Diocese

ഡീക്കൻ അലക്സ്‌ സൈമൺ വൈദികപട്ടം സ്വീകരിച്ചു. 

ഡീക്കൻ അലക്സ്‌ സൈമൺ വൈദികപട്ടം സ്വീകരിച്ചു. 

അനില്‍ ജോസഫ്‌

അരുവിക്കര: അരുവിക്കര ഇടവക അംഗമായ ഡീക്കൻ അലക്സ്‌ സൈമൺ നെയ്യാറ്റിൻകര രൂപതാ മെത്രാൻ അഭിവന്ദ്യ വിൻസെന്റ് സാമുവൽ പിതാവിൽ നിന്ന് വൈദികപട്ടം സ്വികരിച്ചു.

ശ്രീ. സൈമണിന്റെയും ശ്രീമതി ജെംസിയുടെയും മൂന്നാമത്തെ മകനായി 04. 07. 1990-ൽ അരുവിക്കരയിൽ ജനനം.

06. 06. 2005-ൽ പേയാട് സെന്റ് ഫ്രാൻസിസ് സെമിനാരിയിൽ വൈദിക പരിശീലനം ആരംഭിച്ചു. പ്ലസ് ടു പഠനവും ഒന്നാം വർഷ ഡിഗ്രി പഠനവും പൂർത്തിയാക്കിയ ശേഷം ഡിഗ്രി പഠനം പൊങ്ങുംമൂടിലെ സെന്റ് വിൻസെന്റ് സെമിനാരിയിൽ പൂർത്തിയാക്കി.
തുടർ പഠനങ്ങളായ ഫിലോസഫി 2011-2013 കാലഘട്ടത്തിൽ ബാംഗ്ലൂർ സെന്റ്  പീറ്റെഴ്സ് പൊന്തിഫിക്കൽ സെമിനാരിയിലും ദൈവശാസ്ത്ര പഠനം 2014-2018 കാലഘട്ടത്തിൽ ആലുവ സെൻറ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിലും പൂർത്തിയാക്കി.
ഫിലോസഫി പഠന ശേഷമുള്ള റീജൻസി കാലഘട്ടം രൂപതയുടെ പ്രീസ്റ്റ് ഹോമിലും വെള്ളനാട് ബോയ്സ് ഹോമിലുമായി പൂർത്തിയാക്കി. 30. 03. 2015-ൽ വൈദിക വസ്ത്രവും 22. 04. 2017-ൽ ഡീക്കൻ പട്ടവും സ്വികരിച്ചു. ഡീക്കൻപട്ടകാലയളവിൽ വ്‌ളാത്താങ്കര സ്വര്‍ഗ്ഗാരോപിത മാതാ ദേവാലയത്തിലും  ഉച്ചക്കട വിശുദ്ധ ആവിലായിലെ അമ്മ ത്രേസ്യ ദേവാലയത്തിലും പൂർത്തി യാക്കി.
ഇന്നലെ (26. 01. 2018-) രാവിലെ 10 മണിക്ക് അഭിവദ്യ വിൻസെന്റ് സാമുവൽ പിതാവിന്റെ കൈവയപ് ശുശ്രുഷയിലൂടെ വൈദിക പട്ടം സ്വികരിച്ചു. ഇടവക വികാരി ഫാ. ക്ലീറ്റസ് പൂജാവസ്ത്രം അണിയിച്ചു

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker