Vatican

ഗ്വാട്ടിമാലയിലെ അഗ്നിപർവ്വത ദുരന്തത്തിൽ വ്യസനവുമായി പാപ്പാ

ഗ്വാട്ടിമാലയിലെ അഗ്നിപർവ്വത ദുരന്തത്തിൽ വ്യസനവുമായി പാപ്പാ

ഫാ.വില്യം നെല്ലിക്കൽ

വത്തിക്കാൻ സിറ്റി: മദ്ധ്യാമേരിക്കൻ രാജ്യമായ ഗ്വാട്ടിമാലയിലെ അഗ്നിപർവ്വത ദുരന്തത്തിൽ ഫ്രാൻസിസ് പാപ്പാ അഗാധമായ ദുഃഖം അറിയിച്ചു.

ഗ്വാട്ടിമാലയിലെ വത്തിക്കാന്‍റെ സ്ഥാനപതി, ആർച്ചുബിഷപ്പ് നിക്കോളസ് തിവേനിക്ക് അയച്ച കത്തിലൂടെയാണ് ഫ്യൂഗോ അഗ്നിപർവ്വത സ്ഫോടനത്തിന്‍റെ ഭീതിനിറഞ്ഞ സംഭവത്തിൽ പാപ്പാ ദുഃഖം അറിയിക്കുകയും ആത്മീയ സാമീപ്യം നേരുകയുംചെയ്തത്. മരണമടഞ്ഞവരുടെ ആത്മശാന്തിക്കായും, വൻകെടുതിയിൽ വിഷമിക്കുന്നവർക്കുവേണ്ടിയും രക്ഷാപ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുന്നവർക്കുവേണ്ടിയും പ്രാർത്ഥിക്കുന്നുവെന്നും പാപ്പാ അറിയിച്ചു.

ജൂണ്‍ – 3-Ɔο തിയതി ഞായറാഴ്ച പ്രാദേശിക സമയം വൈകുന്നേരം 5 മണിയോടെയാണ് ഇനിയും തിട്ടപ്പെടുത്താന്‍ സാധിക്കാത്ത വിധം നിരവധിപേരുടെ മരണത്തിന് ഇടയാക്കുകയും, ആയിരങ്ങൾ മുറിപ്പെടുകയും, 10 ലക്ഷത്തോളം പേർ ഭവനരഹിതരാക്കപ്പെടുയും ചെയ്ത ഫ്യുഗോ അഗ്നിപർവ്വ സ്ഫോടനം  ഗ്വാട്ടിമാലയലിൽ ഉണ്ടായത്.

ദുരന്തത്തിൽപ്പെട്ട 72 പേരുടെ മൃതദേഹങ്ങൾ ഇന്നുവരെയും കണ്ടെത്തിയിട്ടുണ്ട്. 3000 മീറ്ററിനുമേൽ ഉയരമുള്ള അഗ്നിപർവ്വതത്തിന്‍റെ താഴ് വാരത്തുള്ള 3 നഗരങ്ങളിലാണ് അഗ്നിപർവ്വത സ്ഫോടനം കെടുതിയുണ്ടായത്. താഴ് വാരത്തേയ്ക്ക് കുത്തിയൊലിച്ച ലാവയിലും ഉയർന്നുപൊങ്ങിയ പൊടിപടലത്തിലും ജീവൻ നഷ്ടമായവർ ആയിരങ്ങളാണെന്ന് സർക്കാർ വൃത്തങ്ങൾ കണക്കാക്കുന്നു.

കാരിത്താസ് രാജ്യാന്തര ഉപവിപ്രസ്ഥാനവും, ദേശീയ സഭയുടെ സന്നദ്ധ സംഘടകളും സർക്കാർ ഏജൻസികളോടു ചേർന്ന് രക്ഷാപ്രവർത്തനങ്ങൾ തുടരുന്നു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker