Kerala

ഡോ. ​ജ​യിം​സ് റാ​ഫേ​ൽ ആ​നാ​പറമ്പിൽ അഭിഷിക്തനായി

ഡോ. ​ജ​യിം​സ് റാ​ഫേ​ൽ ആ​നാ​പറമ്പിൽ അഭിഷിക്തനായി

ആ​​ല​​പ്പു​​ഴ: ആ​​ല​​പ്പു​​ഴ രൂ​​പ​​ത​​യു​​ടെ പി​​ന്തു​​ട​​ർ​​ച്ചാ​​വ​​കാ​​ശ​​മു​​ള്ള സ​​ഹാ​യ മെ​​ത്രാ​​നാ​​യി ഡോ. ​​ജ​​യിം​​സ് റാ​​ഫേ​​ൽ ആ​​നാ​​പ​​റ​​മ്പിൽ അ​​ഭി​​ഷി​​ക്ത​​നാ​​യി. അ​​ർ​​ത്തു​​ങ്ക​​ൽ ബ​​സി​​ലി​​ക്ക​​യി​​ൽ ഒ​​ഴു​​കി​​യെ​​ത്തി​​യ വി​​ശ്വാ​​സീസാ​​ഗ​​ര​​ത്തെ സാ​​ക്ഷി നി​​ർ​​ത്തി, മു​​ഖ്യ​​കാ​​ർ​​മി​​ക​​ൻ ആ​​ല​​പ്പു​​ഴ രൂ​​പ​​താ​​ധ്യ​​ക്ഷ​​ൻ ഡോ. ​​സ്റ്റീ​​ഫ​​ൻ അ​​ത്തി​​പ്പൊ​​ഴി​​യി​​ലും സ​​ഹ​​കാ​​ർ​​മി​​ക​​രാ​​യ കൊ​​ല്ലം ബി​​ഷ​​പ് ഡോ. ​​സ്റ്റാ​​ൻ​​ലി റോ​​മ​​നും കൊ​​ച്ചി ബി​​ഷ​​പ് ഡോ. ​​ജോ​​സ​​ഫ് ക​​രി​​യി​​ലും ചേ​​ർ​​ന്ന് അഭിഷേക കർമം നിർവഹിച്ചു.

                                                        ഇ​​ന്ന​​ലെ ഉ​​ച്ച​​കഴിഞ്ഞ് 2.30ഓ​​ടെ​ അ​​ർ​​ത്തു​​ങ്ക​​ൽ സെ​​ന്‍റ് ആ​​ൻ​​ഡ്രൂ​​സ് ബ​​സി​​ലി​​ക്ക​​യി​​ൽ മെ​​ത്രാ​​ഭി​​ഷേ​​ക ച​​ട​​ങ്ങു​​ക​​ൾ​​ക്കു തു​​ട​​ക്ക​​മാ​​യി. സ്വാ​​ഗ​​തം…​​സ്വാ​​ഗ​​തം…​​ന​​ല്ലി​​ട​​യ​​നു സ്വാ​​ഗ​​തം…​​ന​​വ​​ഇ​​ട​​യ​​നു സ്വാ​​ഗ​​തം…​ എ​​ന്നു തു​​ട​​ങ്ങി​​യ സ്വാ​​ഗ​​ത ഗാ​​ന​​ത്തി​​ന്‍റെ​​യും ബാ​​ൻ​​ഡ്മേ​​ള​​ത്തി​​ന്‍റെ​​യും അ​​കമ്പടി​​യോ​​ടെ ബ​​സി​​ലി​​ക്ക​​യ്ക്കുമു​​ന്നി​​ലെ ജം​​ഗ്ഷ​​നി​​ൽ​നി​​ന്ന് ഡോ. ​​സ്റ്റീ​​ഫ​​ൻ അ​​ത്തി​​പ്പൊ​​ഴി​​യി​​ലി​​നെ​​യും നി​​യു​​ക്ത ​മെ​​ത്രാ​​ൻ ഡോ. ​​ജെ​​യിം​​സ് ആ​​നാ​​പ​​റ​​മ്പിലി​​നെ​​യും ച​​ട​​ങ്ങി​​നെ​​ത്തി​​യ ബി​​ഷ​​പ്പു​​മാ​​രെ​​യും സ്വീ​​ക​​രി​​ച്ചാ​​ന​​യി​​ച്ചു. തു​​ട​​ർ​​ന്ന് വ​​ത്തി​​ക്കാ​​നി​​ൽ​നി​​ന്നു​​ള്ള പ്ര​​തി​​നി​​ധി മോ​​ൺ. ഹെ​​ൻ​​ട്രി ജ​​ഗോ​​സ് സി​​ൻ​​സ്ക്രി ല​​ത്തീ​​ൻ ഭാ​​ഷ​​യി​​ലു​​ള്ള ഡി​​ക്രി വാ​​യി​​ച്ചു.

ചാ​​ൻ​​സ​​ല​​ർ റ​​വ.​ഡോ. ​യേ​​ശു​​ദാ​​സ് കാ​​ട്ടു​​ങ്ക​​ൽ​ത​​യ്യി​​ൽ മ​​ല​​യാ​​ള പ​​രി​​ഭാ​​ഷ​​യും വാ​​യി​​ച്ചു. തി​​രു​​വ​​ന​​ന്ത​​പു​​രം ആ​​ർ​​ച്ച്ബി​​ഷ​​പ് ഡോ. ​​എം. സൂ​​സ​​പാ​​ക്യം സു​​വി​​ശേ​​ഷ പ്ര​​ഘോ​​ഷ​​ണ​​വും ന​​ട​​ത്തി.
സ​​ക​​ല വി​​ശു​​ദ്ധ​​രു​​ടെ​​യും പ്രാ​​ർ​​ഥ​​നാ​​മാ​​ല വി​​ശ്വാ​​സീസ​​മൂ​​ഹം ചൊ​​ല്ലി​​യ​​പ്പോ​​ൾ നി​​യു​​ക്ത മെ​​ത്രാ​​ൻ അ​​ൾ​​ത്താ​​ര​​യ്ക്കു മു​​ന്നി​​ൽ സാ​​ഷ്ടാം​​ഗ​​പ്ര​​ണാ​​മം ന​​ട​​ത്തി പ്രാ​​ർ​​ഥ​​ന​​യി​​ൽ മു​​ഴു​​കി.
പ്രാ​​ർ​​ഥ​​ന​​യ്ക്കൊ​​ടു​​വി​​ൽ മു​​ഖ്യ​​കാ​​ർ​​മി​​ക​​നും മ​​റ്റു മെ​​ത്രാ​​ന്മാ​​രും നി​​യു​​ക്ത മെ​​ത്രാ​​ന്‍റെ ശി​​ര​​സി​​ൽ കൈ​​ക​​ൾ വ​​ച്ചു. ശി​​ര​​സി​​നു മീ​​തേ തു​​റ​​ന്ന സു​​വി​​ശേ​​ഷ ഗ്ര​​ന്ഥംവ​​ച്ച് പ്ര​​തി​​ഷ്ഠാ​​പ​​ന പ്രാ​​ർ​​ഥ​​ന​​യും ന​​ട​​ത്തി. തു​​ട​​ർ​​ന്നാ​​യി​​രു​​ന്നു തൈ​​ലാ​​ഭി​​ഷേ​​ക​​വും ശി​​രോ​​ലേ​​പ​​ന​​വും. സു​​വി​​ശേ​​ഷ​​ഗ്ര​​ന്ഥ​​വും ഭ​​ര​​മേ​​ൽ​​പ്പി​​ച്ചു. തു​​ട​​ർ​​ന്ന് അ​​ഭി​​ഷി​​ക്ത മെ​​ത്രാ​​ന്‍റെ വ​​ല​​തു​​കൈ​​യി​​ൽ മോ​​തി​​ര​​മ​​ണി​​യി​​ച്ച ശേ​​ഷം ശി​​ര​​സി​​ൽ അം​​ശ​​മു​​ടി​ ചാ​​ർ​​ത്തി. ജ​​ന​​പ​​രി​​പാ​​ല​​നാ​​ധി​​കാ​​ര ചി​​ഹ്ന​​മാ​​യ അ​​ധി​​കാ​​ര​​ദ​​ണ്ഡു ന​​ല്കി​​യ​​തോ​​ടെ മെ​​ത്രാ​​ഭി​​ഷേ​​ക കർമത്തിന്‍റെ പ്ര​​ധാ​​ന ച​ട​ങ്ങു​ക​ൾ പൂ​ർ​ത്തി​യാ​യി.

തു​​ട​​ർ​​ന്ന് നവാഭിഷിക്തൻ പ്ര​​ധാ​​ന കാ​ർ​മി​ക​നി​ൽ​നി​ന്നും സ​​ന്നി​​ഹി​​ത​​രാ​​യ മ​​റ്റു മെ​​ത്രാ​​ൻ​​മാ​​രി​​ൽ​നി​​ന്നും സ​​മാ​​ധാ​​ന ചും​​ബ​​നം സ്വീ​​ക​​രി​​ച്ചു. തു​ട​ർ​ന്ന് ദി​​വ്യ​​ബ​​ലി​ അ​ർ​പ്പി​ച്ചു. ച​​ട​​ങ്ങു​​ക​​ൾ​​ക്കൊ​​ടു​​വി​​ൽ ബി​​ഷ​​പ് ഡോ. ​​ജ​​യിം​​സ് ആ​​നാ​​പറമ്പിൽ ദൈ​​വ​​ജ​​ന​​ത്തെ അ​​ഭി​​സം​​ബോ​​ധ​​ന ചെ​​യ്തു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker