Kerala

ചെല്ലാനം – കൊച്ചി തീരമേഖലയിൽ സമരം ശക്തമാക്കാൻ സംയുക്ത സമരസമിതി രൂപീകരിച്ചു

"കുടിയൊഴിപ്പിക്കലും പുന:രധിവാസവുമല്ല തീരസുക്ഷയാണ് വേണ്ടത്" സംയുക്ത സമരസമിതി...

ജോസ് മാർട്ടിൻ

ചെല്ലാനം/കൊച്ചി: തീരമേഖലയിലെ കടൽകയറ്റ പ്രശ്നത്തിന് പരിഹാരം ആവശ്യപ്പെട്ട് സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി തീരമേഖലയിലെ വിവിധ സംഘടനകൾ ചേർന്ന് സംയുക്ത സമരസമിതി രൂപീകരിക്കുകയും, ഫാ.സാംസൺ ആഞ്ഞിലിപ്പറമ്പിൽ രക്ഷാധികാരിയായുള്ള പതിനാറംഗ കമ്മിറ്റിയെ തെരഞ്ഞെടുക്കുകയും ചെയ്തു.

കഴിഞ്ഞ 440 ദിവസങ്ങളായി ചെല്ലാനം കൊച്ചി ജനകീയ വേദിയുടെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന അനിശ്ചിതകാല റിലേ നിരാഹാര സമരത്തിന്റെ തുടർച്ചയായാണ് ചെല്ലാനത്ത് ചേർന്ന യോഗത്തിൽ സംയുക്ത സമരസമിതി രൂപീകരിച്ചതെന്നും, സമരം ശക്തമാക്കുന്നതിന്റെ ആദ്യപടിയായി ജനുവരി 24-ന് ചെല്ലാനം കമ്പനിപ്പടി മുതൽ തോപ്പുംപടി വരെ കാൽനട ജാഥ സംഘടിപ്പിക്കുമെന്നും സംയുക്ത സമരസമിതി ഭാരവാഹികൾ അറിയിച്ചു.

“കുടിയൊഴിപ്പിക്കലും പുന:രധിവാസവുമല്ല തീരസുക്ഷയാണ് വേണ്ടത്” എന്ന മുദ്രാവാക്യവുമായി സമരസമിതി മുന്നോട്ട് വച്ചിട്ടുള്ള ആവശ്യങ്ങളിൽ ചിലത് ഇങ്ങനെയാണ്:

1) കടൽഭിത്തി തകർന്ന ഇടങ്ങളിൽ അത് പുന:ർനിർമ്മിക്കുകയും ദുർബലമായ ഇടങ്ങളിൽ അറ്റകുറ്റപ്പണികൾ നടത്തി ബലപ്പെടുത്തുകയും ചെയ്യുക.
2) ചെല്ലാനം-കൊച്ചി തീരമേഖലയിലെ തീരസംരക്ഷണത്തിനായി പുലിമുട്ട് പാടം നിർമ്മിക്കുക.
3) കൊച്ചിൻ പോർട്ട് കപ്പൽച്ചാൽ ഡ്രഡ്ജ് ചെയ്തെടുത്ത് പുറംകടലിൽ കൊണ്ടു പോയി തള്ളുന്ന മണ്ണ് എക്കൽ നഷ്ടമായ ചെല്ലാനം-കൊച്ചി തീരം തിരിച്ചു പിടിക്കാൻ വേണ്ടി ഉപയോഗിക്കുക.
4) അടിയന്തിര നടപടികളെന്ന നിലയിൽ കടൽ കയറ്റ പ്രതിരോധ നടപടികൾക്ക് കാലവർഷം തുടങ്ങുന്നത് വരെ കാത്തിരിക്കുന്ന സമീപനം അവസാനിപ്പിക്കുകയും ഉടൻ പ്രതിരോധ നടപടികൾ ആരംഭിക്കുകയും ചെയ്യുക.
5) കഴിഞ്ഞ തവണ കടൽ കയറിയപ്പോൾ മണൽ നിറഞ്ഞ് ഉപയോഗ ശൂന്യമായ കനാലുകളിലെയും നീർച്ചാലുകളിലെയും ഏക്കലും മണലും നീക്കി അവ ഉപയോഗയോഗ്യമാക്കാൻ അടിയന്തിര നടപടി സ്വീകരിക്കുക.
6) കനാലുകളിലും നീർച്ചാലുകളിലും നിന്നു നീക്കം ചെയ്യുന്ന ഏക്കലും മണലും കടൽ കയറ്റ പ്രതിരോധ നടപടികൾക്ക് ഉപയോഗിക്കുക.
7) കടൽകയറ്റം രൂക്ഷമാകാൻ സാധ്യതയുള്ളതും കഴിഞ്ഞ തവണ കടൽ കയറിയതുമായ പ്രദേശങ്ങൾ കണ്ടെത്തുകയും അവിടെ ശക്തമായ താൽക്കാലിക പ്രതിരോധ നടപടികൾ സ്വീകരിക്കുകയുക.
8) നീതിപൂർവ്വകവും സമയബന്ധിതവുമായ നടത്തിപ്പ് ഉറപ്പു വരുത്താൻ റിട്ട. ഹൈക്കോടതി ജഡ്‌ജിയുടെ അദ്ധ്യക്ഷതയിൽ ജനങ്ങൾക്ക് കൂടി പ്രാതിനിധ്യമുള്ള ഇമ്പ്ലിമെന്റേഷൻ കമ്മറ്റി രൂപീകരിക്കുക.
തുടങ്ങിയവയാണ് തീരസംയുക്ത സമരസമിതി മുന്നോട്ടു വച്ച പ്രധാനാവശ്യങ്ങൾ.

യോഗത്തിൽ ഫാ.സാംസൺ ആഞ്ഞിലിപ്പറമ്പിൽ, ഫാ.ആന്റണീറ്റോ പോൾ, വി.ടി.സെബാസ്റ്റ്യൻ, ജോസഫ് അറയ്ക്കൽ, ജോസഫ് ജയൻ കുന്നേൽ, അഡ്വ.തുഷാർ നിർമൽ സാരഥി, മറിയാമ്മ ജോർജ്ജ് കുരിശ്ശിങ്കൽ, ഷിജി തയ്യിൽ, ക്ലീറ്റസ് പുന്നക്കൽ, ബാബു പള്ളിപ്പറമ്പ്, എൻ.എക്സ്.ജോയ്, ആന്റോജി കളത്തുങ്കൽ, ആൽഫ്രഡ് ബെന്നോ, ആനന്ദ്, സി.എ.ജേക്കബ്, ടി.ടി.മൈക്കിൾ, ആനി ജോസഫ് തുടങ്ങിയവർ സംസാരിച്ചു.

കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Click to join Catholiocvox Whatsapp group

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker