World

ക​ത്തോ​ലി​ക്കാ-ഓ​ർ​ത്ത​ഡോ​ക്സ് ദൈ​വ​ശാ​സ്ത്ര ഡ​യ​ലോ​ഗ് സ​മാ​പി​ച്ചു

ക​ത്തോ​ലി​ക്കാ-ഓ​ർ​ത്ത​ഡോ​ക്സ് ദൈ​വ​ശാ​സ്ത്ര ഡ​യ​ലോ​ഗ് സ​മാ​പി​ച്ചു

യെ​​രേ​​വാ​​ൻ: ക​​ത്തോ​​ലി​​ക്കാസ​​ഭ​​യും ഓ​​റി​​യ​​ന്‍റ​ൽ ഓ​​ർ​​ത്ത​​ഡോ​​ക്സ് സ​​ഭ​​ക​​ളും ത​​മ്മി​​ലു​​ള്ള അ​​ന്ത​​ർ​​ദേ​​ശീ​​യ ദൈ​​വ​​ശാ​​സ്ത്ര ഡ​​യ​​ലോ​​ഗ് ക​​മ്മീ​​ഷ​​ന്‍റെ 15-ാമ​​തു​​സ​​മ്മേ​​ള​​നം അ​​ർ​​മേ​​നി​​യ​​ൻ അ​​പ്പ​​സ്തോ​​ലി​​ക് സ​​ഭ​​യു​​ടെ ആ​​സ്ഥാ​​ന​​മാ​​യ ഹോ​​ളി എ​​ക്മി​​യാ​​സി​​നി​​ൽ സ​​മാ​​പി​​ച്ചു.

റോ​​മി​​ലെ സ​​ഭൈ​​ക്യ​​ത്തി​​നു​​ള്ള പൊ​​ന്തി​​ഫി​​ക്ക​​ൽ കൗൺസി​​ലി​​ന്‍റെ പ്ര​​സി​​ഡ​​ന്‍റ് ക​​ർ​​ദി​​നാ​​ൾ കൂ​​ർ​​ട്ട് കോ​​ഹ്, കോ​​പ്റ്റി​​ക് ഓ​​ർ​​ത്ത​​ഡോ​​ക്സ് സ​​ഭ​​യി​​ലെ മെ​​ത്രാ​​പ്പോ​​ലീ​​ത്താ ആം​​ബാ ബി​​ഷോ​​യി എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​​രി​​ശു​​ദ്ധ കൂ​​ദാ​​ശ​​ക​​ളെ​​പ്പ​​റ്റി​​യു​​ള്ള ച​​ർ​​ച്ച​​ക​​ളാ​​ണ് ന​​ട​​ന്ന​​ത്.

അ​​നു​​ര​​ഞ്ജ​​ന​​കൂ​​ദാ​​ശ, തി​​രു​​പ്പ​​ട്ടം, രോ​​ഗീ​​ലേ​​പ​​നം എ​​ന്നീ കൂ​​ദാ​​ശ​​ക​​ളാ​​ണ് ച​​ർ​​ച്ച​​യ്ക്കു വി​​ഷ​​യ​​മാ​​യ​​ത്. ക​​ത്തോ​​ലി​​ക്കാ സ​​ഭാം​​ഗ​​ങ്ങ​​ളും ഓ​​ർ​​ത്ത​​ഡോ​​ക്സ് സ​​ഭാം​​ഗ​​ങ്ങ​​ളും അ​​വ​​ത​​രി​​പ്പി​​ച്ച പ്ര​​ബ​​ന്ധ​​ങ്ങ​​ളു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ന​​ട​​ന്ന ച​​ർ​​ച്ച​​ക​​ളി​​ൽ ആ​​ദി​​മ​​നൂ​​റ്റാ​​ണ്ടു​​ക​​ളി​​ൽ പാ​​ശ്ചാ​​ത്യ​​പൗ​​ര​​സ്ത്യ​​സ​​ഭ​​ക​​ളി​​ലെ​​ല്ലാം കൂ​​ദാ​​ശ​​ക​​ളു​​ടെ ദൈ​​വ​​ശാ​​സ്ത്ര​​ത്തി​​ലും പ​​രി​​ക​​ർ​​മ​​ത്തി​​ലും അ​​ന്ത​​സ​​ത്ത​​യി​​ൽ ഐ​​ക്യ​​മു​​ണ്ടെ​​ന്ന് അം​​ഗ​​ങ്ങ​​ൾ വി​​ല​​യി​​രു​​ത്തി.

അ​​ർ​​മേ​​നി​​യ​​ൻ​​സ​​ഭ​​യു​​ടെ പാ​​ത്രീ​​യ​​ർ​​ക്കീ​​സും കാ​​തോ​​ലി​​ക്കാ​​യു​​മാ​​യ കാ​​രെ​​ക്കി​​ൻ ര​​ണ്ടാ​​മ​​നു​​മാ​​യി ക​​മ്മീ​​ഷ​​ൻ അം​​ഗ​​ങ്ങ​​ൾ കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തി. മു​​പ്പ​​ത് അം​​ഗ​​ങ്ങ​​ളു​​ള്ള ക​​മ്മീ​​ഷ​​നി​​ൽ സി​​റി​​യ​​ൻ ഓ​​ർ​​ത്ത​​ഡോ​​ക്സ് സ​​ഭ​​യെ പ്ര​​തി​​നി​​ധീ​​ക​​രി​​ച്ചു കു​​ര്യാ​​ക്കോ​​സ് മാ​​ർ തെ​​യോ​​ഫി​​ലോ​​സ്, മ​​ല​​ങ്ക​​ര ഓ​​ർ​​ത്ത​​ഡോ​​ക്സ് സ​​ഭ​​യെ പ്ര​​തി​​നി​​ധീ​​ക​​രി​​ച്ച് ഗ​​ബ്രി​​യേ​​ൽ മാ​​ർ ഗ്രീ​​ഗോ​​റി​​യോ​​സ്, യൂ​​ഹാ​​നോ​​ൻ മാ​​ർ ദെ​​മേ​​ത്രി​​യൂ​​സ് എ​​ന്നി​​വ​​രും ക​​ത്തോ​​ലി​​ക്കാ​​സ​​ഭ​​യെ പ്ര​​തി​​നി​​ധീ​​ക​​രി​​ച്ച് മ​​ല്പാ​​ൻ റ​​വ.​ ഡോ. ​മാ​​ത്യു വെ​​ള്ളാ​​നി​​ക്ക​​ലു​​മാ​​ണ് ഇ​​ന്ത്യ​​യി​​ൽ​​നി​​ന്നു​​ള്ള​​ത്. ക​​മ്മീ​​ഷ​​ന്‍റെ അ​​ടു​​ത്ത സ​​മ്മേ​​ള​​നം 2019 ജ​​നു​​വ​​രി 27 മു​​ത​​ൽ ഫെ​​ബ്രു​​വ​​രി ര​​ണ്ടു വ​​രെ സ​​ഭൈ​​ക്യ​​ത്തി​​നു​​ള്ള റോ​​മി​​ലെ പൊ​​ന്തി​​ഫി​​ക്ക​​ൽ കൗൺസി​​ൽ ആ​​സ്ഥാ​​ന​​ത്തു ന​​ട​​ക്കും.

Show More

Leave a Reply

Your email address will not be published. Required fields are marked *

Related Articles

Back to top button
error: Content is protected !!
Close
Close

Adblock Detected

Please consider supporting us by disabling your ad blocker