുഴ രൂപതാ കമ്മിറ്റി. കർഷക സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കെ.എൽ.സി.എ. യുടെ നേതൃത്വത്തിൽ ആലപ്പുഴ ഹെഡ് പോസ്റ്റോഫിസിനു മുന്നിൽ ധർണ്ണയും നടത്തി. കാർഷിക മേഖലയെ തകർക്കുന്നതാണ് കേന്ദ്ര സർക്കാരിന്റെ പുതിയ ബില്ലെന്നും, അതുപോലെതന്നെ കടലും കടൽ സമ്പത്തും കടൽത്തീരവും പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കും കടൽത്തീരത്തുള്ളവർക്കും നഷ്ടപ്പെടുത്താൻ പോകുന്ന പുതിയ ഫിഷറീസ് ബില്ലെന്നും ധർണ ഉദ്ഘാടനം ചെയ്ത കെ.എൽ.സി.എ. ആലപ്പുഴ രൂപതാ പ്രസിഡന്റ് പി.ജി. ജോൺ ബ്രിട്ടോ പറഞ്ഞു.

കെ.എൽ.സി.എ. വൈസ് പ്രസിഡന്റ് സാബു വി.തോമസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഇ.വി.രാജു, ഡയറക്ടർ ഫാ.ജോൺസൺ പുത്തൻ വീട്ടിൽ, ബിജു ജോസി, ക്ലീറ്റസ് കളത്തിൽ, ഹെലൻ എൽദോവ്, ഉമ്മച്ചൻ ചക്കുപുരയ്ക്കൽ, ആൽബർട്ട് പുത്തൻ പുരയ്ക്കൽ, സോളമൻ പനയ്ക്കൽ, ടി.ജെ.തങ്കച്ചൻ, കെ.ജെ.സോണി, സിറിൾ, രാജേഷ് തുടങ്ങിയവർ പ്രസംഗിച്ചു.

കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Click to join Catholiocvox Whatsapp group

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker