Vatican

ജീവിതാന്ത്യത്തെക്കുറിച്ചുള്ള ചിന്ത ജീവിതത്തില്‍ അനിവാര്യം; ഫ്രാൻസിസ് പാപ്പാ

ജീവിതാന്ത്യത്തെക്കുറിച്ചുള്ള ചിന്ത ജീവിതത്തില്‍ അനിവാര്യം; ഫ്രാൻസിസ് പാപ്പാ

ഫാ. വില്യം നെല്ലിക്കൽ

വത്തിക്കാൻ സിറ്റി: ജീവിതാന്ത്യം ഒരു നേര്‍ക്കാഴ്ചയാണെന്നും, അത് ദൈവവുമായുള്ള ഒരു അഭിമുഖമാണെന്നും, മാത്രമല്ല അത് കാരുണ്യത്തിന്‍റെ നേര്‍ക്കാഴ്ചയും സന്തോഷത്തിന്റെയും സ്വര്‍ഗ്ഗീയാനന്ദത്തിന്റേതുമായിരിക്കുമെന്നും, അതിനാൽ തന്നെ ജീവിതാന്ത്യത്തെക്കുറിച്ചുള്ള ചിന്ത നമ്മുടെ ജീവിതത്തില്‍ അനിവാര്യമാണെന്നും ഫ്രാൻസിസ് പാപ്പാ. ചൊവ്വാഴ്ച രാവിലെ, വത്തിക്കാനിലെ സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ ദിവ്യബലി അര്‍പ്പിക്കവെ ആഹ്വാനം ചെയ്തതാണ് ഈ വാക്കുകൾ.

സകല ജീവജാലങ്ങള്‍ക്കും സൃഷ്ടവസ്തുക്കള്‍ക്കും അന്ത്യമുണ്ട്. ആ അന്ത്യം നിങ്ങള്‍ക്കും എനിക്കുമുണ്ട്. അതു നമ്മുടെ മരണമാണ്! അങ്ങനെ ജീവിതാന്ത്യത്തെക്കുറിച്ച് അവബോധമുള്ളവരായി ജീവിക്കുന്നതാണ് വിജ്ഞാനം, ബുദ്ധി. മഹത്തുക്കളും വിശുദ്ധാത്മാക്കളും എന്നും ജീവിതാന്ത്യത്തിനായി ഒരുങ്ങി ജീവിച്ചവരാണ്. അവര്‍ ദൈവസന്നിധിയില്‍ മഹത്വീകൃതരായിമാറുകയും ചെയ്തുവെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

പരിശുദ്ധാത്മാവിന്റെ വെളിവിനായി ഈ ആഴ്ചക്കാലം നമുക്ക് പ്രത്യേകം പ്രാര്‍ത്ഥിക്കാമെന്നും, സമയത്തെക്കുറിച്ചുള്ള വിജ്ഞാനം തരണമേ, ജീവിതാന്ത്യത്തെക്കുറിച്ച് അവബോധം നല്കണമേ, നിത്യമായ വിധിയെക്കുറിച്ചുള്ള വെളിവു നല്കണമേ, മരണത്തെക്കുറിച്ചും ക്രിസ്തുവിലുള്ള ഉയിര്‍പ്പിനെക്കുറിച്ചുമുള്ള വിജ്ഞാനം തരണമേ, വിശ്വാസത്തില്‍ ഇതെല്ലാം ഗ്രഹിക്കാനും, മനസ്സിലാക്കാനുമുള്ള വരംതരണമേ, വെളിച്ചവും വെളിവും നല്കണേ എന്നിങ്ങനെ നിരന്തരം പ്രാർത്ഥിക്കാനും പാപ്പാ ഉദ്‌ബോധിപ്പിച്ചു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker