World

“ജീവാഗ്നി 2018” ലണ്ടൻ ത്രിദിന കൺവെൻഷൻ ജൂലൈ 26,27,28 തീയതികളിൽ

"ജീവാഗ്നി 2018" ലണ്ടൻ ത്രിദിന കൺവെൻഷൻ ജൂലൈ 26,27,28 തീയതികളിൽ

ഫാ. ജോസഫ് സേവ്യർ

യു.കെ.: എസ്.ആർ.എം. യു.കെ. നയിക്കുന്ന ത്രിദിന കൺവെൻഷൻ മലയാളം കൺവെൻഷൻ ലണ്ടനിൽ “ജീവാഗ്നി 2018” എന്നപേരിൽ നടത്തപ്പെടുന്നു. ജൂലൈ 26-ന് രാവിലെ 10 മണിക്ക് ആരംഭിച്ച് 28-ന് വൈകുന്നേരം 4 മണിക്ക് അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്.

ഈ “ജീവാഗ്നി 2018” ത്രിദിന കൺവെൻഷൻ നയിക്കുന്നത് എസ്.ആർ.എം. യു.കെ. യുടെ ആധ്യാത്മിക പിതാവായ റവ. ഫാ. ജോസഫ് സേവ്യർ, ബ്രദർ ജോസഫ് സ്റ്റാൻലി, ബ്രദർ സേവി ജോസഫ് എന്നിവരാണ്.

ഈ “ജീവാഗ്നി 2018” മലയാളം കൺവെൻഷൻ നടക്കുന്നത് Catholic parish of our Lady of Assumption, 98 Manford way, Hainault, Chingwell, IG7 4DF – ൽ വച്ചായിരിക്കും.

ജപമാല, വിശുദ്ധ കുർബാനയുടെ ആരാധന, കുമ്പസാരം, വചനം പങ്കുവയ്ക്കൽ,  വിശുദ്ധ കുർബാന തുടങ്ങിയവയാണ് “ജീവാഗ്നി 2018” കൺവെൻഷനിൽ ഉൾക്കൊള്ളിച്ചിരിക്കുക. ഈ അസുലഭമായ അവസരം ഉപയോഗിക്കുവാൻ എസ്.ആർ.എം. യു.കെ. സ്പിരിച്വൽ റിന്യൂവൽ മിനിസ്ട്രി ടീം എല്ലാവരെയും ക്ഷണിക്കുന്നു.

“ജീവാഗ്നി 2018” കൺവെൻഷനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് :
സുനിൽ – 07872315685
സിബി തോമസ് – 07872315685

എസ്.ആർ.എം. യു.കെ. സ്പിരിച്വൽ റിന്യൂവൽ മിനിസ്ട്രി ടീം എല്ലാമാസവും ഏകദിന കൺവെൻനുകളും ധ്യാനങ്ങളും സംഘടിപ്പിക്കുന്നുണ്ടെന്നതും ഓർമ്മിപ്പിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് Catholic parish of our Lady of Assumption, 98 Manford way, Hainault, Chingwell, IG7 4DF.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker