Kerala

ചാലക്കുടി പട്ടണത്തെ ഇളക്കി മറിച്ച് ആംഗ്ലോ ഇന്ത്യൻ സമുദായത്തിന്റെ പ്രതിഷേധ റാലി

വരും ദിവസങ്ങളിൽ കേരളത്തിന്റെ വിവിധഭാഗങ്ങളിൽ ശക്തമായ പ്രതിക്ഷേധപരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്...

ബിബിൻ ജോസഫ്

ചാലക്കുടി: ചാലക്കുടി പട്ടണത്തെ ഇളക്കി മറിച്ച ആംഗ്ലോ ഇന്ത്യൻ സമുദായത്തിന്റെ പ്രതിഷേധ റാലി ശ്രദ്ധേയമായി. മണിക്കൂറുകളാണ് ചാലക്കുടി പട്ടണത്തിലെ വാഹന ഗതാഗതം താറുമാറായത്. ഇന്നലെ നടന്ന പ്രതിഷേധറാലി കോട്ടപ്പുറം വികാരി ജനറൽ മോൺ.ആൻറണി കുരിശിങ്കൽ ഉദ്ഘാടനം ചെയ്തു. ആംഗ്ലോ ഇന്ത്യൻ അസോസ്സിയേഷൻ പതാക, ജാഥാ ക്യാപ്റ്റനായ യൂണിറ്റ് പ്രസിഡന്റ് ബെനഡിക്ട് സിമേതിയ്ക്ക് നൽകിയായിരുന്നു ഉദ്ഘാടനം. സ്ത്രീകളും കുട്ടികളുമടക്കം നൂറ് കണക്കിനാളുകൾ പങ്കെടുത്തു.

പ്രതിഷേധ റാലിയോടനുബന്ധിച്ച് സംഘടിപ്പിച്ച പൊതുസമ്മേളനത്തിന് കോട്ടപ്പുറം രൂപതാ മെത്രാൻ റവ.ഡോ.ജോസഫ് കാരിക്കശ്ശേരി അദ്ധ്യക്ഷം വഹിച്ചു. ചാലക്കുടി എം.പി. ശ്രീ.ബെന്നി ബഹ്നാൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. KRLCC വക്താവ് ശ്രീ.ഷാജി ജോർജ്ജ് വിഷയാവതരണം നടത്തി. ശ്രീ.ജോൺ ഫെർണാണ്ടസ് MLA, ചാലക്കുടി നഗരസഭയുടെ ചെയർ പേഴ്സൺ ശ്രീമതി ജയന്തി പ്രവീൺ, കൗൺസിലർ ഗീത സാബു, KLCA രൂപത പ്രതിനിധി പി.ജെ. തോമസ്, KPCC യുടെ OBC ജനറൽ സെക്രട്ടറി ഡെന്നിസ് ഡി’ കോസ്റ്റാ, കാടുകുറ്റി ഗ്രാമപഞ്ചായത്ത് മെമ്പേഴ്സ് ടെഡി സിമേതി, മേഴ്സി ഫ്രാൻസിസ് തുടങ്ങിയവർ പ്രസംഗിച്ചു.

ഇന്ത്യൻ ഭരണഘടന ആർട്ടിക്കിൾ 334 (ബി) നിറുത്തലാക്കി ആംഗ്ലോ ഇന്ത്യൻ സമൂഹത്തിന്റെ ഭരണ പങ്കാളിത്ത അവസരം നിഷേധിച്ച ബി.ജെ.പി. ഗവണ്മെന്റിന്റെ നീതി നിഷേധത്തിനും അവഗണനക്കുമെതിരെയായിരുന്നു പ്രതിഷേധ റാലിയും സമ്മേളനവും. വരും ദിവസങ്ങളിൽ കേരളത്തിന്റെ വിവിധഭാഗങ്ങളിൽ ശക്തമായ പ്രതിക്ഷേധപരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker